അലി മണിക്ഫാൻ ഒരർഥത്തിൽ അറബിക്കഥയിലെ സാഹസികസഞ്ചാരി സിൻബാദിനെപ്പോലെയാണ്. വിശാലമായ കടലിൽ ചക്രവാളം നോക്കി തീരങ്ങൾതേടി പുറപ്പെട്ട സിൻബാദിനെപ്പോലെ, പ്രാഥമിക വിദ്യാഭ്യാസം മാത്രം കയ്യിലൊതുക്കി അലി മണിക്ഫാൻ ചെന്നുതൊടാത്ത അറിവിന്റെ...Ali Manikfan, Ali Manikfan award, Ali Manikfan news,

അലി മണിക്ഫാൻ ഒരർഥത്തിൽ അറബിക്കഥയിലെ സാഹസികസഞ്ചാരി സിൻബാദിനെപ്പോലെയാണ്. വിശാലമായ കടലിൽ ചക്രവാളം നോക്കി തീരങ്ങൾതേടി പുറപ്പെട്ട സിൻബാദിനെപ്പോലെ, പ്രാഥമിക വിദ്യാഭ്യാസം മാത്രം കയ്യിലൊതുക്കി അലി മണിക്ഫാൻ ചെന്നുതൊടാത്ത അറിവിന്റെ...Ali Manikfan, Ali Manikfan award, Ali Manikfan news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലി മണിക്ഫാൻ ഒരർഥത്തിൽ അറബിക്കഥയിലെ സാഹസികസഞ്ചാരി സിൻബാദിനെപ്പോലെയാണ്. വിശാലമായ കടലിൽ ചക്രവാളം നോക്കി തീരങ്ങൾതേടി പുറപ്പെട്ട സിൻബാദിനെപ്പോലെ, പ്രാഥമിക വിദ്യാഭ്യാസം മാത്രം കയ്യിലൊതുക്കി അലി മണിക്ഫാൻ ചെന്നുതൊടാത്ത അറിവിന്റെ...Ali Manikfan, Ali Manikfan award, Ali Manikfan news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലി മണിക്ഫാൻ ഒരർഥത്തിൽ അറബിക്കഥയിലെ സാഹസികസഞ്ചാരി സിൻബാദിനെപ്പോലെയാണ്. വിശാലമായ കടലിൽ ചക്രവാളം നോക്കി തീരങ്ങൾതേടി പുറപ്പെട്ട സിൻബാദിനെപ്പോലെ, പ്രാഥമിക വിദ്യാഭ്യാസം മാത്രം കയ്യിലൊതുക്കി അലി മണിക്ഫാൻ ചെന്നുതൊടാത്ത അറിവിന്റെ തീരങ്ങളില്ല. സിൻബാദിന്റെ ഒരിക്കലും അവസാനിക്കാത്ത യാത്രകൾ പോലെ അലി മണിക്ഫാനും അറിവിന്റെ തീരങ്ങൾ തേടി നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ‌മുദ്രശാസ്ത്രം, ഗോളശാസ്ത്രം, കപ്പൽ നിർമാണം, കൃഷിശാസ്ത്രം, ഓട്ടമൊബീൽ എൻജിനീയറിങ്, ഒട്ടേറെ ഭാഷകളിലെ പാണ്ഡിത്യം... യാത്രകൾ അവസാനിച്ചിട്ടില്ല.

ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാരന്റെ സഹായിയിൽനിന്നു തുടങ്ങി സമുദ്രശാസ്ത്രജ്ഞനായി വളർന്ന മുറാദ് ഗണ്ടവറു അലി മണിക്ഫാന്റേത് സാധാരണ കഥയല്ല; അസാധാരണ ജീവിതമാണ്.

ADVERTISEMENT

റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ കോഴിക്കോട് ഒളവണ്ണയിലെ കൊച്ചു വാടകവീട്ടിൽ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ആരാലും തിരിച്ചറിയപ്പെടാതെ കഴിയുകയായിരുന്നു അദ്ദേഹം. അറിവിന്റെ ലോകത്ത് സാഹസികനാണെങ്കിൽ അനുഭവങ്ങളുടെ ലോകത്ത് സാത്വികനാണ് അലി മണിക്ഫാൻ. പത്മശ്രീ പ്രതികരണവും ഒറ്റവാക്കിലൊതുങ്ങി – ‘സന്തോഷം’.

ഒറ്റവാക്കിൽ ഈ മനുഷ്യനെ എന്തു വിളിക്കുമെന്ന് ആലോചിച്ചു വിഷമിക്കുന്നവരോട് അദ്ദേഹം പറയും – ‘‘ഒരു സാധാരണക്കാരനെന്നു വിളിച്ചോളൂ.’’

പ്രപഞ്ചമാണ് പാഠശാല

മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16നാണ് മൂസ മണിക്ഫാന്റെയും ഫാത്തിമ മാണിക്കയുടെയും മകനായി അലി മണിക്ഫാൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അഞ്ചാം ക്ലാസിൽ ചേരാൻ അലിയെ പിതാവ് കണ്ണൂരിലേക്ക് അയച്ചു. ഏഴാം ക്ലാസ് ജയിച്ച ശേഷമുള്ള അവധിക്കാലത്തു ദ്വീപിലേക്കു മടങ്ങിയ അലി പിന്നീടു തിരിച്ചുവന്നില്ല.

ADVERTISEMENT

‘‘കടലായിരുന്നു എന്റെ ജീവിതം. കേരളത്തിലെ പോലെയല്ല, ദ്വീപിനു ചുറ്റുമുള്ള കടലിൽ തിരയില്ല. തെളിഞ്ഞു കിടക്കും. താഴെ നോക്കിയാൽ അടിത്തട്ടു കാണാം. പവിഴപ്പുറ്റുകൾ, എണ്ണമറ്റ ജീവികൾ... പ്രകൃതിയുടെ കാഴ്ചകളിൽനിന്നു സ്കൂളിന്റെ ഇരുണ്ട ചുമരുകൾക്കുള്ളിലേക്കുള്ള പറിച്ചുനടൽ അസഹ്യമായിരുന്നു. 2 വർഷം ഒരുവിധം കഴിച്ചുകൂട്ടിയെന്നു പറഞ്ഞാൽ മതി. മനുഷ്യർക്കു ജീവിക്കാൻവേണ്ട ഒന്നും അവിടെ പഠിപ്പിക്കുന്നില്ലെന്നു തോന്നി. ഇനി സ്കൂളിലേക്കില്ല എന്നുറപ്പിച്ചാണു ദ്വീപിലേക്കു മടങ്ങിയത്. സ്കൂൾ വിദ്യാഭ്യാസം അവിടെ അവസാനിച്ചു.

ദ്വീപിൽ അക്കാലത്ത് സ്കൂളുകളും പഠനസൗകര്യങ്ങളും കുറവാണ്. അതുകൊണ്ട് തുടർപഠനത്തിനൊന്നും സാധ്യതയില്ലായിരുന്നു. എന്തായാലും ജീവിതം വീണ്ടും കടലിലേക്കും ദ്വീപിലേക്കും തിരിഞ്ഞതിൽ അക്കാലത്തു ഞാൻ ആനന്ദിച്ചു. സ്കൂൾ പഠനം തീർത്തും ഉപേക്ഷിച്ച എനിക്കുവേണ്ടി ബാപ്പ ഒരു ട്യൂട്ടറെ കണ്ടെത്തിയിരുന്നു. അദ്ദേഹമാണ് എഴുതാനും വായിക്കാനും സ്വയം പഠിക്കാനും എന്നെ പഠിപ്പിച്ചത്. സേവനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയതോടെ വഴി സ്വയം കണ്ടെത്താൻ ശ്രമിച്ചു.’’

അക്കാലത്ത് ദ്വീപിലെ ലൈറ്റ്ഹൗസിൽ ഒരു ലൈബ്രറിയുണ്ടായിരുന്നു. അവിടത്തെ സൂക്ഷിപ്പുകാരനുമായി ചങ്ങാത്തത്തിലായി. 15ാം വയസ്സിൽ അയാളുടെ സഹായിയായി കൂടി. അവിടെനിന്നാണ് ശാസ്ത്രപുസ്തകങ്ങളുടെ ലോകത്തേക്ക് ആദ്യമായി സഞ്ചരിക്കുന്നത്. സമുദ്രശാസ്ത്രം, ഗോളശാസ്ത്രം, ഓട്ടമൊബീൽ എൻജിനീയറിങ് എന്നീ മേഖലകളിലെ പുസ്തകങ്ങൾ ധാരാളം വായിച്ചു. പലതും പരീക്ഷിച്ചു കൂടുതൽ മനസ്സിലാക്കി. സ്വന്തം ഭാഷയ്ക്കു പുറമേ മലയാളം, ഇംഗ്ലിഷ്, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, സംസ്‌കൃതം, ജർമൻ തുടങ്ങി 14 ഭാഷകൾ പഠിച്ചെടുത്തു.

1956ൽ അധ്യാപകനായും  തുടർന്ന് കേന്ദ്ര സർക്കാരിന്റെ ചീഫ് സിവിൽ ഒഫീഷ്യൽ ഓഫിസിൽ ജീവനക്കാരനായും പ്രവർത്തിച്ചു. അപ്പോഴും കടൽ തന്നെയായിരുന്നു മനസ്സിൽ. പകലും രാത്രിയും കടൽനോക്കി നിന്നു. ഒടുവിൽ ജോലിയുപേക്ഷിച്ച് 1961ൽ സെൻട്രൽ മറീൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് ബോയ് ആയി ചേർന്നു.

ADVERTISEMENT

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എസ്.ജോൺസുമായുള്ള കൂടിക്കാഴ്ച ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടു. ലക്ഷദ്വീപിലെ മത്സ്യങ്ങളെക്കുറിച്ച് ഡോ. ജോൺസ് ഒരു പുസ്തകം തയാറാക്കുന്നുണ്ടായിരുന്നു. അലി മണിക്ഫാൻ അപ്പോൾ പലതരം മത്സ്യങ്ങളെ തിരിച്ചറിയാനുള്ള പഠന, ഗവേഷണങ്ങളിലായിരുന്നു. കടലിനെക്കുറിച്ചുള്ള അഗാധമായ അറിവു തിരിച്ചറിഞ്ഞ ഡോ.ജോൺസ്, അലിയെ മ്യൂസിയം അസിസ്റ്റന്റായും പിന്നീട് ഇൻ ചാർജായും നിയമിച്ചു.

സാംപിൾ കലക്‌ഷനു വേണ്ടി കടലിൽ നിന്നും വിവിധ ദ്വീപുകളിൽ നിന്നും മത്സ്യങ്ങളെ കണ്ടെത്തലായിരുന്നു ജോലി. ആ സഞ്ചാരത്തിൽ കണ്ടെത്തിയത് നാനൂറിലേറെ മത്സ്യങ്ങളെ. അപൂർവയിനം മത്സ്യങ്ങളെ ശാസ്ത്രീയമായി വർഗീകരിച്ചതിൽ അലിയുടെ സംഭാവന വളരെ വലുതാണ്. 1968 വരെ കടലിൽ ഒളിച്ചിരുന്ന മത്സ്യത്തെ അലി കണ്ടെത്തിയപ്പോൾ ശാസ്ത്രലോകം അദ്ദേഹത്തോടുള്ള ബഹുമാനാർഥം അതിനു പേരിട്ടു – ‘‘അബൂഡെഫ്ഡെഫ് മണിക്ഫാനി’’.

സ്വയം തയാറാക്കിയ ലൂണാർ കലണ്ടറുമായി അലി മണിക്ഫാൻ.

 

സിൻബാദിന്റെ സഞ്ചാരവഴി തേടി

അറബിക്കഥയിലെ സിൻബാദിന്റെ കപ്പൽയാത്രകൾ പുനരാവിഷ്കരിക്കണമെന്ന് ടിം സേവരിൻ എന്ന ഐറിഷ് സമുദ്രപര്യവേക്ഷകനു താൽപര്യമുണ്ടായി. ഡോ.ജോൺസ് വഴിയാണ് ടിം സേവരിൻ അലിയുടെ അടുത്തെത്തുന്നത്. സിൻബാദിന്റെ സാഹസികസഞ്ചാരം 1200 വർഷങ്ങൾക്കു മുൻപുള്ള കഥയാണ്. സത്യമാണോ എന്നുപോലും അറിയില്ല. പായ്ക്കപ്പലുകൾ ഉണ്ടാക്കുന്ന വിദഗ്ധരെല്ലാം കയ്യൊഴിഞ്ഞപ്പോഴാണ് ടിം സേവരിൻ, അലി മണിക്ഫാനെ സമീപിച്ചത്. 

സന്തോഷപൂർവം നേതൃത്വം ഏറ്റെടുത്ത മണിക്ഫാനും സംഘവും കപ്പൽനിർമാണത്തിനായി ഒമാനിലെത്തി. സിൻബാദ് കഥകളിൽ പറയുന്ന അതേ വസ്തുക്കൾ കൊണ്ട് കപ്പൽ നിർമിച്ചു. അതിനുവേണ്ട കൂറ്റൻമരങ്ങൾ പെരുമ്പാവൂരിൽനിന്നു കപ്പൽ വഴി ഒമാനിൽ എത്തിക്കുകയായിരുന്നു. കൂറ്റൻ അയിനിമരങ്ങളും ചകിരിയും ടൺകണക്കിനു കയറും ഉപയോഗിച്ചു നിർമിച്ച ‘സോഹർ’ എന്ന പായ്ക്കപ്പൽ 22 യാത്രക്കാരുമായി മസ്‌കത്തിൽനിന്നു ചൈന വരെയും തിരിച്ചും വിജയകരമായി യാത്രചെയ്‌തു. ആ കപ്പലിന്റെ സമുദ്രയാത്രയെക്കുറിച്ചുള്ള വിവരണങ്ങളിൽ അലി മണിക്ഫാൻ എന്ന ഇന്ത്യൻ പ്രതിഭയെ നന്ദിയോടെ സ്മരിക്കുന്നുണ്ട്. ‘മാൻ ഇൻ മില്യൻ’ എന്നാണ് ടിം സേവരിൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒമാൻ നാഷനൽ മ്യൂസിയത്തിൽ ഇപ്പോഴും ആ കപ്പൽ സൂക്ഷിച്ചിട്ടുണ്ട്.

ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ നേടിയ അറിവുപയോഗിച്ച് ഇരുചക്രവാഹനങ്ങളുണ്ടാക്കി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. അതിലൊന്നിനു പേറ്റന്റ് സ്വന്തമാക്കി. ആ വണ്ടിയിൽ മകനൊപ്പം ഡൽഹി വരെ യാത്ര ചെയ്തു. ഉപേക്ഷിക്കപ്പെട്ട കാർ സ്വന്തമായി പുനർനിർമിക്കുക മാത്രമല്ല, ഡ്രൈവിങ് അറിയാത്ത അലി മണിക്ഫാൻ ആ കാറോടിച്ച് ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിക്കുകയും ചെയ്തു!

 

തിരിച്ചറിയപ്പെടാത്ത പണ്ഡിതൻ

10 വർഷം മുൻപ് ആദ്യഭാര്യ ഖദീജയുടെ മരണത്തെത്തുടർന്നാണ് മണിക്ഫാൻ കോഴിക്കോട്ട് എത്തുന്നത്. ഒളവണ്ണ സ്വദേശിനി സുബൈദയെ വിവാഹം കഴിച്ച ശേഷം ഒളവണ്ണയിലാണ് ഇദ്ദേഹത്തിന്റെ താമസം. വാടകവീട്ടിൽ അറബിക്കുപ്പായവും തലക്കെട്ടും ധരിച്ചു താമസിക്കുന്നയാളുടെ മാഹാത്മ്യം നാട്ടുകാർപോലും അറിയുന്നത് പത്മശ്രീ ലഭിച്ചതിനു ശേഷമാണ്.

നാട്ടിൽ അറിയുന്നവർ കുറവാണെങ്കിലും ഗവേഷണമേഖലയിലുള്ളവർക്ക് അലി മണിക്ഫാൻ സുപരിചിതനാണ്. മറീൻ ബയളോജിക്കൽ അസോസിയേഷൻ ഫെലോ എന്ന നിലയിൽ ഡൽഹിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കടലിൽനിന്നു നിർമിക്കാവുന്ന മരുന്നുകളെക്കുറിച്ചു ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 

ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലും (ജെഎൻയു) പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന വകയിൽ ലഭിക്കുന്ന 13,000 രൂപ പെൻഷനിലാണ് അലിയുടെയും ഭാര്യയുടെയും ജീവിതം.

4 മക്കൾക്കും കൊച്ചുമക്കൾക്കുമെല്ലാം അലി മണിക്ഫാൻ തന്നെയായിരുന്നു ഗുരു. മകൻ മൂസ മണിക്ഫാൻ കപ്പലിൽ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. മകൾ ഫാത്തിമ അധ്യാപികയാണ്. ആയിഷ, ആമിന എന്നിവർ വീട്ടമ്മമാർ. ലക്ഷദ്വീപ് എൻവയൺമെന്റ് ട്രസ്‌റ്റിന്റെ ചെയർമാനും ലക്ഷദ്വീപ് ബിൽഡിങ് ഡവലപ്‌മെന്റ് കോർപറേഷൻ വൈസ് ചെയർമാനുമായിരുന്നു. ലക്ഷദ്വീപ് സർക്കാരിന്റെ ശുപാർശയിലാണു പത്മശ്രീ പുരസ്കാരം ലഭിച്ചത്.

സ്കൂളുകളിൽ ക്ലാസെടുക്കാൻ പോകുമ്പോൾ പറയുന്ന പ്രധാന കാര്യം ഇതാണ്. ‘‘ക്ലാസ് മുറികളുടെ ചുമരുകൾക്കുള്ളിൽ കുടുങ്ങിക്കിടന്നാൽ അറിവൊരിക്കലും നിങ്ങളെ തേടി വരില്ല. വിശാലമായ പ്രപഞ്ചത്തിൽ അറിവു നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതു കണ്ടെത്തണം. ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുള്ളത്രയും പഠിക്കണം. ഒടുവിൽ അതിൽ നിങ്ങൾ അഗ്രഗണ്യരാകും.’’

പ്രകൃതിയാണ് അറിവ്

കരയുമായി ബന്ധമില്ലാതെ ഏകാന്തമായി കിടക്കുന്ന ദ്വീപുകളെ അവയുടെ ഏകാന്തലോകത്തു വിടണമെന്ന പക്ഷക്കാരനാണ് അലി. ദ്വീപുകളുടെ ആവാസവ്യവസ്ഥ തകർക്കുന്ന മനുഷ്യനിർമിത ഇടപെടലുകളെ എന്നും എതിർത്തു. 1980ൽ സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽനിന്നു സ്വയം വിരമിച്ചു. 1992ൽ തമിഴ്നാട്ടിലെ വെള്ളിയൂരിൽ ഭൂമി വാങ്ങി താമസം തുടങ്ങി. പുൽക്കൊടി പോലും മുളയ്ക്കാത്ത 13 ഏക്കർ മരുപ്രദേശമായിരുന്നു അക്കാലത്ത് അത്. യോജ്യമായ മരങ്ങൾ കണ്ടെത്താൻ നിരന്തരം ശ്രമിച്ചു. ഒടുവിൽ ആ മണ്ണിൽ നട്ടുപിടിപ്പിക്കേണ്ട മരങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. 

4 വർഷം കഴി‍ഞ്ഞപ്പോൾ മരങ്ങൾ പതുക്കെ വളരാൻ തുടങ്ങി. കളകൾ പോലും പറിച്ചുകളയാതെ ആ മണ്ണിനു കാവൽ നിന്നു. വളർന്നു പന്തലിച്ച അലിയുടെ കൃഷിയിടം കൃഷിശാസ്ത്രജ്ഞർക്കു പുതിയൊരു അറിവുകൂടി കൈമാറിയിരുന്നു – ‘‘ഡു നത്തിങ്’’ (ഒന്നും ചെയ്യാതിരിക്കുക). മണ്ണിനെ തിരിച്ചറിഞ്ഞു മാറിനിൽക്കുകയേ വേണ്ടൂ. അതിൽ ഒന്നും ചെയ്യേണ്ടതില്ല. പുല്ലും പുഴുവും പ്രാണിയും ചേരുന്ന ജൈവികതാളമാണു മനുഷ്യന്റെ നിലനിൽപിനു വേണ്ടതെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. 

ജീവിക്കാൻ എല്ലാറ്റിനും ആരെയെങ്കിലും ആശ്രയിച്ചുകൊണ്ടിരിക്കുന്നതു മോശം മാതൃകയാണെന്ന് അലി മണിക്ഫാൻ പറയുന്നു. സ്വന്തമായി വളർത്തിയുണ്ടാക്കിയ പുരയിടവും സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ, ജനലുകളും വാതിലുകളുമില്ലാത്ത വീടും കിണറും ഫ്രി‍ജും കാറ്റാടിയിൽ നിന്നുണ്ടാക്കിയ വൈദ്യുതിയുമൊക്കെയാണ് ഏറ്റവും വലിയ തെളിവായി അദ്ദേഹം കാണിച്ചത്.

‘എന്റെ സ്‌ഥലത്തെ എല്ലാ പച്ചിലയും ഞാൻ തിന്നും’ – അദ്ദേഹം പറയുന്നു. 83 വയസ്സായിട്ടും വാർധക്യസഹജമായ രോഗങ്ങളൊന്നും അലട്ടാത്തത് ഈ ജീവിതരീതികൊണ്ടാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഗോളശാസ്ത്രത്തിൽ നേടിയ അറിവുകൾ ഉപയോഗിച്ചാണ് മണിക്ഫാൻ ചന്ദ്രനെ അടിസ്‌ഥാനമാക്കി കലണ്ടർ തയാറാക്കിയത് (ലൂണാർ കലണ്ടർ). നമ്മൾ ഉപയോഗിക്കുന്ന ഇന്നത്തെ  കലണ്ടർ തെറ്റാണെന്നും ചന്ദ്രനെ അടിസ്‌ഥാനപ്പെടുത്തി ഉണ്ടാക്കുന്ന കലണ്ടറാണ് ഇനി മനുഷ്യരാശിക്കുള്ള യഥാർഥ കലണ്ടറെന്നും വിശ്വസിക്കുന്ന മണിക്ഫാൻ, 5000 വർഷത്തേക്കുള്ള ചാന്ദ്രമാസ കലണ്ടർ ഉണ്ടാക്കുകയും ചെയ്തു. ചന്ദ്രനെ അടിസ്‌ഥാനമാക്കിയുള്ള പഞ്ചാംഗ പ്രകാരം വർഷത്തിൽ 354 അല്ലെങ്കിൽ 355 ദിവസമേയുള്ളൂ. 

Content Highlights: Life of Ali Manikfan