തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെ ചൊല്ലി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിലേക്ക്. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെ ചൊല്ലി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിലേക്ക്. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരിൽ ഗ്രൗണ്ടിലെ കുഴിയിൽ കിടന്ന് ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചപ്പോൾ, കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കഞ്ഞിവച്ചും പ്രതിഷേധം അരങ്ങറി. അതേസമയം, കൊല്ലം ചടയമംഗലത്ത് 16 പേർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തി.

കോഴിക്കോട് ജില്ലയിലെ ഒരു കേന്ദ്രത്തിലും ടെസ്റ്റ് നടന്നില്ല. ടെസ്റ്റ് ഗ്രൗണ്ടുകളിൽ ആർടിഒ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അപേക്ഷകർ എത്തിയില്ല. എത്തിയ ചിലരെ ഡ്രൈവിങ് സ്കൂൾ ജീവനക്കാർ മടക്കി അയച്ചു. ഡ്രൈവിങ് സ്കൂൾ ജീവനക്കാരുടെ നേതൃത്വത്തിൽ പല ഗ്രൗണ്ടുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.

ADVERTISEMENT

വടകരയിൽ മൂന്ന് പേർ ടെസ്റ്റ് നടത്താൻ എത്തി. ഇതിൽ ഒരാൾ കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ എത്തിയതായിരുന്നു. പുതുക്കുന്നതിന് റോഡ് ടെസ്റ്റ് മാത്രം മതിയെന്നതിനാൽ ഇയാളെ ടെസ്റ്റിൽ പങ്കെടുക്കാൻ അനുവദിച്ചു. ബാക്കി രണ്ട് പേരെ ഡ്രൈവിങ് സ്കൂളുകാർ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി മടക്കി അയയ്ക്കുകയായിരുന്നു. ടെസ്റ്റ് നടക്കുന്ന ബാക്കി ഗ്രൗണ്ടുകളിൽ ആരും എത്തിയില്ല.

അതേസമയം, വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് പരിശോധന തുടങ്ങിയ നടപടികൾ നടക്കുന്നുണ്ട്. വയനാട് ജില്ലയിൽ ഒരു മാസത്തേക്ക് ടെസ്റ്റ് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ആർടിഒ അറിയിച്ചിരുന്നു. 

ADVERTISEMENT

ഡ്രൈവിങ് സ്കൂളുകളുടെ എതിർപ്പുകൾ അവഗണിച്ച് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലെ ഭൂമിയിലോ സന്നദ്ധ അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാക്കാൻ ആർടിഒമാർക്ക് മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു. അതേ സമയം സമരം ശക്തമാക്കാനാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ തീരുമാനം. 

പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതൽ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നുമാണ് മന്ത്രിയുടെ തീരുമാനം. നിലവിൽ വിദേശ സന്ദർശനം നടത്തുന്ന മന്ത്രി, അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആർടിഒമാർക്ക് നിർദേശവും നൽകി. ഇന്ന് ടെസ്റ്റ് നടത്താൻ സമയം ലഭിച്ചിട്ടുള്ള അപേക്ഷകർ സ്വന്തം വാഹനവുമായി എത്തിയാൽ ടെസ്റ്റ് നടത്തണമെന്നായിരുന്നു നിർദ്ദേശം.

ADVERTISEMENT

ഇതുകൂടാതെ കെഎസ്ആർടിസിയുടെയോ സർക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിഷ്കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്കൂളുകളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താൻ പോയാൽ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകൾ.

English Summary:

Kerala's Driving School Owners Clash with Transport Minister over New Test Methods - Updates