തിരുവനന്തപുരം∙ നെയ്യാർ ഡാമിൽ നടന്ന കെഎസ്‍യു സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് മദ്യലഹരിയെ തുടർന്നെന്ന് വിവരം. മദ്യപാനത്തിനു ശേഷം നടന്ന ഡിജെ പാർട്ടി പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ക്യാംപിന്റെ ചുമതല നൽകിയിരുന്ന ചില ഡിസിസി ഭാരവാഹികളും അനുയായികളുമാണ് ഇന്നോവ കാറിൽ മദ്യം വിളമ്പിയതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നെയ്യാർ ഡാമിൽ നടന്ന കെഎസ്‍യു സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് മദ്യലഹരിയെ തുടർന്നെന്ന് വിവരം. മദ്യപാനത്തിനു ശേഷം നടന്ന ഡിജെ പാർട്ടി പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ക്യാംപിന്റെ ചുമതല നൽകിയിരുന്ന ചില ഡിസിസി ഭാരവാഹികളും അനുയായികളുമാണ് ഇന്നോവ കാറിൽ മദ്യം വിളമ്പിയതെന്നും സൂചനയുണ്ട്. പാർട്ടിയുടെ നിയന്ത്രണത്തിലല്ല ക്യാംപ് നടന്നതെന്നും ഗുരുതരമായ അച്ചടക്കലംഘനമാണ് നടന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷസമിതി അംഗങ്ങളിൽ ഒരാൾ മനോരമ ഓൺലൈനോട് പറഞ്ഞു. 

കൂട്ടത്തല്ലിനെ തുടർന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ‌ കെപിസിസി അധ്യക്ഷൻ കെ.സുധാകരനു പരാതി നൽകിയതിനു പിന്നാലെയാണ് അന്വേഷണത്തിന് മൂന്നംഗ സമിതിയെ അദ്ദേഹം നിയോഗിച്ചത്. ഫോണിലൂടെയാണ് അലോഷ്യസ് സേവ്യർ പരാതി അറിയിച്ചത്. രേഖാമൂലവും പരാതി നൽകിയേക്കും. എന്നാൽ മാധ്യമങ്ങൾക്കു മുന്നിൽ അടിപിടി ഉണ്ടായിട്ടില്ലെന്നു പറഞ്ഞ അലോഷ്യസ് സേവ്യർ കൂട്ടത്തല്ല് വാർത്ത പൂർണമായും നിഷേധിച്ചു. 

ADVERTISEMENT

സംസ്ഥാന ക്യാംപിൽ ചില തർക്കങ്ങൾ ഉണ്ടായി, അതിനെ പർവതീകരിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംഘർഷം ചില മാധ്യമങ്ങളുടെ അജണ്ടയാണ്. ഒരു ക്യാംപസിലെ വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാംപിൽ ഉണ്ടായത്. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകും. സംഭവം കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാംപിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

അടിപിടിക്കിടെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനല്‍ ചില്ലുകള്‍ ഭാരവാഹികൾ അടിച്ചുതകര്‍ത്തു. സംഭവത്തിൽ ചിലർ‌ക്കു പരുക്കേറ്റു. അന്വേഷണസമിതി അംഗങ്ങളായ കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി എന്നിവർ ഇപ്പോൾ രാജീവ് ഗാന്ധി സെന്ററിലെത്തി സംഭവസ്ഥലം പരിശോധിക്കുകയാണ്. മറ്റൊരു അംഗമായ പഴകുളം മധു വൈകീട്ടോടെ ഇവർക്കൊപ്പം ചേരും. അന്വേഷണസമിതി ഇന്ന് വൈകുന്നേരം തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കെ.സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

ഡിജെ പാർട്ടിയിൽ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ നൃത്തം ചെയ്ത വിഡിയോ കണ്ടുവെന്നും ഇത് നാണക്കേടാണെന്നും അന്വേഷണ സമിതി അംഗം പറഞ്ഞു. ‘‘കെപിസിസി ക്യാംപ് നടത്തിയിട്ട് കെപിസിസി പ്രസിഡന്റ് ഡാൻസ് ചെയ്താലുള്ള അവസ്ഥ എന്തായിരിക്കും? ഇത് ഗുരുതര അച്ചടക്ക ലംഘനമാണ്. പാർ‌ട്ടിക്ക് നാണക്കേടാണ്’’ – അന്വേഷണ സമിതിയംഗം പറഞ്ഞു.

English Summary:

DJ Party at KSU Camp Ends in Violence