ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് 1 പിടിച്ചെടുക്കണമെന്ന യുഎസ് നിർദേശം ജിബ്രാൾട്ടർ തള്ളി. ജിബ്രാൾട്ടർ കോടതിയുടെ മോചനവ്യവസ്ഥ അനുസരിച്ച് ആഡ്രിയ ഡാരിയ എന്നു പേരു മാറ്റുകയും പനാമയുടെ പതാക താഴ്ത്തുകയും ചെയ്ത കപ്പൽ

ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് 1 പിടിച്ചെടുക്കണമെന്ന യുഎസ് നിർദേശം ജിബ്രാൾട്ടർ തള്ളി. ജിബ്രാൾട്ടർ കോടതിയുടെ മോചനവ്യവസ്ഥ അനുസരിച്ച് ആഡ്രിയ ഡാരിയ എന്നു പേരു മാറ്റുകയും പനാമയുടെ പതാക താഴ്ത്തുകയും ചെയ്ത കപ്പൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിബ്രാൾട്ടർ ∙ ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് 1 പിടിച്ചെടുക്കണമെന്ന യുഎസ് നിർദേശം ജിബ്രാൾട്ടർ തള്ളി. ജിബ്രാൾട്ടർ കോടതിയുടെ മോചനവ്യവസ്ഥ അനുസരിച്ച് ആഡ്രിയ ഡാരിയ എന്നു പേരു മാറ്റുകയും പനാമയുടെ പതാക താഴ്ത്തുകയും ചെയ്ത കപ്പൽ ഇന്ത്യക്കാരായ ജോലിക്കാരോടൊപ്പം ഗ്രീസിലേക്കു യാത്ര തിരിക്കുമെന്നാണു സൂചന. 

സിറിയയുടെ തീരത്തേക്കു പോകുകയില്ലെന്നും എണ്ണ സിറിയയ്ക്കു കൈമാറുകയില്ലെന്നും ഇറാൻ രേഖാമൂലം ഉറപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ട് യുഎസ് നിർദേശമനുസരിച്ച് കപ്പൽ പിടിച്ചെടുക്കാനാവില്ലെന്നും യൂറോപ്യൻ യൂണിയന്റെ നയമനുസരിച്ചു വിട്ടയയ്ക്കുകയാണെന്നും ജിബ്രാൾട്ടർ വ്യക്തമാക്കി.

ADVERTISEMENT

ഭീകരസംഘടനയായി യുഎസ് കണക്കാക്കുന്ന ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡുമായി ബന്ധമുള്ളതിനാൽ കപ്പൽ വിട്ടയ്‌യ്ക്കരുതെന്നാണു യുഎസ് നിലപാട്. 

എന്നാൽ യൂറോപ്യൻ യൂണിയന്, യുഎസിനുള്ളതുപോലെ ഉപരോധമില്ലെന്നും സിറിയയ്ക്കു ക്രൂഡ് ഓയിൽ നൽകുകയില്ലെന്ന് ഉറപ്പു നൽകിയതോടെ കപ്പൽ വിട്ടയ്ക്കാൻ തടസ്സമില്ലെന്നുമാണ് ജിബ്രാൾട്ടർ വ്യക്തമാക്കിയത്. 

ADVERTISEMENT

സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാണു ജൂലൈ 4ന് ബ്രിട്ടിഷ് സൈന്യം ഇറാൻ കപ്പൽ പിടിച്ചെടുത്തത്.

ADVERTISEMENT