അബുദാബി∙ യുഎഇയിലെ ആദ്യ പൊതു കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ച് ഫ്രാൻസിസ് മാർപാപ്പ ചരിത്രമെഴുതി. പേപ്പൽ പതാകകളുമായി കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികൾക്കിടയിലേക്ക് പാപ്പാ മൊബീലിലാണു മാർപാപ്പ എത്തിയത്. | Pope Francis | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിലെ ആദ്യ പൊതു കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ച് ഫ്രാൻസിസ് മാർപാപ്പ ചരിത്രമെഴുതി. പേപ്പൽ പതാകകളുമായി കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികൾക്കിടയിലേക്ക് പാപ്പാ മൊബീലിലാണു മാർപാപ്പ എത്തിയത്. ഇന്ത്യൻ സമയം രാവിലെ 11.30നു തുടങ്ങിയ കുർബാനയിൽ മലയാളം പ്രാർഥനയും മുഴങ്ങി.

സമാധാനം, ഐക്യം, സാഹോദര്യം, കരുതൽ എന്നിവ കാത്തുസൂക്ഷിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. നാടും വീടും വിട്ട്, ബന്ധുക്കളുടെ സ്നേഹത്തിൽ നിന്ന് അകന്നു കഴിയേണ്ടിവരുന്നവരുടെ ദുഃഖം അറിയാം. പലരും ഭാവിയെക്കുറിച്ച് ആകുലരുമാണ്. വിശ്വസിക്കുന്നവനെ കൈവിടാത്ത ദൈവം കൂടെയുണ്ട് എന്ന് ഓർമിക്കുക–പ്രവാസി തൊഴിലാളികളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

യുഎഇയിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമായ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രോഗികളെ അനുഗ്രഹിച്ച ശേഷമാണു മാർപാപ്പ കുർബാനവേദിയിലെത്തിയത്. മൂന്നുദിവസത്തെ സന്ദർശനത്തിനു ശേഷം മടങ്ങിയ മാർപാപ്പയെ യാത്രയയയ്ക്കാൻ, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കീഴ്‌വഴക്കങ്ങൾക്കപ്പുറമുള്ള ഊഷ്മളതയോടെയായിരുന്നു യാത്രയയപ്പും.