തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ നടന്ന നിര്‍ണായക ചര്‍ച്ച വിജയം. സര്‍ക്കാരിനു വിട്ടുകൊടുത്ത 50% സീറ്റ് മാനേജ്‌മെന്റുകള്‍ തിരിച്ചെടുക്കില്ല. മന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് നഴ്‌സിങ് അസോസിയേഷന്‍ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ നടന്ന നിര്‍ണായക ചര്‍ച്ചയോടെ പ്രതിസന്ധി അയയുമെന്നു സൂചന. സര്‍ക്കാരിനു വിട്ടുകൊടുത്ത 50% സീറ്റ് മാനേജ്മെന്റുകള്‍ തിരിച്ചെടുക്കില്ല. മന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് നഴ്സിങ് അസോസിയേഷന്‍ അറിയിച്ചു.

ബോണ്ട് നല്‍കിയാല്‍ മാത്രം അഫിലിയേഷന്‍ എന്ന നിബന്ധന ആരോഗ്യ സര്‍വകലാശാല പിന്‍വലിക്കും. അതേസമയം പ്രധാന തര്‍ക്കവിഷയമായ ജിഎസ്ടി ഒഴിവാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനുശേഷം നിലപാട് അറിയിക്കാമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ജിഎസ്ടി വേണ്ട എന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെയും നിലപാടെന്ന് മന്ത്രി അറിയിച്ചു.

ADVERTISEMENT

നഴ്‌സിംഗ് കോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നതുമായുള്ള കാര്യത്തില്‍ 24-ാം തീയതി തീരുമാനം ഉണ്ടാകും.  തലവരിപ്പണം വാങ്ങുന്നു എന്ന് പരാതി കിട്ടിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനല്‍കി. ഏകജാലക പ്രവേശനം നടത്താമെന്നും തത്വത്തില്‍ ധാരണയായി. 50% സീറ്റ് സര്‍ക്കാരിന് നല്‍കുന്നതിനും വിയോജിപ്പില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ മേഖലയിലെ 119 കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശന തര്‍ക്കം പരിഹരിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ജിഎസ്ടി, അരോഗ്യ സര്‍വകലാശാല അഫിലിയേഷന്‍, സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ അഫിലിയേഷന്‍, സിംഗിള്‍ മാനേജ്‌മെന്റ് മെറിറ്റ് എന്നീ വിഷയങ്ങളിലാണ് തര്‍ക്കമുണ്ടായിരുന്നത്.

ADVERTISEMENT

രണ്ട് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ 82 കോളജുകളിലേക്കു നടത്തിയ ഏകജാലക പ്രവേശനത്തിനു വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷാ ഫോമിനായി 1000 രൂപ വാങ്ങിയിരുന്നുവെന്നും ഇതിനു 2017 മുതല്‍ 18% ജിഎസ്ടി നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2017 മുതലുള്ള കുടിശിക 4 കോടി രൂപയാകുമെന്നും അതു നല്‍കാനാവില്ലെന്നുമാണ് അസോസിയേഷനുകളുടെ വാദം. ഇനി മുതല്‍ നികുതി നല്‍കാം. കുടിശിക എഴുതിത്തള്ളിയില്ലെങ്കില്‍ ഏകജാലക പ്രവേശനം ഉപേക്ഷിക്കും. സര്‍ക്കാരിനു വിട്ടുകൊടുത്ത 50% സീറ്റ് തിരിച്ചെടുക്കാനും മടിക്കില്ലെന്നും അസോസിയേഷനുകള്‍ പറഞ്ഞിരുന്നു.

English Summary:

The seats given to the government will not be taken back by the management- Nursing Admission