തോക്കുകളുടെ പേരിൽ അറിയപ്പെടുന്ന നാടാണ് ബിഹാറിലെ മുംഗീർ. ഗുണ്ടാസംഘങ്ങളുടെ തെരുവുയുദ്ധങ്ങളിൽ മുതൽ പ്രണയം നിരസിച്ചതിന്റെ പകപോക്കലുകളിൽ വരെ മുഴങ്ങുന്ന വെടിയൊച്ചകൾക്കു പിന്നി‍ൽ മുംഗീറുണ്ട്. കേരളത്തിൽനിന്ന് 2500 കിലോമീറ്ററിലേറെ അകലെയുള്ള മുംഗീറിലേക്കു നടത്തിയ... Bihar, Munger, Crime

തോക്കുകളുടെ പേരിൽ അറിയപ്പെടുന്ന നാടാണ് ബിഹാറിലെ മുംഗീർ. ഗുണ്ടാസംഘങ്ങളുടെ തെരുവുയുദ്ധങ്ങളിൽ മുതൽ പ്രണയം നിരസിച്ചതിന്റെ പകപോക്കലുകളിൽ വരെ മുഴങ്ങുന്ന വെടിയൊച്ചകൾക്കു പിന്നി‍ൽ മുംഗീറുണ്ട്. കേരളത്തിൽനിന്ന് 2500 കിലോമീറ്ററിലേറെ അകലെയുള്ള മുംഗീറിലേക്കു നടത്തിയ... Bihar, Munger, Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോക്കുകളുടെ പേരിൽ അറിയപ്പെടുന്ന നാടാണ് ബിഹാറിലെ മുംഗീർ. ഗുണ്ടാസംഘങ്ങളുടെ തെരുവുയുദ്ധങ്ങളിൽ മുതൽ പ്രണയം നിരസിച്ചതിന്റെ പകപോക്കലുകളിൽ വരെ മുഴങ്ങുന്ന വെടിയൊച്ചകൾക്കു പിന്നി‍ൽ മുംഗീറുണ്ട്. കേരളത്തിൽനിന്ന് 2500 കിലോമീറ്ററിലേറെ അകലെയുള്ള മുംഗീറിലേക്കു നടത്തിയ... Bihar, Munger, Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോക്കുകളുടെ പേരിൽ അറിയപ്പെടുന്ന നാടാണ് ബിഹാറിലെ മുംഗീർ. ഗുണ്ടാസംഘങ്ങളുടെ തെരുവുയുദ്ധങ്ങളിൽ മുതൽ പ്രണയം നിരസിച്ചതിന്റെ പകപോക്കലുകളിൽ വരെ മുഴങ്ങുന്ന വെടിയൊച്ചകൾക്കു പിന്നി‍ൽ മുംഗീറുണ്ട്. കേരളത്തിൽനിന്ന് 2500 കിലോമീറ്ററിലേറെ അകലെയുള്ള മുംഗീറിലേക്കു നടത്തിയ യാത്ര... 

നാടു കാക്കാൻ 360 വർഷം മുൻപു തോക്കുകൾ ഉണ്ടാക്കിത്തുടങ്ങിയ ചരിത്രത്തിലേക്കാണ് ഈ യാത്ര. ഭരണകൂടം കുലത്തൊഴിൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ചപ്പോൾ ഒരു സുപ്രഭാതത്തിൽ തെറ്റുകാരായിപ്പോയ ചിലരെ ഇവിടെ കാണാം. പഴയകാല പ്രതാപത്തിന്റെ തോക്കുകൾ കൈവശം വച്ചു ജീവിക്കാനായി യാചിക്കുന്നു വേറെ ചിലർ. നിയമം കണ്ണുരുട്ടാൻ എത്തുമ്പോൾ തോക്കുകൾ ഒളിപ്പിച്ചു വച്ച് ഒഴുകുകയാണ് ഗംഗയിവിടെ. 

ADVERTISEMENT

അങ്ങനെ എളുപ്പത്തിലൊന്നും പിടിതരാത്ത ഒന്നാകുന്നു മുംഗീർ. മുംഗീറിലെത്തിയാൽ അധികം വൈകാതെ ഏതെങ്കിലും ഇടനിലക്കാരൻ‌ നമ്മെ പിടികൂടും. തോക്കിനാണു നമ്മളെത്തിയത് എന്ന് അവർ ഉറപ്പിച്ചിരിക്കും. തോക്കിനല്ലാതെ ആരും തങ്ങളുടെ നാട്ടിൽ വരില്ല എന്ന് അവർക്കറിയാം. അഥവാ, അവിടെ കാണുന്ന അപരിചിത മുഖങ്ങളിലെല്ലാം ആരെയോ കൊല്ലാനുള്ള പക അവർ വായിച്ചെടുക്കുന്നു. 

മുംഗീർ പട്ടണം. ദൂരക്കാഴ്ച.

പട്നയിൽ നിന്ന് 180 കിലോമീറ്റർ മാറിയാണ് മുംഗീറിന്റെ സ്ഥാനം. ജില്ലാ ആസ്ഥാനമെങ്കിലും അത്രയൊന്നും വലുതല്ലാത്ത മുംഗീർ പട്ടണത്തിൽ പല തെരുവുകളിലായി 13 തോക്കു കടകൾ ഉണ്ട്. പലചരക്കു കടകൾക്കും ചായക്കടകൾക്കുമിടയിൽ, ബന്ധൂക്ക് എന്നെഴുതി, തോക്കിന്റെ ചിത്രം വരച്ചു വച്ചിരിക്കുന്ന ബോർഡുകൾ. മറ്റു കടകളിൽ ആൾക്കൂട്ടം തിക്കിത്തിരക്കുമ്പോൾ ഉപഭോക്താക്കൾ ആരുമില്ലാതെ ഈ കടകളിൽ കടക്കാരൻ പുറത്തേക്കു കണ്ണും നട്ടിരിപ്പുണ്ട്. നൂറ്റാണ്ടുകളായി തോക്കു നിർമിക്കുകയും വിൽക്കുകയും ചെയ്തിരുന്ന കുടുംബങ്ങളിലെ പുതിയ തലമുറയാണ് ഇവർ. ആ കടകൾക്കകത്തേക്കു കയറാൻ ചെന്നപ്പോൾ, അവർ തടഞ്ഞു; പുറത്തിരുന്നാ‍ൽ മതി. മുംഗീർ‌തോക്കുകളുടെ വീര്യം കൂടിയ കഥകൾ അവർ പറഞ്ഞുതന്നു. പക്ഷേ, പുതിയ കാലത്തെക്കുറിച്ചു ചോദിച്ചപ്പോൾ അവർക്കു പരിദേവനങ്ങൾ മാത്രം. തോക്കുകൾക്കു നടുക്ക് അവർ കരച്ചിലിന്റെ വക്കിൽ. 

‘‘പരിമിതമായേ ലൈസൻസ് അനുവദിക്കുന്നുള്ളൂ. ആ സ്ഥിതി മാറണം. സ്വയരക്ഷയ്ക്കുള്ളതാണ് മുംഗീറിലെ തോക്കുകൾ’’– കടക്കാരനായ ദിലീപ് കുമാർ‍ പറഞ്ഞു. പിസ്റ്റളുകളും റിവോൾവറുകളും ഉണ്ടാക്കാൻ‍ തങ്ങൾക്ക് അനുമതി നൽകണമെന്നും അവർ സർക്കാരിന് എഴുതിയിട്ടുണ്ട്. വെറും തോക്കുകളോട് ആളുകളുടെ താൽപര്യം പോയിരിക്കുന്നു. തോക്കെടുത്തു തോറ്റു പോയ കഥയാണ് ഇവരുടേത്. മുംഗീർ ഫോർട്ടിലെ ആംസ് ഫാക്ടറിക്കകത്ത് പല ലെയ്ത് യന്ത്രങ്ങളും വെറുതേ കിടപ്പാണ്. ആവശ്യക്കാർ ഇല്ലാതെ എന്തിനു തോക്കുണ്ടാക്കണം?

പാരമ്പര്യം കൊണ്ടു മുംഗീർ നേടിയെടുത്ത പേര് ഇന്നു നിലനിർത്തുന്നത് കുടിൽ വ്യവസായത്തിലെന്ന പോലെ മുംഗീറിനു ചുറ്റുമുള്ള പല ഗ്രാമങ്ങളിൽ നിർമിക്കുന്ന അനധിക‌ൃത തോക്കുകളാണെന്ന് ഇടനിലക്കാർ പറഞ്ഞുതന്നു. അന്വേഷിച്ച് എത്തുന്നവർക്കെല്ലാം തോക്കു കൊടുക്കാൻ‌ പാകത്തിൽ അത്രയേറെ തോക്കു നിർമാതാക്കളും ഇടനിലക്കാരും ഉണ്ടിവിടെ. രാജ്യരക്ഷയ്ക്കു പീരങ്കികൾ ഉണ്ടാക്കിയിരുന്ന പഴയ കാലത്തു നിന്ന് ആളെക്കൊല്ലി തോക്കുകൾ ഉണ്ടാക്കുന്നിടത്തേക്ക് മുംഗീർ ‘വളർന്ന’ കഥ അവർ ഈ നാടിന്റെ പരസ്യം എന്നപോലെ പറയുന്നു. ആവശ്യമായ പുനരധിവാസ പദ്ധതികളില്ലാതെ തൊഴിലിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നവരാണു മുംഗീറിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് ആരോപിച്ചു ഭരണകൂടത്തെയും അവർ പ്രതിയാക്കുന്നു. 

മുംഗീറിലെ ഒരു തോക്കുനിർമാണശാലയിൽ പാതിപണി പൂർത്തിയായ തോക്ക്, അനധികൃത തോക്കുകളിലൊന്ന്.
ADVERTISEMENT

തോക്കിന്റെ ചരിത്രം 

മുംഗീറിന്റെ തോക്കു പാരമ്പര്യത്തിനു രണ്ട‌ര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണു ലഭ്യമായ ചരിത്രം നൽകുന്ന സൂചന. 

1750കളിൽ മുഗൾ ചക്രവർത്തി മിർ കാസിമിന്റെ കാലത്ത് അദ്ദേഹത്തിന്റെ കമാൻഡർ ഇൻ ചീഫ് ആയിരുന്ന ഗുർഗിങ് ഖാൻ മുംഗീറിലെ തൊഴിലാളികളുടെ വൈദഗ്ധ്യം രാജ്യത്തിനുള്ള തോക്ക് നിർമിക്കാൻ വേണ്ടി ഉപയോഗിക്കാമെന്നു കണ്ടെത്തി. നല്ല കൊല്ലപ്പണിക്കാരെക്കൊണ്ട് അദ്ദേഹം തോക്കിന്റെ കുഴലും മരപ്പണിക്കാരെക്കൊണ്ടു പിടിയും ഉണ്ടാക്കി. ബ്രിട്ടിഷുകാർക്കെതിരായ യുദ്ധത്തിൽ മിർ കാസിമിനു തങ്ങളുടെ തോക്കുകളും സഹായകമായി എന്നാണു മുംഗീറുകാർ അഭിമാനത്തോടെ പറയുന്നത്. 1860ൽ ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനി ഭരണം പിടിച്ചെടുത്തപ്പോൾ അവരും മുംഗീറിലെ തോക്കു നിർമാണത്തി‍നു ത‌ടയി‌‌ട്ടില്ല. ബംഗാളിലെ ഫാക്ടറികളിൽ വൻതോതിൽ ഇരുമ്പ് എത്തിച്ചിരുന്ന ഈസ്റ്റിന്ത്യാ കമ്പനിക്കു ഗംഗയുടെ തീരത്തു തന്നെയുള്ള മുംഗീറിലേക്ക് അവ എത്തിക്കാനുള്ള സൗകര്യവും മുംഗീറിലെ തോക്കുവ്യവസായത്തെ വളർത്തി. 1880ൽ തോക്കു നിർമാണത്തിൽ കമ്പനി ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. തോക്ക് വീട്ടിൽ തന്നെ നിർമിക്കാമെങ്കിലും സർക്കാർ കൊടുക്കുന്ന സാമഗ്രികൾ ഉപയോഗിച്ചേ നിർമിക്കാവൂ എന്നായി. 

1947ൽ സ്വാതന്ത്ര്യം കിട്ടിയതോടെ തോക്കുനിർമാണത്തിന് ജയിൽ ക്യാംപസിൽ തന്നെ സർക്കാർ പ്രത്യേക ഇടം സ്ഥാപിച്ചു. ലൈസൻസ് ഉള്ളവർ ആ ഫാക്ടറിക്കകത്ത് അവർക്ക് അനുവദിച്ചിരിക്കുന്ന ഇടത്തു മാത്രം തോക്കു നിർമാണം എന്ന വ്യവസ്ഥ വന്നു. ഈ തൊഴിൽ മാത്രം ഉപജീവനമായി കണ്ടിരുന്ന നൂറുകണക്കിനു കുടുംബങ്ങൾ അപ്പോഴേക്കും മുംഗീറിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്നാൽ, 37 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ ലൈസൻസ് കിട്ടിയത്. ബാക്കിയുള്ളവരുടെ കുലത്തൊഴിൽ നിയമവിരുദ്ധമായി. അവരാണ് ഇന്നു മുംഗീറിന്റെ തോക്കുവ്യാപാരത്തെ നിയന്ത്രിക്കുന്നത്. 1979ൽ സർക്കാർ ഈ 37 കുടുംബങ്ങൾക്കു ജയിലിനു പുറത്ത് ഫാക്ടറി സ്ഥാപിച്ചു നൽകി. മുംഗീർ ഫോർട്ടിൽ തന്നെയുള്ള ഈ ഇടത്തിലാണ് ഇപ്പോഴും മുംഗീറിലെ അംഗീകൃത തോക്കു നിർമാണം. 

ADVERTISEMENT

കളിത്തോക്കില്ലാത്ത നാട്

അംഗീകൃത തോക്കുകടയിൽനിന്നു തോക്കു വാങ്ങണമെങ്കിൽ ആദ്യം ലൈസൻസ് സമ്പാദിച്ചിരിക്കണം. ലൈസൻസ് ഇല്ലാത്തവരെ അകത്തു പ്രവേശിപ്പിക്കാൻ പോലും പാടില്ല. അതിനാണു കടയ്ക്കു പുറത്തെ ഇരിപ്പിടങ്ങൾ. എന്നാൽ, ലൈസൻസ് ഇല്ലാതെ തോക്ക് സമ്പാദിക്കാൻ നമ്മൾ മുംഗീറിൽ ഒന്നു നിന്നു കൊടുത്താൽ മതി. 

ഗംഗയുടെ തീരത്തുള്ള ബനൗദ എന്ന ഗ്രാമത്തിലെ ഇടനിലക്കാരനോട്, തോക്ക് വാങ്ങിക്കാൻ വന്നതാണ് എന്നു ബോധ്യപ്പെടുത്തിയപ്പോൾ അയാൾ ആരെയോ ഫോണിൽ വിളിച്ചു. സഞ്ചിയിൽ തോക്കുകളും തിരകളുമായി വന്നതു ചെറിയ കുട്ടികളായിരുന്നു. പന്ത്രണ്ടും പത്തും വയസ്സുള്ളവർ. അത്ര ചെറുപ്പത്തിലേ തോക്കു കൊണ്ടു കളിക്കാൻ വിധിക്കപ്പെട്ടവർ!! വില ഉറപ്പിച്ചു കഴിഞ്ഞാൽ കാഞ്ചി വലിച്ചു നോക്കാൻ അവസരം തരും. മുംഗീർ തോക്കിന്റെ മേന്മയുടെ കാര്യത്തിൽ നിർമാതാക്കൾക്കു സംശയമേതുമില്ല. 

മിർജാപൂർ ബർദ, താരാപുർ, ജാഫർ നഗർ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഇന്നു കുടിൽ വ്യവസായം പോലെ തോക്കു നിർമിക്കപ്പെടുന്നത്. ഓരോ വീട്ടിലും തോക്കിന്റെ ഓരോ ഭാഗമാണു നിർമിക്കുന്നത്. പൊലീസ് എത്തി പിടികൂടിയാലും പ്രശ്നം ഉണ്ടാവാതിരിക്കാനാണ് ഇത്. ഇരുമ്പിൽ ഇരുമ്പു കൊണ്ടടിക്കുന്ന ശബ്ദമാണ് മുംഗീറിന്റെ താളം. ഉരുട്ടിയെടുത്ത കുഴലുകളിലൂടെ തട്ടും തടവുമില്ലാതെ ബുള്ളറ്റ് പാഞ്ഞു ചെല്ലണം. ഉദ്ദേശിക്കുന്ന സമയത്ത് കാഞ്ചി പുറകോട്ടു വലിയണം. തോക്കിൻകുഴലിലൂടെ ഉന്നം നോക്കുന്നതു പോലെ ഇവിടുത്തെ പണിക്കാർ തോക്കിന്റെ ഓരോ ഭാഗത്തേക്കും കണ്ണു പായിക്കുന്നു; ഉന്നം വച്ചതുപോലെ തന്നെ പണി തീർന്നോ എന്ന്. 

കാവലിന് തോക്കിൻകുഴലുണ്ട്

പണി തീർത്ത ഓരോ ഭാഗവും കൂട്ടിയോജിപ്പിച്ചു തോക്ക് പൂർത്തിയാക്കുന്നതിനായി ഗംഗയുടെ തീരത്തു വിശാല മണൽപരപ്പുള്ള ഇടങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദിയാറ എന്നാണ് ഈ ഇടങ്ങൾക്കു പേര്. ഇവിടെ ലെയ്ത് മെഷീനും മറ്റും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അന്വേഷണ ഏജൻസികൾ എത്തുന്നുവെങ്കിൽ എല്ലാം കൂടി ഗംഗയിലേക്കു തള്ളും. അപരിചിതരെ ദിയാറയിലേക്കു പ്രവേശിപ്പിക്കാതെ തോക്കിൻ കുഴലുകൾ കാവലിരിക്കുന്നുണ്ട്. ദിയാറയിലേക്കു മാത്രമല്ല, ഈ ഗ്രാമങ്ങളിൽ പോലും അപരിചിതരെ കൃത്യമായി ചോദ്യം ചെയ്തേ അകത്തു പ്രവേശിപ്പിക്കൂ. 

മുംഗീറിൽ 33 പേർ ഇപ്പോൾ തോക്കു നിർമാണത്തിന്റെ പേരിൽ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. ഇത്തരം അറസ്റ്റുകൾ ഇവിടെ ഇടയ്ക്കിടെ നടക്കുന്നു. ആ സമയത്ത് അവരുടെ കുട്ടികൾ ഇതേ നിർമാണത്തിലേക്ക് ഇറങ്ങുന്നു. നിയമം പിടിമുറുക്കുമ്പോൾ കുലത്തൊഴിൽ തലമുറകളിലേക്കു കൈമാറ്റം ചെയ്തു പോകുകയാണ്. 

കുലത്തൊഴിലിൽ കുരുങ്ങി...

അനധിക‍ൃത തോക്കുകളുടെ ആവശ്യക്കാരായി രാഷ്ട്രീയക്കാരും നക്സലുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാലാണു മുംഗീറിൽ ഈ കുലത്തൊഴിലിൽ നിന്നു പലരും പുറത്തു കടക്കാത്തത് എന്നാണു സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. വൻതോതിൽ മദ്യം പകരം നൽകിയാണ് നക്സലുകൾ തോക്കു വാങ്ങുന്നത്. തോക്ക് നിർമാതാക്കൾ ഈ മദ്യം വിൽപന നടത്തി വരുമാനം കണ്ടെത്തും. മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിൽ മദ്യം മൂല്യവത്തായ പ്രതിഫലമായി മുംഗീറുകാർ കണക്കാക്കുന്നു. വ്യാജമദ്യം ഒഴുക്കാനുള്ള വഴി വെട്ടാ‍ൻ അവർക്കു കയ്യിൽ തോക്കുമുണ്ടല്ലോ. 

ഉത്തർ പ്രദേശിലും ബംഗാളിലും ബിഹാറിലും തിരഞ്ഞെടുപ്പ് എത്തിയാൽ മുംഗീറിനു കൊയ്ത്താണ്. സ്വതന്ത്ര സ്ഥാനാർഥികൾ വരെ തോക്കു വാങ്ങാനെത്തും. ആ സമയത്താണ് ‘നല്ല’ അനധിക‍ൃത തോക്കിനു വിൽപന കൂടുതൽ. അംഗീകൃത തോക്കു നിർമാതാക്കൾക്ക് സിംഗിൾ ബാരൽ, ഡബിൾ ബാരൽ ബ്രീച്ച് ലോഡിങ് തോക്കുകൾ ഉണ്ടാക്കാൻ മാത്രമാണ് അനുമതിയെങ്കിലും, ഏതു തരം തോക്കും മുംഗീറിൽ കിട്ടും. 

എകെ 47ന് കിട പിടിക്കുന്ന തോക്കുകൾ വരെ ഉണ്ടാക്കിത്തരാം എന്നാണ് മുംഗീറിന്റെ അവകാശവാദം. ദാവൂദ് ഇബ്രാഹിം തങ്ങളുടെ തോക്ക് കൊണ്ടുപോയിരുന്ന കഥയും അവർ ഇടയ്ക്കിടെ അഭിമാനത്തോടെ പറഞ്ഞു. അതെന്തായാലും, പീരങ്കിയുടെ ഹിന്ദി പദമായ ടോപ്ഖാന എന്ന പേരിൽ ഒരു ബസാർ ഇന്നും മുംഗീറിലുണ്ട്. ചന്ദ്രശേഖർ ആസാദിന്റെ പ്രതിമ കൈത്തോക്കുമായി നിൽക്കുന്നതും ഈ നഗരത്തിന്റെ നടുക്കാണ്. തോക്കിനെ മാറ്റി നിർത്തി മുംഗീറിന് ചരിത്രവും വർത്തമാനവുമില്ല; മുംഗീറിനെ മാറ്റിനിർത്തി തോക്കിനെക്കുറിച്ചു പറയാനാവില്ല എന്നതുപോലെ.  

കുലത്തൊഴിൽ നിരോധിച്ച ഭരണകൂടത്തോടുള്ള പക തീർക്കാൻ ഇറങ്ങിത്തിരിച്ചു തലമുറകളായി നശിച്ചുകൊണ്ടേയിരിക്കുന്നവരുടെ ഗ്രാമത്തിലേക്കാണല്ലോ പക തീർക്കാനായി ആളുകൾ എത്തുന്നത് എന്നാലോചിച്ചപ്പോൾ തമാശ തോന്നി. നിയമത്തെ ഭയന്നു ജീവിക്കുന്നവർ, അവർ തടവിലാക്കപ്പെടുമ്പോൾ കുലത്തൊഴിൽ എന്ന കുറ്റത്തിലേക്ക് എടുത്തെറിയപ്പെടുന്ന കുട്ടികൾ, അതിനു കിട്ടുന്ന പ്രതിഫലം കൊണ്ടു ലഹരിക്ക് അടിപ്പെടുന്നവർ... ഒട്ടും നല്ല കാഴ്ചയല്ല മുംഗീർ. മുംഗീറിൽ നിന്നു നമുക്കു തിരിച്ചു നടക്കാം.

English Summary: Munger village, illegal firearms hub