പാലക്കാട്∙ കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ജനവാസ മേഖലയിലെത്തിയ പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയക്കുവെടി പുലിയുടെ ശരീരത്തിൽ പൂർണമായും ഏറ്റില്ലെന്നാണ് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാകാം ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടായത് എന്നാണ് വിലയിരുത്തൽ. 

ADVERTISEMENT

ചത്ത പുലിയെ ഇടുക്കപ്പാറയിലെ ഫോറസ്റ്റ് സെക്ഷൻ ഓഫിസിലേക്ക് കൊണ്ടു പോകും. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് പോസ്റ്റ്‍മോർട്ടം നടത്തും.

പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് ബാഹ്യമായി സാരമുള്ള പരുക്കുകളില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വൈകിട്ടു വരെ അസി.ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുലിയെ  നിരീക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പുലി ചത്തത്.  

English Summary:

Five-Year-Old Leopard Struggles in Barbed Fence - Rescuers Plan Safe Capture