താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച അപകടമുണ്ടായിട്ട് ഒരു വർഷം തികഞ്ഞു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം എന്നതിനാൽ രാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനവും അണ്ടർ വാട്ടർ ക്യാമറ സംവിധാനവും അഗ്നിരക്ഷാ സേനയ്ക്ക് അത്യാവശ്യമാണെന്നു

താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച അപകടമുണ്ടായിട്ട് ഒരു വർഷം തികഞ്ഞു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം എന്നതിനാൽ രാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനവും അണ്ടർ വാട്ടർ ക്യാമറ സംവിധാനവും അഗ്നിരക്ഷാ സേനയ്ക്ക് അത്യാവശ്യമാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച അപകടമുണ്ടായിട്ട് ഒരു വർഷം തികഞ്ഞു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം എന്നതിനാൽ രാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനവും അണ്ടർ വാട്ടർ ക്യാമറ സംവിധാനവും അഗ്നിരക്ഷാ സേനയ്ക്ക് അത്യാവശ്യമാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച അപകടമുണ്ടായിട്ട് ഒരു വർഷം തികഞ്ഞു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം എന്നതിനാൽ രാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനവും അണ്ടർ വാട്ടർ ക്യാമറ സംവിധാനവും അഗ്നിരക്ഷാ സേനയ്ക്ക് അത്യാവശ്യമാണെന്നു തിരിച്ചറിഞ്ഞ് അതിനുള്ള നടപടികൾ വേഗത്തിലാക്കിയത് താനൂർ അപകടത്തെ തുടർന്നാണ്. അന്ന് അഗ്നിരക്ഷാസേനാ മേധാവിയായിരുന്ന ഡോ.ബി.സന്ധ്യ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ കുറിച്ചും അഗ്നിരക്ഷാ സേന കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ചും സന്ധ്യ സംസാരിക്കുന്നു. 

∙ 22 പേർ മരിച്ച താനൂർ ബോട്ടപകടം നടന്നിട്ട് ഒരു വർഷം പൂർത്തിയായി. അന്ന് അഗ്നിരക്ഷാ സേനാ മേധാവിയായിരുന്ന താങ്കൾ അവിടെ നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയിരുന്നല്ലോ. അന്നത്തെ രക്ഷാപ്രവർത്തനത്തിൽ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു?

താനൂർ അപകടം മാധ്യമങ്ങളിൽ കണ്ടാണ് ഞാൻ അറിയുന്നത്. ഉടൻ തന്നെ അവിടെയുള്ള അഗ്നിക്ഷാ സേനാംഗങ്ങളെ വിളിച്ചു. ഞാൻ വിളിക്കുമ്പോഴേക്കും അവർ പുറപ്പെട്ടിരുന്നു. അധികം വൈകാതെ ഞാനും അങ്ങോട്ടേക്ക് പുറപ്പെട്ടു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. രാത്രി തിരച്ചിൽ നടത്തുന്നതു വെല്ലുവിളിയായിരുന്നു. ആവശ്യത്തിന് ഇൻഫ്ളേറ്റബിൾ പവർ ലൈറ്റ് കരയിൽ വയ്ക്കാനുണ്ടായിരുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. നമ്മുടെ സ്കൂബാ ടീം അന്ന് സജീവമാണ്. നൈറ്റ് ഡൈവിങ്ങിനുള്ള പരിശീലനം അവർക്ക് നൽകിയിരുന്നു. അവർ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. നേരം വെളുക്കുന്നതിനു മുൻപ് മൃതദേഹങ്ങളെല്ലാം ലഭിച്ചു. നൈറ്റ് ഡൈവിങ് പരിശീലനം നേടിയിരുന്നതിനാൽ  ആ സാഹചര്യത്തെ നേരിടാനുള്ള ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. അതായിരുന്നു കരുത്തായത്. 

ADVERTISEMENT

ജലത്തിനടിയിലും പ്രവർത്തനസജ്ജമായ ആശയവിനിമയ സംവിധാനത്തിന്റെയും (അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്റ്റം) ക്യാമറ സംവിധാനത്തിന്‍റെയും (അണ്ടർ വാട്ടർ ക്യാമറ സിസ്റ്റം) അവശ്യകത കൂടുതൽ വ്യക്തമായ സന്ദർഭം കൂടിയായിരുന്നു അത്. അപകടം നടക്കുന്നതിനു മുൻപ് അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിരുന്നവെങ്കിലും നടപടികൾ വേഗത്തിലായത് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇപ്പോൾ അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനം സജ്ജമായിക്കഴിഞ്ഞു. അണ്ടർ വാട്ടർ ക്യാമറ വാ‍ങ്ങാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കു നീന്തൽ പരിശീലനം നൽകാനെടുത്ത തീരുമാനവും താനൂർ അപകടത്തിന്റെ വെളിച്ചത്തിൽ ആയിരുന്നു. താനൂർ ബോട്ടപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങൾ തങ്ങൾക്ക് സാധിക്കാവുന്നതിന്റെ പരമാവധിയിൽ കൂടുതൽ ചെയ്തിരുന്നു. മികച്ച പ്രവർത്തനമായിരുന്നു സ്കൂബാ ടീം കാഴ്ചവച്ചത്. 

∙ സ്കൂബാ ടീം സജ്ജമാകുന്നത് താങ്കൾ ഫയർഫോഴ്സ് മേധാവിയായി ചുമതലയെടുത്തതിനു ശേഷമാണോ?

സ്കൂബാ ടീം നേരത്തേ പ്രവർത്തനം ആരംഭിച്ചിുന്നു. അവർക്ക് നേവിയുമായി ബന്ധപ്പെട്ട് കൂടുതൽ പരിശീലനം കൊടുക്കാനും മറ്റും ഞാൻ വന്നതിന് ശേഷം ശ്രമിച്ചിരുന്നു. 

അപകടം നടന്ന ബോട്ട് അഗ്നിരക്ഷാസേന മേധാവി ബി.സന്‌ധ്യ പരിശോധിക്കുന്നു ചിത്രം : മനോരമ

∙ താനൂർ അപകടത്തിൽ ഇന്നും പലരുടെയും ഓർമയിലുള്ള ദൃശ്യം ഹെലികോപ്റ്ററിൽ തൂങ്ങിയിറങ്ങി നാവികസേന നടത്തിയ രക്ഷാപ്രവർത്തനമാണ്. നമ്മുടെ സേനയ്ക്ക് ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവ ആവശ്യമല്ലേ?

തീർച്ചായും അതു വേണ്ടതാണ്. അത്തരം ഹെലികോപ്റ്ററും ഡ്രോണുകളും വരേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങൾ ഭാവിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം 

∙ പല്ലന, കരമന, തട്ടേക്കാട്ട്, തേക്കടി, താനൂർ തുടങ്ങി നിരവധി ബോട്ടപകടങ്ങളുടെ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. അശ്രദ്ധ, ശേഷിയിൽ കൂടുതൽ ആളെ കയറ്റുക, ബോട്ടിന്റെ കാലപ്പഴക്കം, അനധികൃത സർവീസ് ഇതെല്ലാം അപകടത്തിനു കാരണാമാകാറുണ്ട്. നിയമങ്ങൾ കർശനമല്ലാത്തതാണോ ഇതിനുള്ള കാരണം?

നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല. നമുക്കെല്ലാവർക്കും അറിയാം. ലൈസൻസ് ഇല്ലാതെ ഒരു ബോട്ട് പ്രവർത്തിക്കാൻ പാടില്ല. അതുപോലെ നാം പലപ്പോഴും കാണുന്നതാണ് എന്തെങ്കിലും ആഘോഷത്തിന് ലൈറ്റൊക്കെ ഇട്ടുള്ള ബോട്ട് സർവീസ്. ശേഷിയിൽ കൂടുതൽ ആളെ കയറ്റുകയും ചെയ്യും. ഞായറാഴ്ചയിലെ അവധി ആഘോഷമാണെങ്കിൽ പോലും ഇതാണവസ്ഥ. ശേഷിയിൽ കൂടുതൽ ആളെ കയറ്റും, ബോട്ട് ഒരു വശത്തേക്ക് ചരിയും. അപകടം സംഭവിക്കും. ഓവർലോഡ് ആണെന്ന് അറിയാതെ ആണോ ആളുകൾ കയറുന്നത്. അത് പ്രവർത്തിപ്പിക്കുന്ന ആളുകൾക്കും അറിയാം. ലൈഫ് ബോയ് ഇല്ലാതെ ആളെ കയറ്റരുത്. മനഃപൂർവം അശ്രദ്ധ കാണിക്കുകയാണ്. ഒരു ലൈസൻസുമില്ലാതെ, ഏതെങ്കിലും ബോട്ട് എടുത്ത് രൂപമാറ്റം വരുത്തി ടൂറിസം എന്നുപറഞ്ഞ് ഉപയോഗിക്കുകയാണ്. 

ADVERTISEMENT

ഇവിടെ ഉണരേണ്ടത് പൗരബോധമാണ്. നിയമങ്ങൾ അനുസരിക്കുന്ന ഒരു ജനതയാണ് വേണ്ടത്. അതിനുള്ള ബോധവൽക്കരണ പരിപാടികൾ ഫയർഫോഴ്സ് നടത്തുന്നുണ്ട്. കടവുകളിൽ ഇത്തരം ബോർഡുകൾ വയ്ക്കുകയും ആളുകൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് കുട്ടിക്കാലം മുതൽ പഠിക്കണം. എൽകെജി–യുകെജി കുട്ടികളെ ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത്. പൗരബോധത്തോടെ, നിയമം അനുസരിച്ച് ജീവിക്കുന്ന ഒരു ജനതയുണ്ടാകണം. അതുപോലെ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകളും ഉണ്ടാകണം. എല്ലാവരും കൈകോർത്താൻ മാത്രമേ ഇത്രയധികം ജലാശങ്ങളുള്ള കേരളം പോലൊരു സംസ്ഥാനത്ത് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. 

∙ കടുത്ത വേനൽ കഴിഞ്ഞ് നാം മൺസൂണിലേക്കു കടക്കുകയാണ്. പ്രളയവും ഉരുൾപൊട്ടലും കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിന് സാധാരണമായിക്കഴിഞ്ഞു. ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടാൻ നാം സജ്ജരാണോ?

മേയിൽത്തന്നെ മഴക്കാല പൂർവ പ്രവർത്തനം ആരംഭിക്കാറുണ്ട് അത് തുടങ്ങിക്കാണും. അതാണ് ആദ്യപടി. വേനൽക്കാലത്ത് ഓടകൾ വൃത്തിയാക്കുന്നത് നാം കാണുന്നുണ്ട്. പുല്ലെല്ലാം ചെത്തി വൃത്തിയാക്കി അതിലേക്കുതന്നെയിടും. അത് പാടില്ല. മലയിടിച്ച് മണ്ണെടുക്കുമ്പോൾ നദികളിൽ മണ്ണു വന്ന് നിറയുകയാണ്. ഇതിനെല്ലാം ദീർഘകാല അടിസ്ഥാനത്തിലുള്ള നയങ്ങൾ രൂപീകരിച്ച് നടപടികൾ എടുക്കുകയാണ് വേണ്ടത്. 

ബി.സന്ധ്യ

ഫയർഫോഴ്സിനെ സംബന്ധിച്ചിടത്തോളം അവർ സുജ്ജരാണ്. അവർക്ക് ഡ്രോൺ പോലുള്ള കാര്യങ്ങൾ വേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അത് എത്തിക്കാണും, അല്ലെങ്കിൽ താമസിയാതെ എത്തും എന്നതാണ് എന്റെ പ്രതീക്ഷ. ഏതെല്ലാം അത്യാധുനിക ഉപകരണങ്ങളാണ് വേണ്ടതെന്ന കാഴ്ചപ്പാട് നമ്മുടെ വകുപ്പിന് ഉണ്ട്. അവ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുണ്ട്. 2018-ലെ പ്രളയത്തിന് ശേഷമാണ് അഗ്നിരക്ഷാ സേനയുടെ സേവനം കൂടുതൽ വ്യാപകമായത്. അതുവരെ, തീപിടിക്കുമ്പോള്‍ അണയ്ക്കാന്‍ വരുന്നവര്‍ മാത്രമായിരുന്നു അവര്‍. സ്‌കൂബാ ടീം വരുന്നത് വരെ നാവികസേനയെയാണ് ആശ്രയിച്ചിരുന്നത്. പാലക്കാട്ട് ഒരാള്‍ മലയുടെ മുകളില്‍ കുടുങ്ങിയപ്പോഴാണ് മൗണ്ടന്‍ റെസ്‌ക്യൂ ട്രെയിനിങ് നമ്മുടെ ടീമിന് ലഭിച്ചിട്ടില്ലെന്ന കാര്യം പരിഗണിക്കുന്നത്. ഐടിബിപിയിൽനിന്ന് അതിന് പരിശീലനം നൽകി.

വിദേശ രാജ്യങ്ങളിലൊക്കെ 20,000 പേര്‍ ഉള്ളിടത്ത് ഒരു ഫയര്‍‌സ്റ്റേഷന്‍ കാണും. പക്ഷേ, നമുക്ക് ഒരു പഞ്ചായത്തില്‍ ഒരെണ്ണം പോലും ഇല്ല. അതിന്റെ എണ്ണം കൂടമം. ഉണ്ടാകുന്ന അപകടങ്ങളെ മാത്രമേ എല്ലാവരും ശ്രദ്ധിക്കുന്നുള്ളൂ. ഇടപെടലിലൂടെ ഒഴിവാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍ പെടുന്നതേയില്ല. ഒരു ബ്രഹ്‌മപുരമോ താനൂരോ വരുമ്പോള്‍ നാം ശ്രദ്ധിക്കും. അഗ്നിരക്ഷാ സേനയ്ക്കുള്ള ഉപകരണങ്ങൾ കുറച്ചുകൂടി ലഭ്യമാക്കേണ്ടതുണ്ട്. അത് കുറച്ചുകൂടി വേഗത്തില്‍ നടന്നാല്‍ നമ്മുടെ സേന ഏറ്റവും മികച്ച ഫയര്‍ഫോഴ്‌സ് ആയി മാറും. അതുപോലെ, ലഭ്യമായ പരിശീലനം എല്ലാ വർഷവും മെച്ചപ്പെടുത്തണം. അതിനൊപ്പം പ്രവർത്തിക്കേണ്ട മറ്റു വകുപ്പുകളെക്കൂടി ഏകോപിപ്പിച്ച് പ്രവർത്തിക്കണം. നമ്മുടെ അഗ്നിരക്ഷാ സേന സുസജ്ജമാണ് എന്നാണ് എന്റെ വിശ്വാസം

ADVERTISEMENT

∙ ബ്രഹ്മപുരത്തെ തീപിടിത്തം, ബത്തേരിയിലെ കാട്ടുതീ, കെട്ടിടങ്ങളിലും വ്യാപാര സമുച്ചയങ്ങളിലുമുണ്ടായ തീപിടിത്തം തുടങ്ങിയ അപകടങ്ങളും കേരളത്തിൽ കുറവല്ല.

നമുക്കെല്ലാവർക്കും ഫയർ എക്സിറ്റിന്റെ കാര്യം അറിയാം. പക്ഷേ നമ്മൾ താമസിക്കുന്ന ഫ്ളാറ്റിന് ഫയർ എക്സിറ്റ് ഉണ്ടോ? മിഠായിത്തെരുവിലും ചാലയിലും പോകുമ്പോൾ കോണിപ്പടിയിൽ സാധനങ്ങൾ കയറ്റിവച്ചതുകാണാം. ഒരു തീപിടിത്തമുണ്ടായാൽ ഇത് വലിയ അപകടമാണ്. ഏതൊക്കെ തരത്തിലാണ് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ അടച്ചുവച്ചിരിക്കുന്നത്. അത്തരം കാര്യങ്ങളിൽ പൊതുജനങ്ങളുടെ ശ്രദ്ധ വേണം. അഗ്നിരക്ഷാ സേനാംഗങ്ങൾ പോയി ക്ലാസെടുക്കും. അവിടെ സുരക്ഷാജീവനക്കാരെ പരിശീലിപ്പിക്കും. നമ്മുടെ നാട്ടിൽ ഫ്ളാറ്റുകൾ വന്നിട്ട് 25 വർഷം കഴിഞ്ഞു. വയറിങ് പഴയതായിക്കഴിഞ്ഞു. ഇത് പരിശോധിക്കണം. ഇല്ലെങ്കിൽ ഷോർട് സർക്യൂട്ട് വരാം. ഫയർ ഫൈറ്റിങ് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ എങ്ങനെയാണ് വെള്ളം വരിക? ഇത്തരം കാര്യങ്ങളിൽ പൊതുജനങ്ങളുടെ പൗരബോധം ഉണർന്നുപ്രവർത്തിക്കണം. 

ബ്രഹ്മപുരം സംഭവം ഉണ്ടാകുന്നത് കഴിഞ്ഞ വർഷം മാർച്ചിലാണ്. ഫയർഫൈറ്റിങ് മാത്രമാണ് ഡിപ്പാർട്ട്മെന്റിന് ചെയ്യാൻ പറ്റുന്നത് അതല്ലാതെ മറ്റ് വകുപ്പുകൾ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവർ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളുണ്ട് അതെല്ലാം ചെയ്തേ മതിയാകൂ. ആറ്റിൽ മാലിന്യമിട്ട് നിറച്ചാൽ അതിൽനിന്നു വെള്ളമെടുക്കാൻ സാധിക്കില്ല. അതെല്ലാം വ്യക്തമായി റിപ്പോർട്ട് എഴുതിക്കൊടുത്തത് ഓർക്കുന്നു. റിപ്പോർട്ട് അധികൃതരുടെ കണ്ണുതുറപ്പിച്ചിട്ടുണ്ടാകണം എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

∙ ബ്രഹ്മപുരം അസാധ്യമായ ഒന്നിനെ സാധ്യമെന്ന് അഗ്നിരക്ഷാ തെളിയിച്ച സംഭവമായിരുന്നു.

വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു ബ്രഹ്മപുരത്തെ രക്ഷാപ്രവർത്തനം. 13–ാം ദിവസം തീ കെടുത്തിക്കഴിഞ്ഞപ്പോൾ ജവാൻമാർ ഹീറോകളായി. പക്ഷേ കെടുത്താൻ സാധിച്ചില്ലെങ്കിൽ എല്ലാവരും നമ്മളെ കുറ്റപ്പെടുത്തുമായിരുന്നു. അതിനേക്കാളുപരി അത് നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ നമുക്കുണ്ടാകുന്ന മാനസിക സംഘർഷം വലുതാണ്. ഒരു ദൗത്യം കൈകാര്യം ചെയ്യാനാണ് നമ്മളെ പരിശീലിപ്പിച്ചിട്ടുള്ളത്. പൊലീസിലെയും ഫയർഫോഴ്സിലെയും പരിശീലനം അങ്ങനെയാണ്. ദൗത്യം വിജയിപ്പിക്കുക എന്നുള്ളതാണ്. അല്ലെങ്കിൽ വലിയ പരാജയ ബോധം ഉണ്ടാകും. ബ്രഹ്മപുരത്ത് അങ്ങനെയൊന്നും സംഭവിച്ചില്ല. ഫയർഫോഴ്സിലെ ചുണക്കുട്ടികൾ ഹീറോകളായി. 

സാധാരണഗതിയിൽ ഒരു അപകടം ഉണ്ടായാൽ അവിടെ ആളുകൂടി നിൽക്കുന്നത് കണ്ടിട്ടില്ലേ? എന്നിട്ട് രക്ഷാപ്രവർത്തനമാണെന്നു പറയും. ബ്രഹ്മപുരത്ത് അതുണ്ടായോ? സിവിൽ ഡിഫൻസ് വളന്റിയേഴ്സ് അല്ലാതെ, ഫയർഫോഴ്സിനെ സഹായിക്കാനായി ജോലിയിൽ ഉള്ള ആളുകളും പൊലീസും അല്ലാതെ ആരാണ് ഉണ്ടായിരുന്നത്? അങ്ങോട്ട് ആരെങ്കിലും അടുത്തോ, അടുക്കാൻ പറ്റില്ല. അത് കൈകാര്യം ചെയ്യാൻ അഗ്നിരക്ഷാസേനയ്ക്കേ സാധിക്കൂ. പൗരബോധത്തോടെ പ്രവർത്തിക്കുന്ന പൗരന്മാർ ഉണ്ടെങ്കിൽ എല്ലാം എളുപ്പമാകും. ബ്രഹ്മപുരം വലിയ പാഠമാണ്. 

‌∙ കേരളം മുഴുവൻ ചർച്ചയായ താനൂർ ബോട്ടപകടം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം, മലയിൽ യുവാവ് കുടുങ്ങിയത് തുടങ്ങി വ്യത്യസ്തമായ വെല്ലുവിളികൾ ഉയർത്തിയ അപകടങ്ങൾ സംഭവിച്ചത് താങ്കൾ ഫയർഫോഴ്സ് മേധാവിയായിരുന്ന കാലത്താണ്. അന്നത്തെ പരിമിതികളിൽനിന്നുകൊണ്ടുതന്നെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുമുണ്ട്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അഗ്നിരക്ഷാസേന എത്രത്തോളം മുന്നേറിക്കഴിഞ്ഞെന്നാണ് വിലയിരുത്തുന്നത്?

മൗണ്ടൻ റെസ്ക്യൂ ഓപ്പറേഷൻ ആയാലും അണ്ടർ വാട്ടർ ഓപ്പറേഷൻ ആയാലും ഫയർഫോഴ്സ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ അതുപോരാ. ഇടയ്ക്കിടയ്ക്ക് ഇക്കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കണം. കൃത്യമായ ഇടവേളകളിൽ മോക്ക് ഡ്രില്ലുകൾ നടത്തി എത്രത്തോളം സജ്ജരാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടിരിക്കണം. ഇതിനെല്ലാം ഉപരിയായി, പൗരബോധമുള്ള ജനതയുണ്ടാകണം. നിയമലംഘനം സ്വയം നടത്താതിരിക്കണം. അപകടരഹിതമായ ഒരു സമൂഹത്തിന്റെ ആണിക്കല്ല് അതുമാത്രമാണ്. 

English Summary:

Emerging from the Depths: How the Tanur Boat Accident Revolutionized Kerala's Rescue Protocols