നനുത്ത കാറ്റാണ് റാണിപുരത്ത് വഴികാട്ടി. വനപ്രദേശത്തുകൂടി, മഴക്കാടുകൾക്കരികിലൂടെ നടക്കുമ്പോൾ കാറ്റ് ഒപ്പം വരും. പച്ചപുതച്ച മൊട്ടക്കുന്നുകൾക്കു മുകളിലേക്കു കയറുന്തോറും വിരൽത്തുമ്പു വരെ വന്നുപൊതിയുന്ന മഞ്ഞു കൂടി കാറ്റിനൊപ്പം ചേരും. കാറ്റും മഞ്ഞും നമ്മെ കൊണ്ടുപോകുന്നതു മലമുകളി | Sancharam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • പശ്ചിമഘട്ടത്തിന്റെ നെറുകയിൽ കയറി മേഘങ്ങളെ തൊടാം, മലനാടിന്റെ ഹരിതകാന്തി കാണാം,  കാട്ടുചോലകളിലെ തെളിനീരൊഴുക്കിൽ മുഖം കഴുകാം...സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കേരള–കർണാടക അതിർത്തിയിലെ റാണിപുരം മലനിരകളിലെ കാഴ്ചകൾ  

നനുത്ത കാറ്റാണ് റാണിപുരത്ത് വഴികാട്ടി. വനപ്രദേശത്തുകൂടി, മഴക്കാടുകൾക്കരികിലൂടെ നടക്കുമ്പോൾ കാറ്റ് ഒപ്പം വരും. പച്ചപുതച്ച മൊട്ടക്കുന്നുകൾക്കു മുകളിലേക്കു കയറുന്തോറും വിരൽത്തുമ്പു വരെ വന്നുപൊതിയുന്ന മഞ്ഞു കൂടി കാറ്റിനൊപ്പം ചേരും. കാറ്റും മഞ്ഞും നമ്മെ കൊണ്ടുപോകുന്നതു മലമുകളിൽ കോടമഞ്ഞിന്റെ ആതിഥ്യം സ്വീകരിക്കാനാണ്.

ADVERTISEMENT

നിർത്താതെ പെയ്യുന്ന മഴയിൽ കുളിച്ചു സുന്ദരിയായി കാസർകോട് ജില്ലയിലെ റാണിപുരം സഞ്ചാരികളെ കാത്തിരിക്കുന്നു. കേരള - കർണാടക അതിർത്തിയിൽ പച്ചപുതച്ച നാട്. ജനവാസം തീരെക്കുറവ്.

തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റത്തോടെയാണ് റാണിപുരത്തെക്കുറിച്ചു പുറംലോകം അറിഞ്ഞു തുടങ്ങുന്നത്. റാണിപുരമെന്ന പേരു പ്രദേശത്തിനു കൈവന്നതും കുടിയേറ്റത്തിനുശേഷമാണ്.

ADVERTISEMENT

കാഞ്ഞങ്ങാടു നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ചാ‍ൽ റാണിപുരത്തെത്താം. കൊച്ചുപട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കുടിയേറ്റപ്രദേശങ്ങളിലൂടെയാണ് വഴി.

റാണിപുരം ട്രെക്കിങ് ആരംഭിക്കുന്നിടത്തു തന്നെ ദൂരെ കുന്നിൻമുകളിലെ ലക്ഷ്യ സ്ഥാനം കാണാം. 30 രൂപയാണ് പ്രവേശനഫീസ്. ഒന്നര മണിക്കൂറെങ്കിലും സമയമെടുക്കും കുന്നു കയറാൻ. കുത്തനെ രണ്ടു കിലോമീറ്റർ മല കയറണം. ദൂരം കണ്ട് പിൻവാങ്ങിയാൽ നഷ്ടമാവുന്നതു മനോഹരമായ അനുഭവം. 

ADVERTISEMENT

കാട്ടിലൂടെ ആദ്യം നടന്നെത്തുന്നത് ഒരു പുൽമേട്ടിലാണ്. ഇടയ്ക്കു വിശ്രമത്തിന് ചെറിയ ഓലഷെഡുകളുണ്ട്. ഇടയ്ക്കിടെ വ്യൂ പോയിന്റുകൾ. മുകളിലേക്കു കയറുന്തോറും ചുറ്റും കോടമഞ്ഞു നിറയും. 

അരികെയെത്തി മനവും ശരീരവും തഴുകിയശേഷം പെട്ടെന്ന് ഓടിയൊളിക്കുന്ന കോടമഞ്ഞ്. ഒരു കുന്നിൻമുകളിൽ നി‍ൽക്കുമ്പോൾ തൊട്ടപ്പുറത്തെ കുന്ന് കോടയിൽ മുങ്ങി കാണാതാവും. തൊട്ടടുത്ത നിമിഷം വീണ്ടും കോട മാറി കുന്നു തെളിയും. 

കർണാടകയുടെ ഭാഗമായ ബ്രഹ്മഗിരി താഴ്‌വാരത്തോടു ചേർന്നാണ് റാണിപുരം വനമേഖല. സമുദ്രനിരപ്പിൽ നിന്ന് 1049 മീറ്റർ ഉയരമുണ്ട്. മാനിമല എന്ന പാറയാണ് റാണിപുരത്തെ ഏറ്റവും ഉയരംകൂടിയ സ്ഥലം. മാനിമലയുടെ നെറുകയിലെത്തിയാൽ റാണിപുരം കീഴടക്കിയെന്നു പറയാം.  

പണ്ടു മുനിമാർ താമസിച്ചതെന്നു കരുതുന്ന പ്രകൃതിദത്തമായ ഗുഹ, അപൂർവ ഔഷധ സസ്യങ്ങൾ, മരങ്ങൾ, ഓർക്കിഡുകൾ, ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ തുടങ്ങി സാഹസിക ടൂറിസം കൊതിക്കുന്നവർക്കു വിഭവങ്ങളേറെ.

റാണിപുരത്തു നിന്ന് കാവേരിയുടെ ഉത്ഭവസ്ഥലങ്ങളിലൊന്നായ തലക്കാവേരിയിലേക്ക് സാഹസിക യാത്ര നടത്തുന്നവരും ഏറെ. 28 കിലോമീറ്റർ ദൂരം താണ്ടാൻ വേണ്ടതു 13 മണിക്കൂർ. 

താമസം:  താമസത്തിനും ഭക്ഷണത്തിനും ഡിടിപിസിയുടെയും സ്വകാര്യ സംരംഭകരുടെയും ഹട്ടുകളും മുറികളും ലഭ്യമാണ്. ഫോൺ വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.