ഓസ്ട്രിയയുടെ ‘കുട്ടിചാൻസലർ’ ആകാൻ കുർസ്

വിയന്ന∙ തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടിയുടെ പിന്തുണയോടെ പാർലമെന്റിൽ ഭൂരിപക്ഷം തികച്ചാൽ യാഥാസ്ഥിതിക പാർട്ടി നേതാവ് സെബാസ്റ്റ്യൻ കുർസ് ഓസ്ട്രിയയുടെ അടുത്ത ചാൻസലർ. പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ 32% വോട്ടാണു  കുർസിന്റെ പാർട്ടി നേടിയത്. 

നിലവിലെ ചാൻസലർ‌ ക്രിസ്റ്റ്യൻ കേണിന്റെ സോഷ്യൽ ഡമോക്രാറ്റ് പാർട്ടിയെ തോൽപ്പിച്ചാണു യാഥാസ്ഥിതിക നിലപാടുള്ള പീപ്പിൾസ് പാർട്ടിയുടെ വിജയം. പീപ്പിൾസ് പാർട്ടിക്കു നവോന്മേഷം സമ്മാനിച്ച ജനപ്രിയനാണു കുർസ്. ഓസ്ട്രിയക്കാർ ‘അദ്ഭുതബാലനെ’ന്ന വിളിക്കുന്ന അദ്ദേഹം വിദേശകാര്യമന്ത്രിയായത് 26–ാം വയസ്സിൽ.

യൂറോപ്യൻ യൂണിയനിലെ പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിയായി തിളങ്ങിയ അദ്ദേഹത്തിന്റെ ഉയർച്ച ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോയുടേതിനു സമാനമായിരുന്നു. 

പ്രധാന പയ്യൻസ് നിലവിൽ ഇവർ

എൻറികോ കാരട്ടോനി(ക്യാപ്റ്റൻ റീജന്റ്): നിലവില്‍, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവൻ

രാജ്യം: സാൻ മരീനോ

പ്രായം: 32

കിം ജോങ് ഉൻ 

രാജ്യം: ഉത്തരകൊറിയ

പ്രായം: 34

അധികാരമേറ്റപ്പോൾ 28 വയസ്. 

ചരിത്രം

ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് : ജീൻ ക്ലാഡ് ഡുവാലിയർ

രാജ്യം: ഹെയ്തി

പ്രായം: 1971 ഏപ്രിൽ 22ന് സ്ഥാനമേൽക്കുമ്പോൾ 19 വർഷവും 293 ദിവസവും.

ഇന്ത്യയിൽ

രാജീവ് ഗാന്ധി

പ്രായം: 1984 ൽ അധികാരമേൽക്കുമ്പോൾ 40 വയസ്.