ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണം പാകം ചെയ്തു നൽകാമെന്നുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഗ്ദാനം രാഷ്ട്രീയ അജൻഡയെന്ന് ബിജെപി. ജനങ്ങളുടെ

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണം പാകം ചെയ്തു നൽകാമെന്നുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഗ്ദാനം രാഷ്ട്രീയ അജൻഡയെന്ന് ബിജെപി. ജനങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണം പാകം ചെയ്തു നൽകാമെന്നുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഗ്ദാനം രാഷ്ട്രീയ അജൻഡയെന്ന് ബിജെപി. ജനങ്ങളുടെ ഭക്ഷണരീതിയിൽ ബിജെപി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു തിരഞ്ഞെടുപ്പ് റാലിയിൽ മോദിയെ ഭക്ഷണം കഴിക്കാൻ മമത ക്ഷണിച്ചത്. 

‘‘കുട്ടിക്കാലം മുതൽ ഞാൻ പാചകം ചെയ്യുന്നു. പലരും എന്റെ പാചകത്തെ പ്രശംസിച്ചു. എന്നാൽ മോദിജി എന്റെ ഭക്ഷണം സ്വീകരിക്കുമോ? അദ്ദേഹം എന്നെ വിശ്വസിക്കുമോ? അദ്ദേഹം ഇഷ്ടപ്പെടുന്നതെന്തും ഞാൻ‌ പാചകം ചെയ്യും. വെജിറ്റേറിയൻ‌ ഭക്ഷണങ്ങളും മീൻ വിഭവങ്ങളും എനിക്ക് ഇഷ്ടമാണ്. വ്യത്യസ്ത സമുദായങ്ങൾക്കും ഹിന്ദുക്കൾക്കിടയിലെ വ്യത്യസ്ത വിഭാഗങ്ങൾക്കും അവരുടേതായ ആചാരങ്ങളും ഭക്ഷണ ശീലങ്ങളുമുണ്ട്. ആരാണ് ബിജെപി ?  ഒരു വ്യക്തിയുടെ ഭക്ഷണ ശീലങ്ങളിലാണ് അവർ ഇടപെടുന്നത്. ഇന്ത്യയെയും ഇവിടെയുള്ള ജനങ്ങളെയും വൈവിധ്യത്തെയും ഉൾക്കൊള്ളുന്നതിനെ കുറിച്ച് ബിജെപി നേതൃത്വത്തിനു വലിയ ധാരണയില്ല’’– ഇത്തരത്തിലായിരുന്നു മമതയുടെ പ്രതികരണം.

ADVERTISEMENT

സസ്യാഹാരിയായ പ്രധാനമന്ത്രിക്ക് മാംസാഹാരം പാചകം ചെയ്തു നൽകുമെന്ന മമതയുടെ വാഗ്ദാനത്തിനെതിരെ ബിജെപി ക്യാംപിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങളാണുണ്ടായത്. മോദി കർക്കശക്കാരനായ സസ്യഭുക്കാണെന്ന് നന്നായി അറിഞ്ഞിട്ടാണ് മമത മനപ്പൂർവം അദ്ദേഹത്തെ ആഹാരം കഴിക്കാൻ ക്ഷണിച്ചതെന്ന് ബിജെപി നേതാവ് സങ്കുദേബ് പാണ്ഡെ ആരോപിച്ചു.

English Summary:

Mamata Banerjees offer to cook for PM Narendra Modi