ബാങ്കോക്ക് ∙ തായ്‌ലൻഡിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിക്കാനുള്ള ഉബോൽരത്തന രാജകുമാരിയുടെ നീക്കത്തിൽ ഇളയ സഹോദരനായ രാജാവ് മഹാവജിറലോങ്‌കോൺ അസന്തുഷ്ടി പ്രകടിപ്പിച്ചതോടെ അവരെ പിന്തുണച്ചിരുന്ന രാഷ്ട്രീയ പാർട്ടി പിന്മാറി. ഇതോടെ മാർച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കോക്ക് ∙ തായ്‌ലൻഡിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിക്കാനുള്ള ഉബോൽരത്തന രാജകുമാരിയുടെ നീക്കത്തിൽ ഇളയ സഹോദരനായ രാജാവ് മഹാവജിറലോങ്‌കോൺ അസന്തുഷ്ടി പ്രകടിപ്പിച്ചതോടെ അവരെ പിന്തുണച്ചിരുന്ന രാഷ്ട്രീയ പാർട്ടി പിന്മാറി. ഇതോടെ മാർച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി പ്രയുത് ചാൻഒചയുടെ വിജയം അനായാസമായി.

വെള്ളിയാഴ്ചയാണ് രാജകുമാരി പ്രധാനമന്ത്രി പദത്തിനായി മൽസരിക്കുമെന്ന് അറിയിച്ചത്. തായ് രക്ഷാ ചാർട്ട് പാർട്ടി ഉടൻ പിന്താങ്ങുകയും പ്രചാരണ പരിപാടികൾക്ക് ഇന്നലെ തുടക്കം കുറിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണു രാജാവ് രാജകുടുംബാംഗങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പാരമ്പര്യത്തിനും സംസ്കാരത്തിനും എതിരാണെന്ന് അറിയിച്ചത്. പിന്തുണച്ചവർക്കു രാജകുമാരി നന്ദി പറഞ്ഞു. രാജ്യം മുന്നോട്ടു പോകണമെന്നല്ലാതെ തനിക്കു മറ്റു സ്ഥാപിത താൽപര്യങ്ങളില്ലെന്നും വ്യക്തമാക്കി.