തിരുവനന്തപുരം∙ കോവിഡിനു ശേഷം മറ്റു വിദ്യാലയങ്ങൾ സജീവമാകുന്നതിനു മുൻപെ സജീവമായൊരു വിദ്യാലയമുണ്ട് – തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയമാണ് | KR Ushakumari | teacher | Kunnathumala Agasthya Eka Adyapaka School | covid-19 | School | Manorama Online

തിരുവനന്തപുരം∙ കോവിഡിനു ശേഷം മറ്റു വിദ്യാലയങ്ങൾ സജീവമാകുന്നതിനു മുൻപെ സജീവമായൊരു വിദ്യാലയമുണ്ട് – തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയമാണ് | KR Ushakumari | teacher | Kunnathumala Agasthya Eka Adyapaka School | covid-19 | School | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡിനു ശേഷം മറ്റു വിദ്യാലയങ്ങൾ സജീവമാകുന്നതിനു മുൻപെ സജീവമായൊരു വിദ്യാലയമുണ്ട് – തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയമാണ് | KR Ushakumari | teacher | Kunnathumala Agasthya Eka Adyapaka School | covid-19 | School | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡിനു ശേഷം മറ്റു വിദ്യാലയങ്ങൾ സജീവമാകുന്നതിനു മുൻപെ സജീവമായൊരു വിദ്യാലയമുണ്ട് – തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയമാണ് കഴിഞ്ഞ ജൂണിൽതന്നെ തുറന്നു പ്രവർത്തിക്കുന്നത്. റഗുലർ ക്ലാസുകൾ തുടങ്ങാൻ അനുവാദമില്ലാതിരുന്നതിനാൽ സ്കൂൾ തുറക്കാതെ ലൈബ്രറിയിൽ ഇരുത്തി കുട്ടികൾക്കു സംശയനിവാരണം നൽകുന്ന രീതിയായിരുന്നു അധ്യാപിക കെ.ആർ.ഉഷാകുമാരി തുടർന്നത്.

ആദിവാസി കുടുംബങ്ങളിലെ കുട്ടികളായതിനാൽ മാതാപിതാക്കൾ കോവിഡിനെ വകവയ്ക്കാതെ ‘അന്നന്നത്തെ അഷ്ടിക്കു’ ജോലിക്കു പോകുമ്പോൾ ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ പേടിച്ച് കുട്ടികളെ വീട്ടിൽ തനിച്ചാക്കിയിട്ട് പോകാൻ വയ്യാത്തതിനാലും സ്കൂളിലാക്കുക മാത്രമായിരുന്നു വഴി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ.

‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാർഥികളും അധ്യാപിക കെ.ആർ.ഉഷാകുമാരിയും സ്കൂളിൽ. സ്കൂളിൽ നേരത്തെ പഠിച്ച കുട്ടികളും അമ്മമാരും. (ഫയൽചിത്രം)
ADVERTISEMENT

ആദിവാസി സെറ്റിൽമെന്റുകളിലും തീരദേശ പിന്നാക്ക മേഖലകളിലുമാണ് ഈ സ്കൂളുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 270 സ്കൂളുകളിലായി 344 അധ്യാപകരാണ് ഇത്തരത്തിൽ ജോലി നോക്കുന്നത്. 

തിരുവനന്തപുരം ജില്ലയിൽ 13 സ്കൂളുകളിലായി 14 അധ്യാപകരുണ്ട്. എന്നാൽ സാധാരണ സ്കൂളുകളിലെപ്പോലെ സ്ഥിരാധ്യാപകരല്ലാത്തതിനാൽ ശമ്പളത്തിനു പകരം ഹോണറേറിയമാണ് ഇവർക്കു ലഭിക്കുന്നത്. സ്ഥിര നിയമനത്തിനുള്ള ഇവരുടെ മുറവിളി എപ്പോഴുമുണ്ടെങ്കിലും കഴിഞ്ഞവർഷം ആദ്യം ഇതിനായി ചില നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ കോവിഡ് വന്നതോടെ അതെല്ലാം വെറുതെയായി. സ്ഥിര നിയമനം വേണമെന്ന് ആവശ്യപ്പെട്ട് ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഉഷാകുമാരി ആറുദിവസം നിരാഹാരം അനുഷ്ടിച്ചിരുന്നു.

ADVERTISEMENT

എസ്എസ്എയുടെ കീഴിൽ കേന്ദ്ര സഹായത്തോടെയാണ് നേരത്തെയൊക്കെ ഇത്തരം സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ കേന്ദ്രഫണ്ട് നിന്നതോടെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഫണ്ട് അനുവദിക്കുന്നതാണ് സ്കൂളിന്റെ പ്രവർത്തനത്തിനും അധ്യാപകരുടെ ഹോണറേറിയത്തിനുമുള്ള വഴി. ആദിവാസി സെറ്റിൽമെന്റുകളിൽ പ്രവർത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ എൽപി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. യോഗ്യതയുള്ളവരെ സ്ഥിരാധ്യാപകരാക്കണമെന്നും ആവശ്യത്തിന് യോഗ്യത ഇല്ലാത്തവരെ മറ്റു വകുപ്പുകളിലേക്ക് മാറ്റണമെന്നുമുള്ള നിർദേശം പരിഗണിക്കാമെന്ന ഉറപ്പ് ഇപ്പോഴും കടലാസിൽ മാത്രമാണ്.

കെ.ആർ.ഉഷാകുമാരി നെയ്യാർ ഡാമിലെ കുമ്പിച്ചൽ കടവിൽ നിന്ന് കടത്തുവള്ളത്തിൽ കുന്നത്തുമല ‘അഗസ്ത്യ’ സ്കൂളിലേക്ക്.

58 വീടുകളുള്ള അമ്പൂരി കുന്നത്തുമല ആദിവാസി സെറ്റിൽമെന്റിലെ ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയത്തിൽ കെ.ആർ.ഉഷാകുമാരി 22 വർഷമായി അധ്യാപികയായി ജോലി നോക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ 13 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നാലാംക്ലാസ് പാസായ രണ്ട് കുട്ടികൾ ഉൾപ്പെടെ 15 പേരാണ് ഇവിടെ ഇപ്പോൾ ഉള്ളത്. നാലാംക്ലാസ് ജയിച്ചവർ  ഏഴു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോകാനുള്ള ബുദ്ധിമുട്ടുകൊണ്ട് അവർ ഈ സ്കൂളിൽതന്നെ തുടരുകയാണ്.

ADVERTISEMENT

അഗസ്ത്യമലയിലെ പല സെറ്റിൽമെന്റുകളിലും പലതിലും പത്താംക്ലാസ് കഴിഞ്ഞ ആൺകുട്ടികൾ പഠനം നിർത്തുകയാണ് പതിവ്. ആദിവാസി പെൺകുട്ടികൾക്ക് മിക്കവാറും ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളുകൾ ലഭിക്കുമ്പോൾ ആൺകുട്ടികൾക്ക് അത്‌ ലഭിക്കുന്നില്ല എന്നതാണ് കാരണം. ഈ സ്കൂളിലെ 15 വിദ്യാർഥികളിൽ 13 പേരും പെൺകുട്ടികളാണ്. ഉഷാകുമാരിയെക്കൂടാതെ ഒരു പാചകക്കാരിയാണ് ഇവിടുത്തെ രണ്ടാമത്തെ ജീവനക്കാരി. അടുത്തിടെ 21 ലക്ഷം രൂപ മുടക്കി ഇൻഫോസിസ് നിർമിച്ചു നൽകിയ ലൈബ്രറിയിലാണ് ഇപ്പോൾ സംശയനിവാരണ ക്ലാസുകൾ. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായങ്ങളും സ്കൂളിനു ലഭിക്കുന്നു.

ടിവിയില്ലാത്ത കുട്ടികളുടെ വീടുകളിലെല്ലാം അതെത്തിച്ച് ഓൺലൈൻ ക്ലാസുകൾ സജീവമാക്കിയിരുന്നു. കേബിൾ കണക്‌ഷനില്ലാത്തതിനാൽ ഡിഷ് സൗകര്യങ്ങൾ ഒരുക്കി നൽകിയെങ്കിലും മാതാപിതാക്കൾക്ക് ജോലിക്കു പോകേണ്ടതുകൊണ്ട് കുട്ടികൾക്കു താൽപര്യം സ്കൂളിൽ വരുന്നതാണെന്ന് അധ്യാപിക ഉഷാകുമാരി പറയുന്നു. വീട്ടിൽ കുട്ടികളെ ആക്കിയിട്ടു പോയാൽ ആനയും കാട്ടുപോത്തും കുരങ്ങും കാട്ടുപന്നിയും ഉൾപ്പെടെയുള്ളവയെ പേടിക്കണം.

അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ നിർബന്ധമായും സ്കൂളിൽ എത്താൻ ഉഷാകുമാരി ശ്രദ്ധിക്കുന്നു. അമ്പൂരിയിൽ നിന്ന് ജീപ്പിൽ തമിഴ്നാട്ടിലൂടെ സ്കൂളിനടുത്ത് എത്താൻ 1500 രൂപ ടാക്സിക്കൂലി നൽകണം. ഓട്ടോയ്ക്ക് 300 രൂപയാണ് ചാർജ്. ഇനി നെയ്യാർഡാമിലെ കുമ്പിച്ചൽ കടത്ത് കടന്ന് സ്കൂളിലെത്തണമെങ്കിൽ ഏഴു കിലോമീറ്റർ നടക്കണം. കഴിഞ്ഞ 22 വർഷമായി ഉഷാകുമാരിയുടെ യാത്ര ഇതിലൂടെയാണ്. ജയ്പൂർ കേന്ദ്രമായി പ്രവത്തിക്കുന്ന ഒരു സംഘടന നൽകിയ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ഉഷാകുമാരിയെ തേടിയെത്തിയിട്ടുണ്ട്. ലോഡിങ് തൊഴിലാളിയായ കെ.മോഹനനാണ് ഉഷാകുമാരിയുടെ ഭർത്താവ്. മക്കൾ: മോനിഷ്, രേഷ്മ.

English Summary: KR Ushakumari the lone teacher at Kunnathumala Agasthya Eka Adyapaka School, on work even in covid season