ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന തങ്ങളുടെ എണ്ണക്കപ്പൽ ഇറാന്റെ 3 കപ്പലുകൾ ചേർന്നു തടയാൻ ശ്രമിച്ചെന്നും റോയൽ നേവി യുദ്ധക്കപ്പൽ അവയെ തുരത്തിയെന്നും ബ്രിട്ടൻ. ഉപരോധം ലംഘിച്ച് സിറിയയിലേക്ക്... Iran ship tried to block British ship

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന തങ്ങളുടെ എണ്ണക്കപ്പൽ ഇറാന്റെ 3 കപ്പലുകൾ ചേർന്നു തടയാൻ ശ്രമിച്ചെന്നും റോയൽ നേവി യുദ്ധക്കപ്പൽ അവയെ തുരത്തിയെന്നും ബ്രിട്ടൻ. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുകയായിരുന്ന ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടിഷ് മറീനുകൾ പിടിച്ചെടുത്തതിന് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ഇത്. 

എണ്ണക്കപ്പൽ തടയാനെത്തിയ ഇറാന്റെ കപ്പലുകൾ എച്ച്എംഎസ് മോൺട്രോസിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് മടങ്ങിപ്പോകുകയായിരുന്നുവെന്നാണ് ബ്രിട്ടന്റെ വിശദീകരണം. എന്നാൽ, ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് പ്രതികരിച്ചു. 

ADVERTISEMENT

ഇതേസമയം, ഇറാനെതിരെ ഉപരോധം ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ആണവ പദ്ധതിയുമായി മുന്നോട്ടു പോയാൽ ലോക വ്യാപാര രംഗത്ത് ഇറാന്റെ ഒരുതരത്തിലുള്ള ഇടപെടലും അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. 

ബ്രിട്ടിഷ് എണ്ണക്കപ്പൽ തടയാൻ ശ്രമിച്ചതു സംബന്ധിച്ച വിവാദത്തിനു പിന്നിൽ യുഎസ് ആണെന്ന് റഷ്യ ആരോപിച്ചു.

ADVERTISEMENT

English summary:  Iran ship tried to block British ship

ADVERTISEMENT