ന്യൂഡൽഹി ∙ പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണമെന്നു പറഞ്ഞ മുതിർന്ന നേതാവ് മണിശങ്കർ അയ്യരിൽനിന്ന് അകലം പാലിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡ്ഢിത്തങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അയ്യരുടെ പഴയൊരു അഭിമുഖം ബിജെപി പ്രചരിപ്പിക്കുന്നതെന്നു കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പഴയൊരു അഭിപ്രായം ബിജെപി പ്രചരിപ്പിക്കുന്നതെന്നു കോൺഗ്രസ് നേതാവ് പവൻ ഖേര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണമെന്നു പറഞ്ഞ മുതിർന്ന നേതാവ് മണിശങ്കർ അയ്യരിൽനിന്ന് അകലം പാലിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡ്ഢിത്തങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അയ്യരുടെ പഴയൊരു അഭിമുഖം ബിജെപി പ്രചരിപ്പിക്കുന്നതെന്നു കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

‘‘പാക്കിസ്ഥാനുമായി ബന്ധപ്പെട്ടു മണിശങ്കർ അയ്യർ പറഞ്ഞ പ്രസ്താവനയോടു കോൺഗ്രസ് പൂർണമായും വിയോജിക്കുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹം നടത്തിയ പരാമർശങ്ങളാണാണു ബിജെപി ഇപ്പോൾ സജീവമാക്കുന്നത്. മോദിയുടെ ദൈനംദിന വിഡ്ഢിത്തങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയാണു ലക്ഷ്യം.

ADVERTISEMENT

‘‘1971ൽ പാക്കിസ്ഥാൻ വിഭജിക്കപ്പെട്ടു സ്വതന്ത്ര ബംഗ്ലദേശ് രൂപപ്പെട്ടത് ഇന്ദിരാ ഗാന്ധിയുടെ നിർണായകവും നിശ്ചയദാർഢ്യവുമുള്ള നേതൃത്വത്തിന്റെയും സായുധ സേനയുടെ വീര്യത്തിന്റെയും ഫലമായാണ്. 50 വർഷം മുൻപ് 1974 മേയ് 18ന് ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആണവശേഷി ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കപ്പെട്ടു’’– എക്സിലെ പോസ്റ്റിൽ പവൻ ഖേര പറഞ്ഞു.

പഴയ വിഡിയോ ആണു പ്രചരിക്കുന്നതെന്ന് അയ്യരും പ്രതികരിച്ചു. ‘‘എന്റെ അഭിപ്രായങ്ങൾ മാസങ്ങൾക്കുമുൻപ് ശൈത്യകാലത്ത് നടത്തിയതാണെന്ന് ഞാൻ ധരിച്ചിട്ടുള്ള സ്വെറ്ററിൽനിന്നു വ്യക്തമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊളിഞ്ഞതിനാൽ എന്റെ പ്രസ്താവന ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. അവരുടെ കളിയുടെ ഭാഗമാകാൻ ഞാനില്ല. താൽപര്യമുള്ളവർ എന്റെ രണ്ട് പുസ്തകങ്ങളായ ‘മെമ്മയേഴ്‌സ് ഓഫ് എ മാവറിക്’, ‘ദ് രാജീവ് ഐ ന്യൂ’ എന്നിവയിലെ പ്രസക്ത ഭാഗങ്ങൾ ദയവായി വായിക്കുക’’– പ്രസ്താവനയിൽ മണിശങ്കർ അയ്യർ പറഞ്ഞു.

ADVERTISEMENT

‘‘പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം. കാരണം അവരുടെ കയ്യിൽ അണുബോംബുണ്ട്. ബഹുമാനിച്ചില്ലെങ്കിൽ ഇന്ത്യയ്‌ക്കെതിരെ അണുബോംബ് പ്രയോഗിക്കുന്നതിനെപ്പറ്റി അവർ ആലോചിക്കും. അവരോടു സംസാരിക്കണം. അതിനുപകരം സൈനിക ശക്തി വർധിപ്പിക്കുന്നതു പിരിമുറുക്കം കൂട്ടും. ഒരു ‘ഭ്രാന്തൻ’ ലഹോറിൽ ബോംബ് ഇടാൻ തീരുമാനിച്ചാൽ, റേഡിയേഷൻ അമൃത്‌സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ല’’– എന്ന അയ്യരുടെ വാക്കുകളാണു വിവാദമായത്.

English Summary:

Mani Shankar Aiyar Pakistan Statement Meets With Congress Disapproval