ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിനു ബോംബ് ഭീഷണി. ഡൽഹി പൊലീസ് സംഘവും ബോംബ് സ്ക്വാ‍ഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇ–മെയിൽ വിലാസത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിനു ബോംബ് ഭീഷണി. ഡൽഹി പൊലീസ് സംഘവും ബോംബ് സ്ക്വാ‍ഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇ–മെയിൽ വിലാസത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ അധികൃതരെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധനമന്ത്രാലയവും നോർത്ത് ബ്ലോക്കിലാണു പ്രവർത്തിക്കുന്നത്. 

ADVERTISEMENT

ഏതാനും ദിവസം മുൻപു നഗരത്തിലെ വിവിധ സ്കൂളുകളിലും വിവിധ സർക്കാർ ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഈ മാസം ഒന്നിനു ദേശീയ തലസ്ഥാന മേഖലയിലെ 150 സ്കൂളുകൾക്കാണു ഭീഷണി സന്ദേശം ലഭിച്ചത്. 14ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും 8 ആശുപത്രികൾക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

English Summary:

Home Ministry Receives Bomb Threat, Nothing Found In Searches