തലക്കെട്ടു വായിച്ച് ആശ്ചര്യപ്പെടേണ്ട. ട്രംപ് കിം ജോങ് ഉന്നിനു കാട്ടിക്കൊടുത്തത് തന്റെ കാറാണ് – ‘ബീസ്റ്റ്’ എന്നറിയപ്പെടുന്ന ലീമസിൻ. ചർച്ചകൾക്കു ശേഷം കാപെല്ല ഹോട്ടൽ വളപ്പിലൂടെ നടക്കുമ്പോഴാണു കാറിന്റെ ഉൾവശം ട്രംപ് കാണിച്ചുകൊടുത്തത്. എട്ടു ടണ്ണോളം ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് കാറാണു ട്രംപിന്റെ ബീസ്റ്റ്. ഏറ്റവും ആധുനികമായ സുരക്ഷാസംവിധാനങ്ങളാണ് ഇതിലുള്ളത്.