വെല്ലിങ്ടൻ ∙ കുഞ്ഞു പിറന്ന് ഒരു വർഷം തികയുമ്പോൾ, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനും പങ്കാളി ക്ലാർക്ക് ഗേയ്ഫോർഡും വിവാഹിതരാവുന്നു. ദീർഘകാലമായി ഒരുമിച്ചു താമസിക്കുന്ന പ്രണയജോഡികളുടെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത പുറത്തുവന്നു.. ടിവിയിൽ ഫിഷിങ് ഷോയുടെ അവതാരകനായ ഗേയ്ഫോർഡ് (41) ഇപ്പോൾ കുഞ്ഞിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ ∙ കുഞ്ഞു പിറന്ന് ഒരു വർഷം തികയുമ്പോൾ, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനും പങ്കാളി ക്ലാർക്ക് ഗേയ്ഫോർഡും വിവാഹിതരാവുന്നു. ദീർഘകാലമായി ഒരുമിച്ചു താമസിക്കുന്ന പ്രണയജോഡികളുടെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത പുറത്തുവന്നു.. ടിവിയിൽ ഫിഷിങ് ഷോയുടെ അവതാരകനായ ഗേയ്ഫോർഡ് (41) ഇപ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി മുഴുവൻ സമയവും വീട്ടിൽത്തന്നെയാണ്.

കഴിഞ്ഞ ദിവസം പൊതുചടങ്ങി‍ൽ പങ്കെടുക്കുമ്പോൾ, ജസിൻഡ(38)യുടെ വിരലിൽ വജ്രമോതിരം ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവർത്തകരാണു വിവാഹനിശ്ചയം കഴിഞ്ഞതായി കണ്ടെത്തിയത്. ഈസ്റ്റർ അവധി സമയത്തായിരുന്നു ചടങ്ങെന്നു മാത്രമേ പ്രധാനമന്ത്രിയുടെ വക്താവും പുറത്തുപറയുന്നുള്ളൂ.

ADVERTISEMENT

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്കു ശേഷം, പ്രധാനമന്തി പദവിയിലിരിക്കുമ്പോൾ അമ്മയാകുന്ന ആദ്യ വനിതയാണു ജസിൻഡ. 2008 ൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസി ഗായിക കാർല ബ്രൂനിയെ വിവാഹം ചെയ്തതിനുശേഷം ഇതാദ്യമായാണ് അധികാരത്തിലുള്ള ഒരു രാഷ്ട്രനേതാവിന്റെ വിവാഹം. 51 പേരുടെ ജീവനെടുത്ത് ക്രൈസ്റ്റ്ചർച്ചിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തെ തുടർന്നു രാജ്യത്തിന്റെ നൊമ്പരമൊപ്പാൻ മുൻകയ്യെടുത്ത ജസിൻഡയുടെ നേതൃപാടവവും കാര്യക്ഷമതയും ലോകശ്രദ്ധ നേടിയിരുന്നു.