തിരുവനന്തപുരം∙ സംസ്ഥാന ക്യാംപ് നടത്തിപ്പിൽ കെഎസ്‍യു പൂർണ പരാജയമെന്ന് നെയ്യാറിലെ സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോർട്ട്. റിപ്പോർട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരന് കൈമാറി. വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുധാകരൻ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു. കർശനമായ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന പ്രാഥമിക റിപ്പോർട്ടിൽ, കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ക്യാംപിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന ക്യാംപ് നടത്തിപ്പിൽ കെഎസ്‍യു പൂർണ പരാജയമെന്ന് നെയ്യാറിലെ സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോർട്ട്. റിപ്പോർട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരന് കൈമാറി. വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുധാകരൻ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു. കർശനമായ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന പ്രാഥമിക റിപ്പോർട്ടിൽ, കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ക്യാംപിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നും ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ

ADVERTISEMENT

∙ കെഎസ്‍യു സംസ്ഥാന ക്യാംപിലുണ്ടായത് ഗുരുതര വീഴ്ച
∙ ഭാരവാഹികളുടെ ഭാഗത്തുനിന്നും അച്ചടക്കരാഹിത്യമുണ്ടായി
∙ കെപിസിസിയുടെ നിയന്ത്രണത്തിലല്ല ക്യാംപ് നടന്നത്
∙ ക്യാംപിന്റെ പ്രതിനിധികളെ നിശ്ചയിച്ചതിൽ പാളിച്ചയുണ്ടായി
∙ ക്യാംപ് ഡയറ‍ക്ടറോ മറ്റു മേൽനോട്ടമോ ഇല്ലാതെയാണ് ക്യാംപ് നടന്നത്
∙ ഭാരവാഹികളുടെ പക്വതയില്ലായ്മ സംഘർഷത്തിലേക്ക് നയിച്ചു

സംഘർഷത്തിന് കാരണം

നെടുമങ്ങാട് ബ്ലോക്ക് കെഎസ്‍യു കമ്മിറ്റിയ്ക്ക് കീഴിലുള്ള ഭാരവാഹികൾ തമ്മിലുള്ള പ്രശ്നമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. നെടുമങ്ങാട് ഗവ.കോളജ് കെഎസ്‍യു യൂണിയനാണ് ഭരിക്കുന്നത്. കോളജ് ഭാരഹാഹികൾ തമ്മിൽ ചേരിതിരിവുണ്ട്. ഒരു വിഭാഗത്തിന്റെ അനുമതിയില്ലാതെ മറ്റൊരു വിഭാഗത്തിൽപ്പെട്ടവർ വാട്സാപ്പ് ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേർത്തത് വലിയ വിഷയമായിരുന്നു. ഇതിനെപ്പറ്റിയുള്ള സംസാരമാണ് ക്യാംപിൽ കൂട്ടത്തല്ലായി മാറിയത്. കാര്യമില്ലാത്ത കാര്യത്തിനാണ് സംഘടനയ്ക്ക് പൊതുമധ്യത്തിൽ നാണക്കേടുണ്ടായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ചില്ലു പൊട്ടിയത് ഇങ്ങനെ

ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിഷമവും അമർഷവും കാരണം കെഎസ്‍യു പാറശാല ബ്ലോക്ക് പ്രസിഡന്റ് കൈ ജനാലയിൽ ഇടിക്കുകയായിരുന്നു. ഇങ്ങനെയാണ് രാജീവ് ഗാന്ധി സെന്ററിന്റെ ജനാലയിലെ ചില്ലു പൊട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രസിഡന്റിന്റെ ഡാൻസ് തലേദിവസം

കെഎസ്‍യു പ്രസിഡന്റിന്റെ പുറത്തുവന്ന ഡാൻസ് സംഭവദിവസത്തേത്ത് അല്ലെന്നും തലേദിവസം രാത്രിയിലേതുമാണെന്നാണ് നേതാക്കൾ പറയുന്നത്. 101 പേരടങ്ങിയ ജംബോ കമ്മിറ്റി പൊളിച്ചുപണിയണമെന്നും കെഎസ്‍യുവിൽ സമൂലം മാറ്റം വേണമെന്നും അടക്കമുള്ള നിർദ്ദേശങ്ങൾ വിശദ റിപ്പോർട്ടിൽ ഉണ്ടായേക്കുമെന്നാണ് സൂചന. കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ‌, പഴകുളം മധു, ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എ.കെ.ശശി എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.

English Summary:

Preliminary Report Against KSU by KPCC Inquiry Committee