മകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട വേദനയിൽ തകർന്നിരിക്കുന്ന ആ അമ്മയോട് അഞ്ചു മണിക്കൂറിലേറെ നേരം സംസാരിച്ചു പുറത്തിറങ്ങുമ്പോൾ ബീഡിപ്പുകയുടെ മണമായിരുന്നു പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളിന്റെ ചിന്തകൾക്ക്. കനാലിന് അരികെ, കോളജ് വിദ്യാർഥിനിയായ മകൾക്കൊപ്പം താമസിക്കുന്ന തകര ഷെഡ്ഡിനു പുറത്തു വന്നു പലരും ശല്യം ചെയ്തിരുന്നതായി ആ ആമ്മ പറഞ്ഞിരുന്നു. പലരെന്നു പറഞ്ഞപ്പോൾ അവർ പരസ്പരം സംസാരിച്ചതു കേട്ടിരുന്നോ എന്നു ഡോക്ടർ എടുത്തു ചോദിച്ചു. ശബ്ദം കേട്ടില്ലെന്നും ബീഡിപ്പുകയുടെ മണം മാത്രമാണു താൻ അറിഞ്ഞതെന്നും അമ്മ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണൽത്തരികളെ കീറിമുറിക്കുന്ന തരത്തിലുള്ള നിഗമനങ്ങൾക്കൊടുവിൽ പൊലീസിനോട് ഡോ.ഗുജറാൾ പറഞ്ഞു – കൊന്നത് ഒരാളാണ്, ഒരായുധം കൊണ്ട്. അയാൾ അകലെയുള്ളയാളും അല്ല. രണ്ടു മാസമായിട്ടും അന്വേഷണം എങ്ങുമെത്താതെ ഇരുട്ടിൽ തപ്പുന്ന പൊലീസിന് അതൊരു വഴികാട്ടിയായി.

ADVERTISEMENT

ശല്യം ചെയ്യാൻ വന്നവർ പരസ്പരം സംസാരിക്കുന്നത് അമ്മ കേട്ടില്ലെന്നതിനാൽ ഒരാൾ മാത്രമാണു പ്രതി. വീടിനു സമീപത്തു നിന്നു കണ്ടെടുത്ത പ്രത്യേക തരം ബീഡിയുടെ കവർ അത് അതിഥിത്തൊഴിലാളിയാണെന്നു വ്യക്തമാക്കി. ഒരു ആയുധം കൊണ്ടുതന്നെ പല തരത്തിൽ ഉണ്ടാക്കിയ മുറിവുകളാണു ശരീരത്തിലുള്ളതെന്ന നിഗമനത്തിലെത്തി. സ്ഥിരമായി അതുവഴി പോകാറുള്ള ഒരാൾക്കു മാത്രം മനസ്സിലാകുന്ന വഴിയിലൂടെയാണ് കൊലയാളി മിനിറ്റുകൾക്കകം അപ്രത്യക്ഷനായത്. ഡോക്ടറുടെ നിഗമനം പിന്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ അതിഥിത്തൊഴിലാളിയായ പ്രതി അറസ്റ്റിലായി. തെളിവുകൾ കൃത്യമായി സംസാരിച്ചതോടെ അയാൾ കഴുമരത്തിനു മുന്നിലുമായി.

കേരളത്തിലെ ഒട്ടേറെ കൊലപാതകങ്ങൾക്കു തുമ്പുണ്ടാക്കിയ, പതിനാറായിരത്തിലേറെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് മരണത്തിന്റെ ജാതകം കുറിച്ച പാലക്കാട് ജില്ലാ പൊലീസ് സർജനും ചീഫ് കൺസൽട്ടന്റുമായ ഡോ.പി.ബി.ഗുജറാൾ ഈ മാസം 31 നു സർവീസിൽ നിന്നു പടിയിറങ്ങുകയാണ്. രാജ്യമാകെ ഉറ്റുനോക്കിയ ഒട്ടേറെ കേസുകളിൽ കോടതികൾ പലതും അംഗീകരിച്ച വിദഗ്ധാഭിപ്രായം ഡോക്ടറുടേതായിരുന്നു. ടൈപ്പിസ്റ്റിന്റെ സഹായം തേടിയാൽ പോലും സ്വകാര്യത നഷ്ടമാകുമെന്നതിനാൽ സ്വന്തം കംപ്യൂട്ടറിൽ ടൈപ് ചെയ്ത് ഡോ.ഗുജറാൾ നൽകിയതു വെറും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ മാത്രമായിരുന്നില്ല. സാമൂഹിക കുറ്റാന്വേഷണ വൈദ്യശാസ്ത്രശാഖയുടെ പാഠപുസ്തകങ്ങളായിരുന്നു.

സാക്ഷി പറയുന്ന നഖക്ഷതങ്ങൾ

മരിച്ചാൽ പിന്നെ ശവം മാത്രമാണ്. വേദനിപ്പിച്ചാലും വിഷമിപ്പിച്ചാലും ഒന്നും തിരിച്ചു ചെയ്യില്ല. ‘ദുർമരണം’ എന്നു വിളിക്കപ്പെട്ടു വരുന്ന ശവങ്ങൾ എങ്ങനെയെങ്കിലും കുത്തിക്കീറി ആന്തരികാവയവങ്ങൾ പുറത്തെടുക്കും. വേണ്ടതു പരിശോധനയ്ക്കായി മാറ്റും. പിന്നെ, എല്ലാം കൂടി കൂട്ടിത്തുന്നി പനമ്പായയിൽ ബന്ധുക്കൾക്കു പൊതിഞ്ഞു കൊടുക്കും. അതായിരുന്നു മോർച്ചറിയിലെ പഴയ പോസ്റ്റ്മോർട്ടം കാഴ്ച. എന്നാൽ, മൃതദേഹത്തിലെ ഓരോ നഖക്ഷതവും രോമകൂപവും വരെ കോടതിമുറിയിൽ വന്നു സാക്ഷി പറയുന്ന രീതിയിലേക്കു പോസ്റ്റ്മോർട്ടത്തിനു നിയമവ്യവസ്ഥയിൽ പ്രാധാന്യം നൽകിയതിൽ ഡോ.ഗുജറാളിന്റെ സംഭാവനകളേറെ. രാജ്യത്തു തന്നെ ആദ്യമായി മെഡിക്കോ ലീഗൽ കോഡ് കേരളത്തിനായി തയാറാക്കിയതു ഡോ.ഗുജറാൾ ആണ്.

ADVERTISEMENT

അനുഭവിച്ച പീഡനങ്ങളെക്കാൾ അപമാനമുണ്ടാക്കുന്നതായിരുന്നു പഴയകാലത്ത് ലൈംഗികാതിക്രമങ്ങളിലെ അതിജീവിതകളുടെ മെഡിക്കൽ പരിശോധന. എന്നാൽ, അതിജീവിതയുടെ സ്വകാര്യതയും അന്തസ്സും ഉയർത്തിപ്പിടിക്കുന്ന തരത്തിൽ അതിനെ മാറ്റിയെഴുതിയതും ഇദ്ദേഹം തന്നെ. അറസ്റ്റിലാകുന്നവരുടെ മെഡിക്കോ ലീഗൽ പരിശോധനയ്ക്കും തടവുകാരുടെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള മാർഗരേഖയും ഡോ.ഗുജറാളാണു തയാറാക്കിയത്. ഭയപ്പെടുത്തുന്ന കാഴ്ചകളുള്ള മോർച്ചറികളിൽനിന്നു മാറി പുറമേനിന്നു നോക്കിയാൽ മൃതദേഹങ്ങൾ കാണാവുന്ന ‘ജാലക മോർച്ചറി’ എന്ന സംവിധാനം പാലക്കാട് ജില്ലാ ആശുപത്രിയിലൂടെ രാജ്യത്തിനാകെ കാണിച്ചു നൽകിയതും ഗുജറാൾ തന്നെ.

ചരമക്കോളത്തിലെ എയ്ഡ്സ്

പോസ്റ്റ്മോർട്ടത്തിനായി ചില മൃതദേഹങ്ങൾ എത്തിക്കുമ്പോൾ പൊലീസുകാരോ ബന്ധുക്കളോ വല്ലാത്ത അകൽച്ച കാണിച്ചിരുന്നതായി ഡോ.ഗുജറാൾ ശ്രദ്ധിച്ചത് എൺപതുകളുടെ അവസാനമാണ്. എയ്ഡ്സ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളായിരുന്നു അത്. എയ്ഡ്സ് രോഗികളുടെ ബന്ധുക്കളെപ്പോലും വഴിനടക്കാൻ അനുവദിക്കാത്ത കാലത്താണ് എയ്ഡ്സും ആത്മഹത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠനം നടത്താൻ ഡോക്ടർ ഇറങ്ങിപ്പുറപ്പെട്ടത്. എയ്ഡ്സ് സ്ഥിരീകരിച്ച രോഗികളുടെ പട്ടിക ഫൊറൻസിക് സയൻസിൽ തന്റെ ഗുരുനാഥൻ ഡോ.എം.ആർ.ചന്ദ്രൻ വഴി സംഘടിപ്പിച്ചു. പത്രങ്ങളിലെ ചരമക്കോളവുമായി ഇവ ഒത്തുനോക്കിയപ്പോഴാണ് എയ്ഡ്സ് സ്ഥിരീകരിച്ച പലരും അടുത്ത ദിവസങ്ങളിൽ ജീവനൊടുക്കിയതായി കണ്ടെത്തിയത്. ചിലതു കുടുംബമൊന്നിച്ചുള്ള ആത്മഹത്യയായിരുന്നു.

ചരമവാർത്തകളിലെ വിലാസം തേടി കേരളമാകെ അലഞ്ഞു. ഒരിടത്ത് എയ്ഡ്സ് രോഗിയുടെ വീട്ടിൽ അന്വേഷണത്തിനു പോയി വന്ന ഡോക്ടറെ ബസ് സ്റ്റോപ്പിൽ പോലും നിൽക്കാൻ സമ്മതിക്കാതെ നാട്ടുകാർ അകറ്റിനിർത്തി. എയ്ഡ്സ് ബാധ ആത്മഹത്യകൾക്കു കാരണമാകുന്നുവെന്ന് 1999 ൽ ന്യൂഡൽഹി എയിംസിൽ ഡോക്ടർ അവതരിപ്പിച്ച പ്രബന്ധം രാജ്യമാകെ ശ്രദ്ധിച്ചു. തുടർന്നാണ് എച്ച്ഐവി പരിശോധനയ്ക്കു മുൻപും ശേഷവും കൃത്യമായി കൗൺസലിങ് വേണമെന്ന നിബന്ധന രാജ്യവ്യാപകമായി നടപ്പാക്കിയത്. ഇപ്പോൾ എയ്ഡ്സ് ആത്മഹത്യകൾ കേൾക്കുന്നില്ല.

ADVERTISEMENT

പ്രായം അടിസ്ഥാനമാക്കി ആത്മഹത്യകളിൽ 20നും 30നും ഇടയിലുള്ളവരുടെ വിഭാഗത്തിൽ സ്ത്രീകളാണു കൂടുതൽ ആത്മഹത്യ ചെയ്തിരുന്നതെന്നു കണ്ടെത്തി. അവരിൽ പലരും വിവാഹം കഴിഞ്ഞ് 7 വർഷത്തിനിടെ മരിച്ചവരാണ്. ഈ കണ്ടെത്തലിനു പിന്നാലെ പോയി നടത്തിയ പഠനമാണു സ്ത്രീധന പീഡന മരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരുകളെ തയാറാക്കിയത്. തുടർച്ചയായ മുങ്ങിമരണങ്ങൾ, വയോജനങ്ങളിലെ ആത്മഹത്യ എന്നീ വിഷയങ്ങളിൽ ഇദ്ദേഹം നടത്തിയ പഠനങ്ങളും സർക്കാർ തല നടപടികൾക്കു കാരണമായി.

അതു സൂര്യാഘാത മരണം തന്നെ

കുഴഞ്ഞു വീണു മരിച്ചുവെന്നു പറഞ്ഞു ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കൂടുതൽ വരുന്നതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണു കേരളത്തിലെ ആദ്യ സൂര്യാഘാത മരണം 2007 ൽ സ്ഥിരീകരിക്കുന്നതിലേക്കു വഴി തുറന്നത്. വേനൽക്കാലത്ത് കള്ളുഷാപ്പിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ ശരീരത്തിലെ പൊള്ളലാണു ഡോക്ടറിൽ സംശയം ജനിപ്പിച്ചത്. വെയിൽ കൊണ്ടാലും മരിക്കാമെന്ന തരത്തിൽ ഈ വിഷയത്തെ ആഗോളതാപനവുമായി ബന്ധപ്പെടുത്തി പഠനം നടത്തി. ഇതരസംസ്ഥാനങ്ങളിലും മറ്റും കണ്ടിരുന്ന പ്രതിഭാസമായ സൂര്യാഘാത മരണം കേരളത്തിലും ഉണ്ടെന്നു സ്ഥിരീകരിച്ചു.

കേരളത്തിലെ വാഹനാപകടങ്ങൾക്കു തെരുവുനായ്ക്കൾ കാരണമാകുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തെരുവുനായ്ക്കൾ കുറുകെ ചാടുന്നതു മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ വ്യക്തിയുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്നു മാത്രമല്ല, തെരുവുനായ്ക്കൾക്കു സുപ്രീം കോടതി വിധിയിലൂടെ പ്രഖ്യാപിക്കപ്പെട്ട അവകാശങ്ങളും ലംഘിക്കപ്പെടുന്നു എന്നു കാണിച്ചാണു കേസ്.

സയനൈഡിന്റെ രുചി , ചവർപ്പ് !

‘ഡോക്ടേഴ്സ്, പൊട്ടാസ്യം സയനൈഡ്, ഇതിന്റെ രുചി ഞാൻ അറിഞ്ഞു, നാക്കെല്ലാം എരിയുന്നു, നല്ല ചവർപ്പാണ്’ – പാലക്കാട്ടെ ഹോട്ടൽ മുറിയിൽ 2006ൽ ജീവനൊടുക്കിയ പ്രസാദ് (32) മരണത്തിനു മുൻപു വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി എഴുതിയ കുറിപ്പിൽ നിന്നു ശാസ്‌ത്രലോകം അന്വേഷിക്കുന്ന സയനൈഡിന്റെ രുചിരഹസ്യം സംബന്ധിച്ച പരാമർശത്തിലൂടെയും ഡോ.പി.ബി. ഗുജറാൾ ശ്രദ്ധേയനായി. എഴുതുന്നതിനിടയിൽ സയനൈഡ് കലക്കിയ പേനയുടെ പിൻഭാഗം നാവിൽ തൊട്ടതാണ് സ്വാദ് തിരിച്ചറിയുന്നതിന് ഇടയാക്കിയതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. രുചിയെന്താണെന്നു ശാസ്ത്രലോകം അന്വേഷിക്കുന്ന വിഷയത്തിലാണു താൻ രുചി കണ്ടെത്തിയത് എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയ യുവാവ് ഉടൻതന്നെ ഡോക്‌ടർമാർക്ക് കുറിപ്പ് എഴുതി വയ്ക്കുകയായിരുന്നു. ആത്മഹത്യക്കുറിപ്പിലെ ഇത്തരമൊരു പരാമർശം പൊലീസിൽ നിന്ന് അറിഞ്ഞ അദ്ദേഹം അന്നത്തെ ടൗൺ സൗത്ത് സബ് ഇൻസ്പെക്ടർ പി.പ്രമോദുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിനിറങ്ങി. മരണം സംഭവിക്കുന്നതിന് ആവശ്യമായതിന്റെ ചെറിയൊരംശം മാത്രമാണു പേനയിലൂടെ നാവിൽ എത്തിയെന്നതിനാലാണ് ഇത്രയും കുറിക്കുന്നതിനു പ്രസാദിനു കഴിഞ്ഞതെന്നു ഡോക്ടർ പറയുന്നു. പിന്നീട് ഈ വിഷയം ദേശീയമാധ്യമങ്ങളിൽ പോലും വാർത്തയായി.

പുസ്തകവായന പോലെ, പോസ്റ്റ്മോർട്ടം എന്നാൽ ‘മൃതദേഹ വായന’യാണെന്നു ഡോക്ടർ പറയും. മൃതദേഹത്തിനു മാത്രമല്ല പരിസരത്തെ പുൽക്കൊടിക്കും മണൽത്തരിക്കും പോലും പലതും പറയാനുണ്ടാകും. ഇഴകീറിയ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകൾ ഇരകൾക്കു നീതി ലഭിക്കാനുള്ള വഴിയാണ്. ആ വഴിയിലെ വെളിച്ചമാണു ഡോ.പി.ബി.ഗുജറാളിന്റെ സർവീസ് ജീവിതം. 

English Summary:

Sunday Special about PB Gujral