ഗൾഫ് പ്രതിസന്ധി: നയതന്ത്ര പരിഹാരം വേണമെന്ന് ട്രംപ്

ദോഹ∙ ഗൾഫ് പ്രതിസന്ധിക്കു നയതന്ത്ര തലത്തിൽ പരിഹാരം കാണണമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നടത്തിയ ഫോൺ ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ മുന്നേറാൻ ഗൾഫ് മേഖലയിലെ ഐക്യം അത്യാവശ്യമാണെന്നും വിലയിരുത്തി. മേഖലയിലെ മറ്റു വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഖത്തർ പ്രശ്ന പരിഹാരത്തിനു മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനു ട്രംപ് കഴിഞ്ഞ ദിവസം സന്ദേശമയച്ചിരുന്നു.