ശ്രീലങ്ക-പാക്കിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസ്; പ്രതി നൂറുദ്ദീനെ എൻഐഎ പിടികൂടി
ബെംഗളൂരു∙ ശ്രീലങ്ക- പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നൂറുദ്ദീനാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്നാണ് എൻഐഎ സംഘം പ്രതിയെ പിടികൂടിയത്. മൈസൂരുവിലെ രാജീവ് നഗർ പ്രദേശത്ത് ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു

ബെംഗളൂരു∙ ശ്രീലങ്ക- പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നൂറുദ്ദീനാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്നാണ് എൻഐഎ സംഘം പ്രതിയെ പിടികൂടിയത്. മൈസൂരുവിലെ രാജീവ് നഗർ പ്രദേശത്ത് ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
നൂറുദ്ദീന്റെ പക്കൽനിന്നും 5 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിലും സംഘം പരിശോധന നടത്തി. ഒന്നിലധികം ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, ഡ്രോൺ എന്നിവയുൾപ്പെടെ പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയതാണ് നൂറുദ്ദീൻ. കേസിൽ ഈ മാസം ഏഴിന് ഇയാളെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
ശ്രീലങ്കൻ പൗരൻ മുഹമ്മദ് സക്കീർ ഹുസൈൻ, കൊളംബോയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ ജോലി ചെയ്യുന്ന അമീർ സുബൈർ സിദ്ദിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ ഉപയോഗിച്ച് ദേശവിരുദ്ധ ചാരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ നൂറുദ്ദീൻ ഉൾപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. 2014ൽ ചെന്നൈയിലെ യുഎസ് കോൺസുലേറ്റിലും ബെംഗളൂരുവിലെ ഇസ്രായേൽ എംബസിയിലും സ്ഫോടനം നടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.