ബ്രെക്സിറ്റ് കരാറിന് സർക്കാർ ഉദാസീനത കാട്ടുന്നെന്നാരോപിച്ചു രാജി വച്ച മന്ത്രി ആംബർ റഡിന്റെ വാദം തള്ളി 2 മന്ത്രിമാർ. കരാറിനായി ഊർജിത ശ്രമം നടക്കുന്നതായി ധനമന്ത്രി സാജിദ് ജാവിദും വിദേശകാര്യ മന്ത്രി ഡോമിനിക്... brexit, uk, britain, boris johnson, eu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രെക്സിറ്റ് കരാറിന് സർക്കാർ ഉദാസീനത കാട്ടുന്നെന്നാരോപിച്ചു രാജി വച്ച മന്ത്രി ആംബർ റഡിന്റെ വാദം തള്ളി 2 മന്ത്രിമാർ. കരാറിനായി ഊർജിത ശ്രമം നടക്കുന്നതായി ധനമന്ത്രി സാജിദ് ജാവിദും വിദേശകാര്യ മന്ത്രി ഡോമിനിക് റാബും പറഞ്ഞു. ബ്രെക്സിറ്റ് നീട്ടുന്നതു പരിഗണനയില്ല. ഒക്ടോബർ 31നു തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടും. തീയതി നീട്ടിക്കിട്ടാനല്ല, കരാറുണ്ടാക്കാനായിരിക്കും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടുത്ത മാസം ഇയു നേതാക്കളെ കാണുന്നതെന്ന് റഡിന്റെ രാജിക്കു പിന്നാലെ ഇരുവരും വ്യക്തമാക്കി.  

കരാറിനായി ഇയുവിനു മുന്നിൽ പുതിയ നിർദേശങ്ങളൊന്നും സമർപ്പിക്കാത്തതിന്റെ പേരിൽ ബോറിസ് ജോൺസനെ വിമർശിച്ചുകൊണ്ടാണു തൊഴിൽ മന്ത്രി ആംബർ റഡ് രാജിവച്ചത്. ബ്രെക്സിറ്റ് നീട്ടാനുള്ള ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്ത 21 കൺസർവേറ്റിവ് എംപിമാരെ പാർട്ടിയിൽനിന്നു പുറത്താക്കിയതിലും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജോൺസൻ കരാറുമായി മുന്നോട്ടുപോകുന്നതിന്റെ സൂചനയൊന്നുമില്ലെന്നാണ് റഡ് കുറ്റപ്പെടുത്തുന്നത്. 

ADVERTISEMENT

ഇതിനിടെ, ബ്രെക്സിറ്റ് തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ടു പാർലമെന്റ് പാസാക്കിയ ബില്ലിൽ എലിസബത്ത് രാജ്ഞി ഇന്ന് ഒപ്പിടുമെന്നു കരുതുന്നു. ഒക്ടോബർ 19 നുള്ളിൽ തീരുമാനം ആയില്ലെങ്കിൽ ബ്രെക്സിറ്റ് തീയതി നീട്ടിക്കിട്ടാ‍ൻ പ്രധാനമന്ത്രി ഇയുവിനു കത്തയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലാണിത്. 

തീയതി നീട്ടിക്കിട്ടാനായി ബ്രിട്ടൻ നിരന്തരം അഭ്യർഥിക്കുന്നതു കഷ്ടമാണെന്നാണു ഫ്രാൻസിന്റെ നിലപാട്.

ADVERTISEMENT

ADVERTISEMENT