1903 നവംബർ നാലിനു മലയാള മനോരമ പത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രത്യേക അനുമതിയോടെ നടത്തുന്ന ഒരു ഷോടതി (ലോട്ടറി) യുടെ പരസ്യം. ‘ഉറുപ്പിക പതിനായിരം’ ഒന്നാം സമ്മാനം നൽകുന്ന ഷോടതിയുടെ മറ്റു സമ്മാനങ്ങൾ ബൈസിക്കിൾ (ചവിട്ടുവണ്ടി) | Sunday | Malayalam News | Manorama Online

1903 നവംബർ നാലിനു മലയാള മനോരമ പത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രത്യേക അനുമതിയോടെ നടത്തുന്ന ഒരു ഷോടതി (ലോട്ടറി) യുടെ പരസ്യം. ‘ഉറുപ്പിക പതിനായിരം’ ഒന്നാം സമ്മാനം നൽകുന്ന ഷോടതിയുടെ മറ്റു സമ്മാനങ്ങൾ ബൈസിക്കിൾ (ചവിട്ടുവണ്ടി) | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1903 നവംബർ നാലിനു മലയാള മനോരമ പത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രത്യേക അനുമതിയോടെ നടത്തുന്ന ഒരു ഷോടതി (ലോട്ടറി) യുടെ പരസ്യം. ‘ഉറുപ്പിക പതിനായിരം’ ഒന്നാം സമ്മാനം നൽകുന്ന ഷോടതിയുടെ മറ്റു സമ്മാനങ്ങൾ ബൈസിക്കിൾ (ചവിട്ടുവണ്ടി) | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1903 നവംബർ നാലിനു മലയാള മനോരമ പത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രത്യേക അനുമതിയോടെ നടത്തുന്ന ഒരു ഷോടതി (ലോട്ടറി) യുടെ പരസ്യം. ‘ഉറുപ്പിക പതിനായിരം’ ഒന്നാം സമ്മാനം നൽകുന്ന ഷോടതിയുടെ മറ്റു സമ്മാനങ്ങൾ ബൈസിക്കിൾ (ചവിട്ടുവണ്ടി), തയ്യൽ യന്ത്രം, ഘടികാരം, മഷിയെത്താ പേന തുടങ്ങിയവയാണെന്ന് പരസ്യത്തിൽ കാണാം. ടിക്കറ്റ് വില ‘1 ക’. തിരുമൂലപുരത്ത് ഒരു ബാലികാപാഠശാല പണിയാനാണ് ഈ ഷോടതിയെന്നും കെ. ഐ. വറുഗീസ് മാപ്പിളയുടെ പേരിൽ നൽകിയ പരസ്യത്തിൽ എടുത്തുപറയുന്നു. 

പെൺകുട്ടികൾ പലരും വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതെ വീടുകളിൽ ഒതുങ്ങിക്കൂടിയിരുന്ന കാലത്ത് അവർക്കു മാത്രമായി ഒരു പള്ളിക്കൂടമെന്ന, മലയാള മനോരമ സ്ഥാപക പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ വലിയ സ്വപ്നമായിരുന്നു ആ ലോട്ടറി പരസ്യത്തിനു പിന്നിൽ. തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരത്ത് എംസി റോഡിനു സമീപം കുടുംബസ്വത്തായിരുന്ന ചെറുകുന്ന്, സ്കൂൾ നിർമിക്കുന്നതിനായി അദ്ദേഹം നൽകി. കെട്ടിടംപണിക്ക് ആവശ്യമായ തടികൾ  ശ്രീമൂലം തിരുനാൾ മഹാരാജാവാണ് നൽകിയത്. സ്കൂൾ പണിക്കുള്ള ധനസമാഹരണത്തിനായി ലോട്ടറി നടത്താനും രാജാവ് അനുവാദം നൽകി. 1904ൽ ബാലികാമഠം റസിഡൻഷ്യൽ സ്കൂളിന് കേരളവർമ വലിയ കോയിത്തമ്പുരാൻ തിരികൊളുത്തി ആരംഭം കുറിച്ചു. 

കണ്ടത്തിൽ വർഗീസ് മാപ്പിള
ADVERTISEMENT

കണ്ടത്തിൽ ‌വർഗീസ് മാപ്പിളയുടെ വേർപാടിനെത്തുടർന്ന് ക്ലാസുകൾ ആരംഭിക്കാൻ കുറെക്കാലംകൂടി വൈകി. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ കെ.വി. ഈപ്പന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സജീവമായത്. 1920ൽ മിസ് ഹോംസ്, മിസ് ബ്രൂക് സ്മിത്ത് എന്നീ വിദേശവനിതകൾ ഇന്ത്യയിലെത്തി സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. അൻപതു കുട്ടികളുമായിട്ടായിരുന്നു ക്ലാസുകളുടെ തുടക്കം. 1920 ഒക്‌ടോബർ 24ന് മദ്രാസ് ഗവർണർ വില്ലിങ്‌ടൻ പ്രഭുവിന്റെ സാന്നിധ്യത്തിൽ ലേഡി വില്ലിങ്ടൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യൻ പെൺകുട്ടികൾക്കു മാത്രമായിരുന്നു ആദ്യകാലത്ത് പ്രവേശനം. കുട്ടികളെല്ലാം ബോർഡിങ്ങിൽ താമസിച്ചായിരുന്നു പഠനം. 1929 ൽ മറ്റു സമുദായക്കാർക്കും പ്രവേശനം നൽകിത്തുടങ്ങി. 

ആയുർവേദ ഡോക്ടറായ വാലേൽ കൊച്ചുകുഞ്ഞു വൈദ്യന്റെ മകൾ വി. കെ. സരോജിനിക്കാണ് അങ്ങനെ ആദ്യം പ്രവേശനം ലഭിച്ചത്. വട്ടശേരിൽ മാർ ദിവന്നാസിയോസ്, ഫാ. പി.ടി. ഗീവർഗീസ് (ആർച്ച്‌ബിഷപ് മാർ ഇവാനിയോസ്) എന്നിവർ കൽക്കട്ടയിലെ ഓക്‌സ്‌ഫഡ് മിഷൻ സന്യാസിനീസമൂഹത്തിന്റെ അധ്യക്ഷ മദർ ഈഡിത്തുമായി ബന്ധപ്പെട്ടാണ് വിദേശ അധ്യാപികമാരെ ഇവിടെയെത്തിച്ചത്. ഇംഗ്ലണ്ടിലെ സ്‌കൂളിൽ പ്രഥമാധ്യാപികയായി വിരമിച്ച ആളായിരുന്നു മിസ് ഹോംസ്. ഓക്‌സ്‌ഫഡ് സർവകലാശാലയിൽനിന്നു ബിരുദമെടുത്ത മിസ് ബ്രൂക് സ്‌മിത്തിനെയും കൂട്ടിയാണ് അവർ എത്തിയത്. ബാലികാമഠത്തിൽ പ്രഥമാധ്യാപികയായി നാലുവർഷം പ്രവർത്തിച്ച ശേഷം മിസ് ഹോംസ് നാട്ടിലേക്കു മടങ്ങി. തുടർന്ന് 32 വർഷം മിസ് ബ്രൂക് സ്‌മിത്ത് പ്രഥമാധ്യാപികയായും പിന്നീട് മാനേജരായും പ്രവർത്തിച്ചു. ഈ രണ്ട് അധ്യാപികമാരുടെ നേതൃത്വത്തിൽ ബാലികാമഠം സ്കൂൾ ഉന്നതനിലവാരവും പ്രശസ്തിയും നേടി. 

ADVERTISEMENT

ഇംഗ്ലിഷ് ഭാഷാ പരിശീലനത്തിൽ വിദഗ്ധയായിരുന്ന ബ്രൂക്ക് സ്മിത്തിനു പാഠപുസ്തക കമ്മിറ്റിയിലും പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഇംഗ്ലിഷ് മാത്രമല്ല തയ്യൽ, പൂന്തോട്ടനിർമാണം, പാട്ട്, അഭിനയം തുടങ്ങിയവയൊക്കെ അവർ കുട്ടികളെ പഠിപ്പിച്ചു. വീട്ടമ്മമാർക്കായി തുകലശേരിയിൽ ഒരു നെയ്ത്തുശാല ആരംഭിച്ചു. ജീവിതം മുഴുവൻ സ്കൂളിനെയും ഈ നാടിനെയും സ്നേഹിച്ച ബ്രൂക് സ്മിത്ത് 1974ൽ നിര്യാതയായപ്പോൾ ഇവിടെത്തന്നെ അവരെ സംസ്കരിച്ചു. 

മിസ് ബ്രൂക് സ്മിത്ത്, മിസ് ഹോംസ്

സ്കൂൾ ചാപ്പലിനു സമീപം ബ്രൂക് സ്മിത്തിന്റെ കല്ലറയിൽ ദിവസവും പൂക്കളർപ്പിക്കാൻ ഇപ്പോഴും ബാലികാമഠത്തിലെ കുട്ടികൾ മറക്കാറില്ല. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച ഇവിടെ പൂർവ വിദ്യാർഥിനി സംഗമവും ബ്രൂക്ക് സ്മിത്ത് അനുസ്മരണവും നടക്കുന്നു. 

ADVERTISEMENT

ഇന്ന് മൂന്നു വിഭാഗങ്ങളായി എൽകെജി മുതൽ ഹയർസെക്കൻഡറി വരെ ക്ലാസുകളും ബോർഡിങ്ങുമൊക്കെയായി മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ റസിഡൻഷ്യൽ സ്കൂളാണ് ബാലികാമഠം. 1200 കുട്ടികൾ പഠിക്കുന്നു. സ്കൂൾ മാനേജർ ജോർജ് വർഗീസ്, പ്രിൻസിപ്പൽ സുനിത കുര്യൻ, പ്രഥമാധ്യാപിക സുജ ആനി മാത്യു, എൽപി വിഭാഗം പ്രഥമാധ്യാപിക ബി. എ. ഉഷാദേവി എന്നിവരുടെ നേതൃത്വത്തിൽ  64 അധ്യാപകരും 8 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. എസ്എസ്എൽസിക്കു വർഷങ്ങളായി നൂറു ശതമാനം വിജയം. പാഠ്യേതര വിഷയങ്ങളിലും മുന്നിൽ. 2009 മുതൽ ഇതു പ്ലാസ്റ്റിക് രഹിത വിദ്യാലയമാണ്. കൃഷിയിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവം. പെൺകുട്ടികൾക്ക് കരുത്തുപകരാൻ യോഗ, കരാട്ടെ പരിശീലനം എന്നിവയുമുണ്ട്. 

കണ്ടത്തിൽ വർഗീസ് മാപ്പിള പണികഴിപ്പിച്ച പഴയ സ്കൂൾ കെട്ടിടം ഇന്ന് സ്കൂൾ വളപ്പിൽത്തന്നെ ഹോസ്റ്റലായി പ്രവർത്തിക്കുന്നു. എൽകെജി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് ഇവിടെ താമസിച്ചു പഠിക്കാം. ഹോസ്റ്റലിലും സ്കൂളിലും നാലാം ക്ലാസ് വരെ ആൺകുട്ടികൾക്കും പ്രവേശനമുണ്ട്. 

ബാലികാമഠം സ്കൂളിന്റെ പുതിയ കെട്ടിടസമുച്ചയം

മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് അന്നുമിന്നും ബാലികാമഠം പകർന്നു നൽകുന്നത്. വിദ്യാഭ്യാസമുള്ള നല്ല കുടുംബിനിമാരിലൂടെ നല്ല കുടുംബങ്ങളും നല്ല സമൂഹവും നിർമിച്ചെടുക്കുക എന്നതായിരുന്നു ബാലികാമഠം സ്കൂളിന്റെ ആരംഭകാല ലക്ഷ്യം. സത്യസന്ധത, സഹാനുഭൂതി, ശുചിത്വം, മിതവ്യയം തുടങ്ങിയ നല്ല ശീലങ്ങളെല്ലാം ഈ വിദ്യാലയത്തിൽനിന്നു ലഭിച്ചതാണെന്ന് ഇവിടെ പഠിച്ചവർ പറയും. ഇവിടുത്തെ വിദ്യാർഥികൾ പണ്ടുമുതലേ അധ്യാപകരെ വിളിക്കുന്നത് ടീച്ചറെന്നല്ല, കൊച്ചമ്മയെന്നാണ്. മധ്യതിരുവിതാംകൂറിൽ അമ്മയോളം അടുപ്പമുള്ളവരെ വിളിക്കുന്ന പേര്. പഠിപ്പിക്കുകയല്ല, പകർന്നുകൊടുക്കുകയാണ് ബാലികാമഠം. പല തലമുറകളെ കൈപിടിച്ചു നയിച്ച അതേ കരുതലോടെ.