ടോക്കിയോ ∙ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട മീ ടൂ മുന്നേറ്റത്തിനു പിന്നാലെ ജപ്പാനിൽനിന്നിതാ ‘ക്യുടൂ’ പ്രതിഷേധവുമായി സ്ത്രീകൾ. ജോലിയുടെ ഭാഗമായി മടമ്പുയർന്ന (ഹൈ ഹീൽഡ്) ചെരിപ്പുകൾ ധരിക്കാൻ | Koo Too | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട മീ ടൂ മുന്നേറ്റത്തിനു പിന്നാലെ ജപ്പാനിൽനിന്നിതാ ‘ക്യുടൂ’ പ്രതിഷേധവുമായി സ്ത്രീകൾ. ജോലിയുടെ ഭാഗമായി മടമ്പുയർന്ന (ഹൈ ഹീൽഡ്) ചെരിപ്പുകൾ ധരിക്കാൻ നിർബന്ധിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. ജാപ്പനീസ് ഭാഷയിലെ ഷൂസ് എന്നർഥം വരുന്ന ‘ക്യുറ്റ്സു’, വേദന എന്നർഥം വരുന്ന ‘ക്യുറ്റ്സൂ’ എന്നീ വാക്കുകൾ സൂചിപ്പിക്കാനാണ് ‘ക്യുടൂ’ എന്ന് മുന്നേറ്റത്തിനു പേരിട്ടിരിക്കുന്നത്.

നടിയും എഴുത്തുകാരിയുമായ യുമി ഇഷികാവയാണ് പ്രതിഷേധം തുടങ്ങിവച്ചത്. സർക്കാരിനു സമർപ്പിക്കുന്നതിനായി തുടങ്ങിയ ഓൺലൈൻ പരാതിയിൽ ഇരുപതിനായിരത്തോളം സ്ത്രീകൾ ഒപ്പുവച്ചു. ഇഷികാവ പരാതി തൊഴിൽ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഹൈ ഹീൽഡ് ചെരിപ്പുകളുടെ ഉപയോഗം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും പുരുഷന്മാരുടെ മേൽ ആരും ഇത്തരം നിബന്ധനകൾ ചുമത്തുന്നില്ലെന്നുമാണ് സ്ത്രീകൾ പറയുന്നത്. മുൻപ് ബ്രിട്ടനിൽ സമാന പ്രതിഷേധം അരങ്ങേറിയിരുന്നു. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ, ഹൈ ഹീൽഡ് ധരിക്കാൻ കമ്പനികൾ നിർബന്ധിക്കുന്നത് നിയമപരമായി വിലക്കിയിട്ടുണ്ട്.