രാജ്യത്തിനകത്തും പുറത്തും കനത്ത എതിർപ്പുകൾ നേരിട്ടിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണം സംശയം ജനിപ്പിക്കുന്നതായാൽ അദ്ഭുതമില്ല. വെറുമൊരു ഹെലികോപ്റ്റർ അപകടം മാത്രമാണിതെന്ന് വിശ്വസിക്കാനാവില്ല, കാരണങ്ങൾ പലതുണ്ട്. ഒന്ന്: ഹെലികോപ്റ്റർ യാത്ര ഉയർത്തുന്ന സുരക്ഷാ സംശയങ്ങൾ.

രാജ്യത്തിനകത്തും പുറത്തും കനത്ത എതിർപ്പുകൾ നേരിട്ടിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണം സംശയം ജനിപ്പിക്കുന്നതായാൽ അദ്ഭുതമില്ല. വെറുമൊരു ഹെലികോപ്റ്റർ അപകടം മാത്രമാണിതെന്ന് വിശ്വസിക്കാനാവില്ല, കാരണങ്ങൾ പലതുണ്ട്. ഒന്ന്: ഹെലികോപ്റ്റർ യാത്ര ഉയർത്തുന്ന സുരക്ഷാ സംശയങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിനകത്തും പുറത്തും കനത്ത എതിർപ്പുകൾ നേരിട്ടിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണം സംശയം ജനിപ്പിക്കുന്നതായാൽ അദ്ഭുതമില്ല. വെറുമൊരു ഹെലികോപ്റ്റർ അപകടം മാത്രമാണിതെന്ന് വിശ്വസിക്കാനാവില്ല, കാരണങ്ങൾ പലതുണ്ട്. ഒന്ന്: ഹെലികോപ്റ്റർ യാത്ര ഉയർത്തുന്ന സുരക്ഷാ സംശയങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിനകത്തും പുറത്തും കനത്ത എതിർപ്പുകൾ നേരിട്ടിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണം സംശയം ജനിപ്പിക്കുന്നതായാൽ അദ്ഭുതമില്ല. വെറുമൊരു ഹെലികോപ്റ്റർ അപകടം മാത്രമാണിതെന്ന് വിശ്വസിക്കാനാവില്ല, കാരണങ്ങൾ പലതുണ്ട്. ഒന്ന്: ഹെലികോപ്റ്റർ യാത്ര ഉയർത്തുന്ന സുരക്ഷാ സംശയങ്ങൾ. രണ്ട്: ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ കരങ്ങൾ മൂന്ന്: ഇറാനുള്ളിൽത്തന്നെയുള്ള ശത്രുക്കളുടെ ഇടപെടൽ.

ഹെലികോപ്റ്റർ ഒഴിവാക്കാമായിരുന്നു

ഹെലികോപ്റ്ററുകൾ അത്ര സുരക്ഷിതമായ യാത്രാമാർഗമല്ല. പ്രത്യേകിച്ചും മോശം കാലാവസ്ഥയുള്ളപ്പോൾ. 19 ന് അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. താബ്രിസിന് 95 കി.മി. വടക്കു കിഴക്കായി മലനിരകൾ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ഇടിച്ചിറക്കി എന്നായിരുന്നു ആദ്യ വിവരങ്ങൾ. കാറിലായിരുന്നു യാത്ര എന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് തിരുത്തി. ഇന്നു പുലർച്ചെ പ്രസിഡന്റ് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു.

ADVERTISEMENT

കാലാവസ്ഥ മോശമാണെന്ന് അറിയാമായിരുന്ന സാഹചര്യത്തിൽ എന്തിന് ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തു എന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. കനത്ത മൂടൽമഞ്ഞും മഴയും മൂലം ഏതാനും മീറ്ററുകൾ മാത്രമാണ് കാഴ്ചയുണ്ടായിരുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ ഒഴിവാക്കി മറ്റു യാത്രാമാർഗങ്ങൾ തേടുകയോ കാലാവസ്ഥ അനുയോജ്യമാകുന്നതു വരെ കാത്തിരിക്കുകയോ ആണ് പതിവ്. ഇവിടെ ഈ രണ്ടു കാര്യങ്ങളും നടന്നില്ല.

ഇബ്രാഹിം റഈസി(Photo by Iranian Presidency / AFP) /

രക്ഷാപ്രവർത്തനം വൈകാനുള്ള കാരണമായി പറയുന്നത് മോശം കാലാവസ്ഥ തന്നെയാണ്. റസ്ക്യൂ ഹെലികോപ്റ്ററുകൾക്ക് അപകടസ്ഥലത്ത് എത്താൻ സാധിച്ചില്ല. ഡ്രോണുകൾക്കു പോലും അപകടസ്ഥലം കണ്ടെത്താനായില്ല. കാൽനടയായി സംഭവസ്ഥലത്ത് റസ്ക്യൂ ടീം എത്തുകയായിരുന്നുവെന്ന് റെഡ് ക്രസന്റ് റിപ്പോർട്ടു ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി? ആരെടുത്തു ആ നിർണായക തീരുമാനം?

ADVERTISEMENT

മോശം കാലാവസ്ഥ അത്ര പറ്റില്ല

ഇറാൻ പ്രസിഡന്റ് യാത്ര ചെയ്തിരുന്ന ബെൽ 212 ( ബെൽ ടു ട്വൽവ്) മോശം കാലാവസ്ഥയിൽ അത്ര സുരക്ഷിതമല്ല. വൈമാനിക ഭാഷയിൽ ലെവൽ 1 അഥവാ മാർജിനൽ കാലാവസ്ഥയിൽ ഉപയോഗിക്കാനേ സാധിക്കൂ. ചെറിയ മഴയും ഇടിമിന്നലും ഉള്ള അവസ്ഥയാണിത്. ലെവൽ 5 വരെ കാലാവസ്ഥാ പ്രവചനങ്ങളുള്ളതിൽ ഏറ്റവും താഴെത്തട്ടാണ് ലെവൽ 1. മാത്രവുമല്ല, 1968 ൽ വികസിപ്പിച്ച് കാലാകാലങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തിയിട്ടുള്ള ബെൽ 212 അത്ര ആധുനികവുമല്ല. അമേരിക്കയിൽ രൂപകൽപന ചെയ്ത് കാനഡയിൽ നിർമിക്കുന്ന ഹെലികോപ്റ്ററിൽ രണ്ടോ ഒന്നോ പൈലറ്റുമാരടക്കം 15 പേർക്ക് സഞ്ചരിക്കാം. മീഡിയം വിഭാഗത്തിൽപ്പെടുന്ന ബെൽ 212 സാധാരണയായി കടലിലെ റസ്ക്യൂ ഓപ്പറേഷനുകൾക്കാണ് അധികവും ഉപയോഗിക്കുക. 439 കി.മീ. റേഞ്ചും 190 കി.മീ. വേഗവുമുണ്ട്. എന്നാൽ ചോദ്യം ലളിതം – മോശം കാലാവസ്ഥയും ബെൽ 212 വിന്റെ പരിമിതിയും എന്തുകൊണ്ട് അവഗണിക്കപ്പെട്ടു?

സാധ്യതകൾ ഇറാനിലും ഇസ്രയേലിലും

ഒരു അട്ടിമറി നടന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഇസ്രയേലാണോ? അങ്ങനെ വിശ്വസിക്കുന്നവരുണ്ട്. വർഷങ്ങളായി ശത്രുതയിലുള്ള രണ്ടു രാജ്യങ്ങൾ. പുറമെ അമേരിക്കയും സൗദിയും ഇറാനെതിരാണ്. ഇവരെല്ലാം കൂടി നടത്തിയ ഗൂഢാലോചനയാണോ അപകടം? ഒരു മാസം മുമ്പ് ഡമാസ്കസിൽ വച്ച് ഒരു ഇറാനിയൻ ജനറലിനെ ഇസ്രയേൽ വധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇറാൻ ഇസ്രയേലിനെതിരേ മിസൈൽ ആക്രമണവും നടത്തിയതാണ്. പൊതുവെ ശത്രുക്കളെ വധിച്ചു കളയുന്നതിൽ കുപ്രസിദ്ധരാണ് ഇസ്രയേൽ ചാര സംഘടനയായ മൊസാദ്. ഇറാനിലെ ആണവശാസ്ത്രജ്ഞരെയടക്കം വധിച്ച ചരിത്രവും മൊസാദിനുണ്ട്. അതുകൊണ്ട് ഈ കൊലയ്ക്കു പിന്നിലും മോസാദിന്‍റെ കരങ്ങളുണ്ടാകാം എന്നു വിശ്വസിക്കാം.

ADVERTISEMENT

എന്നാൽ ഒരു രാജ്യത്തലവനെ വധിച്ച് നേരിട്ടുള്ള യുദ്ധത്തിലേക്കു വഴിയൊരുക്കാൻ ഇസ്രയേൽ ഇപ്പോൾ ശ്രമിക്കില്ല എന്നതാണ് എതിർവാദം. അതിനുള്ള സാഹചര്യങ്ങളും ഇപ്പോൾ നിലനിൽക്കുന്നില്ല. പ്രസിഡന്റാണെങ്കിലും നാട്ടിൽ ഒട്ടും പ്രീതിയില്ലാത്ത റെയ്സിക്ക് ഇറാൻ രാഷ്ട്രീയത്തിൽ നിർണായ സ്വാധീനം ഇല്ലാത്തതിനാൽ അദ്ദേഹത്തെ വധിച്ചിട്ടു പ്രത്യേകിച്ചു പ്രയോജനവുമില്ല.

നാട്ടിൽ നിന്നുള്ള പ്രയോഗം?

ഇറാനിൽ റഈസിയുടെ മരണം അധികമാർക്കും സങ്കടകരമല്ല. മാത്രമല്ല സന്തോഷിക്കുന്നവർ ധാരാളമുണ്ടുതാനും. ആയിരക്കണക്കിനു രാഷ്ട്രീയ തടവുകാരുടെ മരണത്തിനു കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹം ക്യാബിനറ്റിൽ പട്ടാളക്കാരെയും മതമേലധ്യക്ഷരെയും ഉൾപ്പെടുത്തി ദുർഭരണം നടത്തുന്നുവെന്നും സാമ്പത്തിക സ്ഥിതി തകർത്തുവെന്നും കരുതുന്നവരുണ്ട്.

ഇറാന്റെ പരമാധികാര സ്ഥാനത്തേക്ക് റഈസി കയറിവരുന്നത് തടയാനും ശ്രമങ്ങൾ നടന്നിരുന്നു. ഇവരാരെങ്കിലും ഈ അപകടത്തിനു പിന്നിൽ പ്രവർത്തിച്ചതുമാകാം. എന്തായാലും സത്യം തെളിയാൻ കുറച്ചു കൂടി കാത്തിരിക്കേണ്ടിവരും. ഒരുപക്ഷേ ഒരിക്കലും തെളിയാത്ത കേസായി ഈ അപകടം ചരിത്രത്തിൽ രേഖപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.

English Summary:

Conspiracy or Accident? Iranian President Raisi's Death Sparks Intrigue and Speculation