ലണ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും 3 ദിവസത്തെ ബ്രിട്ടൻ സന്ദർശനം തുടങ്ങി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ട്രംപിനും മെലനിയയ്ക്കും എലിസബത്ത് രാജ്ഞി വരവേൽപു നൽകി. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും 3 ദിവസത്തെ ബ്രിട്ടൻ സന്ദർശനം തുടങ്ങി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ട്രംപിനും മെലനിയയ്ക്കും എലിസബത്ത് രാജ്ഞി വരവേൽപു നൽകി. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ ‘ദ് സെക്കൻഡ് വേൾഡ് വാർ’ എന്ന പുസ്തകത്തിന്റെ ആദ്യ എഡിഷൻ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയാണു രാജ്ഞി സ്വീകരിച്ചത്. വിരുന്നുമൊരുക്കി. വെസ്റ്റ്മിൻസ്റ്റർ ആബെയിലെ സൈനികസ്മാരകവും ട്രംപ് സന്ദർശിച്ചു. 

7നു സ്ഥാനമൊഴിയുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച ഇന്നാണ്. കാലാവസ്ഥാ വ്യതിയാനം കൂടാതെ, ഈയിടെ വിവാദത്തിലായ ചൈനീസ് ടെക്നോളജി കമ്പനി വാവേയുമായി ബന്ധപ്പെട്ടും ചർച്ച നടക്കും. 

ADVERTISEMENT

ഇന്നലെ രാവിലെ സ്റ്റാൻസ്റ്റെഡിൽ എയർഫോഴ്സ് വൺ വിമാനത്തിൽ വന്നിറങ്ങിയ പ്രസിഡന്റിന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറിമി ഹണ്ട് സ്വീകരിച്ചു. തുടർന്നു ഹെലികോപ്ടറിൽ ബക്കിങ്ങാം കൊട്ടാരത്തിന്റെ ‘വെസ്റ്റ് ലോണി’ൽ വന്നിറങ്ങിയപ്പോൾ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനാണു വരവേറ്റത്. 

ട്രംപിനു ബ്രിട്ടൻ ‘ചുവപ്പു പരവതാനി വിരിക്കേണ്ട ആവശ്യമില്ലെന്നു’ ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ യുഎസിൽ നിന്നു വിമാനം കയറുംമുൻപു പ്രസിഡന്റ് ട്വിറ്ററിൽ ആഞ്ഞടിച്ചതു വലിയ ചർച്ചയായിരുന്നു.