തിരുവനന്തപുരം ∙ ഒരു കോടി രൂപ സമ്മാനം അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് വഴിയോര വിൽപനക്കാരിയിൽ നിന്നു ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ സ്വദേശി സുകുമാരിയമ്മയുടെ (72) പക്കൽനിന്നു ലോട്ടറി കച്ചവടക്കാരൻ കണ്ണൻ ബോധപൂർവം ടിക്കറ്റ് തട്ടിയെടുത്തെന്നാണു പൊലീസ് കണ്ടെത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒരു കോടി രൂപ സമ്മാനം അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് വഴിയോര വിൽപനക്കാരിയിൽ നിന്നു ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ സ്വദേശി സുകുമാരിയമ്മയുടെ (72) പക്കൽനിന്നു ലോട്ടറി കച്ചവടക്കാരൻ കണ്ണൻ ബോധപൂർവം ടിക്കറ്റ് തട്ടിയെടുത്തെന്നാണു പൊലീസ് കണ്ടെത്തൽ. ഭാഗ്യക്കുറി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. സുകുമാരിയമ്മ ടിക്കറ്റ് എടുത്തതിനും ഇതു കണ്ണൻ തട്ടിയെടുത്തതിനും സാക്ഷികളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

വർഷങ്ങളായി തൊപ്പിക്കച്ചവടം നടത്തുന്ന സുകുമാരിയമ്മയും ലോട്ടറിക്കച്ചവടം നടത്തുന്ന കണ്ണനും പരിചയക്കാരാണ്. കണ്ണന്റെ പക്കൽ നിന്നു പതിവായി സുകുമാരിയമ്മ ഭാഗ്യക്കുറി എടുക്കാറുണ്ടായിരുന്നു. സുകുമാരിയമ്മ എടുത്ത ഒരേ സീരീസ് നമ്പറിലുള്ള 12 ടിക്കറ്റിൽ ഒരെണ്ണത്തിനാണ് ഒരു കോടി രൂപ സമ്മാനം അടിച്ചത്. തൊട്ടടുത്തു കച്ചവടം നടത്തുന്ന സാവിത്രിയും ടിക്കറ്റ് വാങ്ങുമ്പോൾ അടുത്തുണ്ടായിരുന്നു. ഇതേ ടിക്കറ്റുകൾ സാവിത്രിയും ആവശ്യപ്പെട്ടെങ്കിലും സുകുമാരിയമ്മ പതിവായി എടുക്കുന്നതിനാൽ ‘അമ്മയ്‌ക്കേ കൊടുക്കൂ ’ എന്നു പറഞ്ഞാണ് കണ്ണൻ ടിക്കറ്റ് നൽകിയത്.

ADVERTISEMENT

പിറ്റേന്നു വൈകിട്ട് 5 മണിയോടെ സുകുമാരിയമ്മയെ തേടി എത്തിയ കണ്ണൻ ഇവർ എടുത്ത ടിക്കറ്റിനു 500 രൂപ വീതം 6000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. ചായ കുടിച്ചിട്ട് വരുമ്പോൾ പണം തരാമെന്നു പറഞ്ഞ് കണ്ണൻ ചായക്കടയിലേക്ക് പോയി. ഈ സമയം സമീപത്തെ കടയിലുള്ളവർ ടിക്കറ്റിലെ അവസാന 4 അക്ക നമ്പറും ഭാഗ്യക്കുറി റിസൽറ്റ് ഷീറ്റും ഒത്തുനോക്കിയെങ്കിലും 500 രൂപയുടെ സമ്മാനത്തിന്റെ കൂട്ടത്തിൽ ഈ ടിക്കറ്റ് നമ്പർ കണ്ടില്ല. മടങ്ങി എത്തിയ കണ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ 500 അല്ല 100 രൂപ വീതം 1200 ആണ് അടിച്ചതെന്ന് കണ്ണൻ മലക്കം മറിഞ്ഞു. റിസൽറ്റ് ഷീറ്റ് പിടിച്ചു വാങ്ങിയ കണ്ണൻ, സമ്മാനം ലഭിച്ച ടിക്കറ്റ് സുകുമാരിയമ്മയുടെ പെട്ടിയിൽ നിന്നും എടുത്ത ശേഷം 500 രൂപയും 700 രൂപയ്ക്കു ഭാഗ്യക്കുറിയും പകരം നൽകി മുങ്ങി.

അറസ്റ്റിലാകും മുൻപ് കണ്ണൻ ഭാഗ്യക്കുറി ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടതിനാൽ പണം കൈമാറ്റം നടന്നില്ല. സമ്മാനത്തുക കൈമാറുന്നതു സംബന്ധിച്ച് ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നു വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ സുകുമാരിയമ്മ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിൽ എത്തിയ ഇവർ അഭിഭാഷകനെ കണ്ട് വക്കാലത്ത് ഒപ്പിട്ടു നൽകി.

English Summary:

Sukumariamma’s Fight for Justice After Rs.1 Crore Lottery Ticket Theft