ദാരിയോയുടെ രാജി മാർപാപ്പ സ്വീകരിച്ചു

വത്തിക്കാൻ സിറ്റി∙ വിരമിച്ച മാർപാപ്പ ബെനഡിക്ട് ആറാമൻ, ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് എഴുതിയ കത്തു ഭാഗികമായി പുറത്തുവിട്ടു വിവാദം സൃഷ്ടിച്ച വത്തിക്കാനിലെ വാർത്താ വിഭാഗം മേധാവി മോൺസിഞ്ഞോർ ദാരിയോ വൈഗാനോ (55) രാജിവച്ചു. ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിച്ചതായി വത്തിക്കാൻ അറിയിച്ചു.

‘താങ്കളുടെ തീരുമാനത്തെ ആദരിക്കുന്നു. ബുദ്ധിമുട്ടോടെയാണെങ്കിലും രാജി സ്വീകരിക്കുന്നു’– വത്തിക്കാൻ പരസ്യപ്പെടുത്തിയ, രാജി സ്വീകരിച്ചുകൊണ്ടുള്ള മാർപാപ്പയുടെ കത്തിൽ പറയുന്നു. ബെനഡിക്ട് ആറാമന്റെ കത്തിന്റെ ചില ഭാഗം വായിക്കാൻ പറ്റാത്ത വിധത്തിലാക്കിക്കൊണ്ടാണു ദാരിയോ പരസ്യപ്പെടുത്തിയത്. ഇതു പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയതിനാൽ കത്തിന്റെ മുഴുവൻ രൂപവും വത്തിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.