ക്രിപ്റ്റോ കറൻസികളിൽ പ്രമുഖനായ ബിറ്റ്‌കോയിൻ വില കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടു മടങ്ങോളം കുതിച്ചുയർന്നു. 5,024 യുഎസ് ഡോളർ എന്ന 2020 മാർച്ച് 16ലെ താഴ്ന്ന നിലവാരത്തിൽ നിന്ന് 2021 ജനുവരി 8ന് 41,530 ഡോളർ നിലവാരത്തിലേക്ക്.... Cryptocurrency, Bitcoin, bitcoin news, cryptocurrency boom, digital currency, bitcoin rally, cryptocurrencies

ക്രിപ്റ്റോ കറൻസികളിൽ പ്രമുഖനായ ബിറ്റ്‌കോയിൻ വില കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടു മടങ്ങോളം കുതിച്ചുയർന്നു. 5,024 യുഎസ് ഡോളർ എന്ന 2020 മാർച്ച് 16ലെ താഴ്ന്ന നിലവാരത്തിൽ നിന്ന് 2021 ജനുവരി 8ന് 41,530 ഡോളർ നിലവാരത്തിലേക്ക്.... Cryptocurrency, Bitcoin, bitcoin news, cryptocurrency boom, digital currency, bitcoin rally, cryptocurrencies

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോ കറൻസികളിൽ പ്രമുഖനായ ബിറ്റ്‌കോയിൻ വില കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടു മടങ്ങോളം കുതിച്ചുയർന്നു. 5,024 യുഎസ് ഡോളർ എന്ന 2020 മാർച്ച് 16ലെ താഴ്ന്ന നിലവാരത്തിൽ നിന്ന് 2021 ജനുവരി 8ന് 41,530 ഡോളർ നിലവാരത്തിലേക്ക്.... Cryptocurrency, Bitcoin, bitcoin news, cryptocurrency boom, digital currency, bitcoin rally, cryptocurrencies

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോ കറൻസികളിൽ പ്രമുഖനായ ബിറ്റ്‌കോയിൻ വില കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടു മടങ്ങോളം കുതിച്ചുയർന്നു. 5,024 യുഎസ് ഡോളർ എന്ന 2020 മാർച്ച് 16ലെ താഴ്ന്ന നിലവാരത്തിൽ നിന്ന് 2021 ജനുവരി 8ന് 41,530 ഡോളർ നിലവാരത്തിലേക്ക്. ക്രിപ്റ്റോ കറൻസികളുടെ മുഴുവൻ വിപണി മൂല്യം 1 ട്രില്യൻ ഡോളർ പിന്നിട്ടു. കഴിഞ്ഞ ഒക്ടോബർ മാസം മുതലാണ് ബിറ്റ് കോയിൻ വിലയിൽ ഗണ്യമായ വർധനയുണ്ടായത്. ഡിസംബർ 16ന് 20,000 ഡോളർ, ജനുവരി 2ന് 30,000 ഡോളർ.

∙ കയറ്റിറക്കം കുത്തനെ

ADVERTISEMENT

റെക്കോർഡ് നിലവാരം കണ്ടശേഷം ബിറ്റ് കോയിൻ കുത്തനെ താഴേയ്ക്കു പതിച്ചു. ജനുവരി 10ന് വില 31,000 ഡോളറിനടുത്ത്. കുത്തനെയു‌ള്ള കയറ്റിറക്കങ്ങൾ ബിറ്റ് കോയിൻ വിപണിയിൽ പുത്തരിയല്ല. 2017ൽ ആദ്യമായി 20,000 ഡോളർ വിലനിലവാരം കണ്ടശേഷം 83 ശതമാനം ഇടിവുണ്ടായിരുന്നു.

ബിറ്റ് കോയിൻ വില നാലു ലക്ഷം ഡോളർ നിലവാരത്തിലേയ്ക്കു കുതിക്കുമെന്ന് ബിറ്റ് കോയിൻ നിക്ഷേപത്തിനായി രൂപീകൃതമായ നിക്ഷേപക സ്ഥാപനം ഗുഗൻ ഹൈം പ്രവചിക്കുന്നു. 1,46,000 ഡോളർ നിലവാരത്തിൽ വില എത്തുമെന്നാണ് ജെപി മോർഗൻ നിക്ഷേപ ബാങ്കിന്റെ വിലയിരുത്തൽ.

∙ കുതിച്ചു കയറ്റത്തിനു പിന്നിൽ

ബിറ്റ്‌കോയിന്റെ കുതിച്ചുകയറ്റത്തിന് കാരണമായി പല നിഗമനങ്ങളാണ് നിക്ഷേപ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നത്. ആദ്യത്തേത് പാശ്ചാത്യ ലോകത്ത് നിക്ഷേപക സ്ഥാപനങ്ങൾ ബിറ്റ്‌കോയിൻ വിപണിയിലേയ്ക്കു തിരിഞ്ഞതാണ്. ബിറ്റ്‌കോയിൻ നിക്ഷേപത്തിനു മാത്രമായി സ്ഥാപനങ്ങൾ രംഗത്തുവന്നു. ഇവരുടെ പണം വൻതോതിൽ ബിറ്റ്‌കോയിനിൽ ഇറങ്ങിയത് പരിമിതമായി മാത്രം ലഭ്യമായ ബിറ്റ്‌കോയിന് ഡിമാൻഡ് കുത്തനെ ഉയർത്തി. നിക്ഷേപക സ്ഥാപനങ്ങളുടെ വരവ് ‘മായക്കറൻസി’ എന്ന നിലയിൽനിന്ന് മൂല്യമുള്ള ആസ്തിയായി ബിറ്റ്‌കോയിന് മേൽവിലാസം നൽകി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിനു പകരക്കാരനായി ബിറ്റ്‌കോയിനെ ഉയർത്തിക്കാട്ടുന്നവരുമുണ്ട്.

ADVERTISEMENT

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ബാങ്കുകൾ വൻതോതിൽ പണം വിപണിയിൽ ഒഴുക്കിയത് ഫലത്തിൽ കറൻസികളുടെ മൂല്യം ചോർത്തിയതാണ് രണ്ടാമത്തെ ഘടകം. ഇത് ഭാവിയിൽ വലിയ പണപ്പെരുപ്പത്തിനും കറൻസികളുടെ മൂല്യ ശോഷണത്തിനും വഴിതെളിക്കുമെന്ന് ആശങ്കയുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ പണപ്പെരുപ്പത്തെ ചെറുക്കാൻ ശേഷിയുള്ള ആസ്തികളിലേയ്ക്ക് വൻതോതിൽ പണമൊഴുകി. ബാങ്ക്, ബോണ്ട് നിക്ഷേപ മേഖലകളിൽനിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതും ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളിലേയ്ക്കു തിരിയാൻ പ്രേരണയായി. കോർപറേറ്റ് കമ്പനികളും ലാഭം ക്രപ്റ്റോ കറൻസികളിലേയ്ക്കു മാറ്റുമെന്ന കണക്കുകൂട്ടലാണ് പ്രതീക്ഷയ്ക്ക് മറ്റൊരു അടിസ്ഥാനം.

∙ ലഭ്യതയിൽ മാറുന്ന മൂല്യം

ഡിജിറ്റൽ ഗോൾഡ് എന്നാണ് പലരും ക്രിപ്റ്റോ കറൻസികളെ വിളിക്കുന്നത്. ലഭ്യതക്കുറവാണ് വലിയൊരു അളവുവരെ സ്വർണത്തിന്റെ മൂല്യാടിത്തറ. ഒരോ ബ്ലോക്കും കടക്കുമ്പോൾ തുടക്കത്തിൽ 50 ബിറ്റ്‌കോയിൻ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 6.25 മാത്രമാണ്.

ADVERTISEMENT

ഫലത്തിൽ ഭാവിയിൽ ലഭ്യത താഴ്ന്നു താഴ്ന്ന് വരുമെന്ന് അർഥം. ഇത്തരത്തിൽ ലഭ്യത കുറയുന്ന വസ്തുവിനായി കൂടുതൽ ആവശ്യക്കാർ എത്തുന്നതോടെ വില വീണ്ടും ഉയരുമെന്നാണ് ലളിതമായ കണക്കുകൂട്ട‌ൽ.

∙ കുതിപ്പിൽ വാരാന്ത്യ വിപണി

മറ്റു വിപണികൾ ഉറങ്ങുമ്പോഴാണ് ബിറ്റ്‌കോയിൻ വ്യാപാരം ഈയിടെയായി കൂടുതൽ സജീവമാകുന്നത്. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ. പുതുവർഷത്തിൽ ജനുവരി 2(ശനി), 3(ഞായർ) ദിവസങ്ങളിൽ ബിറ്റ് കോയിൻ വില യഥാക്രമം 10%, 14% വീതം കുതിച്ചുകയറ്റമാണ് കാണിച്ചത്.

കഴിഞ്ഞ ഡിസംബർ 26ന്(ശനി) 10 ശതമാനം വിലവ്യതിയാനം കാണിച്ചിരുന്നു. ഓഹരി, ഉൽപന്ന വിപണികൾ ഈ ദിവസങ്ങളിൽ അടഞ്ഞു കിടക്കുന്നു. കറൻസി വിപണികളും സജീവമല്ല. ഈ ദിവസങ്ങളിൽ നിക്ഷേപകർ ബിറ്റ്‌കോയിൻ വിപണിയിലേയ്ക്ക് ആകൃഷ്ടരാകുന്നതാണ് ഒരു കാരണം.

ബിറ്റ്‌കോയിന്‌ ഉടമസ്ഥത പരിമിതമായ ആളുകളിലാണെന്നതാണ് മറ്റൊരു പ്രധാന കാരണം. 95% ബിറ്റ് കോയിനും 2% നിക്ഷേപകരുടെ പക്കലാണെന്നാണ് ഏകദേശ കണക്ക്. ഇതുകൊണ്ടുതന്നെ ഈ വമ്പന്മാർ കളത്തിലിറങ്ങിയാൽ വലിയതോതിൽ വിലവ്യതിയാനം ഉണ്ടാകും.

∙ മൂല്യവർധന നിലനിൽക്കുമോ?

കത്തിക്കയറി നിൽക്കുന്ന ബിറ്റ്‌കോയിൻ വില ഈ നിലവാരത്തിൽ തുടരുമോ എന്നതാണ് ഇനി ചോദ്യം. ഉറപ്പുപറയാൻ ആർക്കുമാകുന്നില്ല. ഇതുവരെയുടെ ചരിത്രം വച്ച് രൂക്ഷമായ തിരുത്തൽ പ്രതീക്ഷിക്കാം. അതിന്റെ ലക്ഷണങ്ങൾ കാണുന്നുമുണ്ട്.

2021ജനുവരി ആദ്യ ദിനങ്ങളിലെ കയറ്റത്തിനു ശേഷം ഒറ്റ ദിവസം 10 ശതമാനത്തോളം ഇടിവുണ്ടായി. റെക്കോർഡ് നിലവാരം കണ്ട ജനുവരി എട്ടിലെ കുതിപ്പിനു ശേഷം രണ്ടു ദിവസംകൊണ്ട് വില 20 % വീണു.

∙ എന്താണ് ബിറ്റ്‌കോയിൻ?

2009ൽ ജപ്പാനിൽനിന്നുള്ള സതോഷി നകമോട്ടോ എന്നയാളാണ് ആദ്യ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ പുറത്തിറക്കിയത്. സതോഷി ഒരു വ്യക്തിയാണോ അതോ ഒരു സംഘമാണോ എന്നൊന്നും വ്യക്തമല്ല. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെയാണ് ബിറ്റ്‌കോയിന്റെ നിർമിതി.

നിഗൂഢവും അതിസങ്കീർണവുമായ അൽഗോരിതങ്ങൾ (കംപ്യൂട്ടർ ഗണിത സമസ്യകൾ) കോർത്തിണക്കി വൻ ശേഷിയുള്ള കംപ്യൂട്ടറുകളിൽ സൃഷ്ടിക്കപ്പെടുന്നവയാണ് അവ. ഈ കുരുക്കുകൾ അഴിച്ച് ആർക്കുവേണമെങ്കിലും കറൻസി സ്വന്തമാക്കാം. ലോകത്ത് ഓരോ പത്തു മിനിറ്റിലും ഓരോ ബിറ്റ്‌കോയിൻ വീതം സൃഷ്ടിക്കപ്പെടുന്നു.

ബിറ്റ്‌കോയിൻ ഇന്നുള്ള അനേകം ക്രിപ്റ്റോകറൻസികളിൽ ഒന്നു മാത്രം. നിലവിൽ 2200ൽ അധികം ക്രിപ്റ്റോ കറൻസികൾ പ്രചാരത്തിലുണ്ട്. ഉദാ. എതേറിയം, ലൈറ്റ്‌കോയിൻ, റിപ്പിൾ, സ്റ്റെല്ലാർ, മണീറോ...

English Summary: Why Bitcoin’s price is at an all-time high? How is its value determined?