ഇടക്കാല തിരഞ്ഞെടുപ്പല്ലാതെ പോംവഴിയില്ലെന്ന നിലപാടിൽ ഉറച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. തിരഞ്ഞെടുപ്പിനു പാർലമെന്റിന്റെ അംഗീകാരം നേടുന്നതിൽ ബുധനാഴ്ച പരാജയപ്പെട്ടെങ്കിലും ഒക്ടോബർ 15 നു തിരഞ്ഞെടുപ്പു...brexit, uk, britain, boris johnson, eu, European Union

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇടക്കാല തിരഞ്ഞെടുപ്പല്ലാതെ പോംവഴിയില്ലെന്ന നിലപാടിൽ ഉറച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. തിരഞ്ഞെടുപ്പിനു പാർലമെന്റിന്റെ അംഗീകാരം നേടുന്നതിൽ ബുധനാഴ്ച പരാജയപ്പെട്ടെങ്കിലും ഒക്ടോബർ 15 നു തിരഞ്ഞെടുപ്പു നടത്താൻ അനുമതി തേടി അടുത്തയാഴ്ച വീണ്ടും പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനാണു നീക്കം.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നതു 3 മാസത്തേക്കു നീട്ടുന്ന ബിൽ ബുധനാഴ്ച പാർലമെന്റ് പാസായിരുന്നു. പ്രഭുസഭയുടെ അനുമതി കൂടി ലഭിച്ചാൽ ബിൽ തിങ്കളാഴ്ചയോടെ നിയമമായേക്കും.

ADVERTISEMENT

ബിൽ നിയമമാകും മുൻപേ ഇടക്കാല തിരഞ്ഞെടുപ്പിനു വഴങ്ങേണ്ടതില്ലെന്നാണു ലേബർ പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാട്. ബുധനാഴ്ച പാർലമെന്റിൽ ബോറിസ് ജോൺസൻ തിരഞ്ഞെടുപ്പ് പ്രമേയം അവതരിപ്പിച്ചപ്പോൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ലേബർ പാർട്ടി അടക്കം വിട്ടുനിന്നിരുന്നു. കാലാവധിക്കു മുൻപ് പാർലമെന്റ് പിരിച്ചുവിടണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം.

ഒക്ടോബർ 31നു മുൻപ് ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ജോൺസന്റെ നീക്കം വിജയിക്കുകയാണെങ്കിൽ, 2015 നു ശേഷമുള്ള 3–ാമത്തെ തിരഞ്ഞെടുപ്പാകും അത്. 2016 ജൂണിലെ ഹിതപരിശോധനയ്ക്കു ശേഷമുള്ള രണ്ടാമത്തേതും. 2017 ജൂണിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തെരേസ മേ അധികാരത്തിലെത്തിയത് നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുമായുള്ള ധാരണയിലായിരുന്നു. 

ADVERTISEMENT

കഴിഞ്ഞ ദിവസം കരാറില്ലാ ബ്രെക്സിറ്റ് തടയാനായി 21 കൺസർവേറ്റിവ് എംപിമാർ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് വോട്ട് ചെയ്തതോടെ ജോൺസനും പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി. തെരേസ മേയുടെ രാജിയെ തുടർന്ന് ജൂലൈ 24 നാണു ജോൺസൻ അധികാരമേറ്റത്.

ബോറിസ് ജോൺസന്റെ സഹോദരൻ രാജിവച്ചു

ADVERTISEMENT

ലണ്ടൻ ∙ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹോദരൻ ജോ ജോൺസൻ (47) മന്ത്രിസ്ഥാനവും കൺസർവേറ്റിവ് എംപി സ്ഥാനവും രാജിവച്ചു. കുടുംബത്തോടുള്ള കൂറിനും ദേശീയതാൽപര്യത്തിനുമിടയിൽ ഉഴറുന്ന സാഹചര്യത്തിലാണു രാജിയെന്ന് ജോ പറഞ്ഞു. ഹിതപരിശോധനയുടെ സമയം ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടാണു ജോ സ്വീകരിച്ചത്. 2010 മുതൽ പാർലമെന്റ് അംഗമാണ്. പലവട്ടം മന്ത്രിസ്ഥാനം വഹിച്ചു.