പട്ന∙ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായി തുടരണമെന്നാണ് ആഗ്രഹമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പട്നയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് നിതീഷ് കുമാറിന്റെ നാക്കുപിഴ. ബിജെപി 400 സീറ്റുകളിൽ ജയിക്കണമെന്നും, നരേന്ദ്രമോദി മുഖ്യമന്ത്രിയാവണമെന്നുമാണ് നിതീഷ് പറഞ്ഞത്. "നമ്മൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പട്നയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് നിതീഷ് കുമാറിന്റെ നാക്കുപിഴ. ബിജെപി 400 സീറ്റുകളിൽ ജയിക്കണമെന്നും, നരേന്ദ്രമോദി മുഖ്യമന്ത്രിയാവണമെന്നുമാണ് നിതീഷ് പറഞ്ഞത്. 

"നമ്മൾ നാനൂറിലധികം സീറ്റുകളിൽ വിജയിച്ചുകൊണ്ട് വീണ്ടും അധികാരത്തിലെത്തണം. ബഹുമാനപ്പെട്ട നരേന്ദ്രമോദി മുഖ്യമന്ത്രിയാവണം. അങ്ങനെവന്നാൽ ഇന്ത്യയിലും ബിഹാറിലും വികസനമുണ്ടാവും. എല്ലാം സാധ്യമാകും." എന്നാണ് റാലിയിലെ പ്രസംഗത്തിൽ നിതീഷ് കുമാർ പറഞ്ഞത്. വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ തെറ്റുചൂണ്ടിക്കാട്ടിയതോടെ  നരേന്ദ്രമോദി ഇപ്പോഴും പ്രധാനമന്ത്രി തന്നെയാണ്. അദ്ദേഹം ഇതുപോലെ തുടരണമെന്നും, മുന്നോട്ടുപോകണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് നിതീഷ് ഉടൻ തിരുത്തി. 

ADVERTISEMENT

ഇത്തവണ ബിഹാറിൽ 40 സീറ്റുകളിൽ 17 ലും ബിജെപി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. നിതീഷ്കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് (ജെഡി-യു) പിന്തുണ നൽകുകയെന്ന പരമ്പരാഗത രീതികളിൽ നിന്നും വ്യതിചലിച്ച് കൂടുതൽ സ്വാധീനം നേടിയിട്ടുണ്ട് ഇത്തവണ ബിജെപി. രണ്ട് പാർട്ടികളും തമ്മിലുള്ള സഖ്യം ശക്തമാണെങ്കിലും, ലോക് ജനശക്തി പാർട്ടിയിലെ ചിരാഗ് പാസ്വാന്റെ വിഭാഗവുമായുള്ള തർക്കം പരിഹരിച്ചതോടെയാണ് ബിഹാറിൽ ബിജെപിക്ക് സ്വാധീനം വർധിച്ചത്.

English Summary:

'May Narendra Modi Become Cheif Minister Again', Nitish Kumar' Big Gaffe at Election Rally