മൂന്നു വർഷത്തോളം സ്തംഭനത്തിലായിരുന്ന ബ്രെക്സിറ്റ് ഇനി ശക്തമായി മുന്നോട്ടുപോകുമെന്നാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന. ബ്രെക്സിറ്റ് മാത്രമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പിനു വഴിയൊരുക്കിയതും | Boris Johnson | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു വർഷത്തോളം സ്തംഭനത്തിലായിരുന്ന ബ്രെക്സിറ്റ് ഇനി ശക്തമായി മുന്നോട്ടുപോകുമെന്നാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന. ബ്രെക്സിറ്റ് മാത്രമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പിനു വഴിയൊരുക്കിയതും ബോറിസ് ജോൺസന്റെ വിജയത്തിനു കാരണമായതും. ഇക്കാര്യത്തിൽ ലേബർ പാർട്ടിയുടെ നിലപാട് വ്യക്തമല്ലായിരുന്നു എന്നതാണ് ശക്തികേന്ദ്രങ്ങളിൽപ്പോലും അവരുടെ പരാജയത്തിന് ഇടയാക്കിയത്. മറ്റൊരു ഹിതപരിശോധനയിലൂടെ ബ്രെക്സിറ്റ് ഇല്ലാതാക്കാൻ പോലും ലേബർ നേതാവ് ജെറമി കോർബിൻ തയാറായിരുന്നു എന്നത് അദ്ദേഹത്തിനും പാർട്ടിക്കും വിനയായി.

തെരേസ മേയുടെ സത്യസന്ധവും തന്ത്രപരവുമായ നീക്കങ്ങൾ പരാജയപ്പെട്ട സ്ഥിതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെപ്പോലെ പ്രവചനാതീതനായി പ്രവർത്തിക്കുന്ന ജോൺസന് എങ്ങനെ വിജയമുണ്ടാകും എന്ന ചോദ്യം നിലനിൽക്കുന്നു. തിരഞ്ഞെടുപ്പിൽ ജോൺസന്റെ നിശ്ചയദാർഢ്യമാണ് തുണയായത്. ജോൺസൺ നിശ്ചയിച്ച സമയപരിധി മാറ്റിവയ്ക്കേണ്ടിവന്നെങ്കിലും നല്ല ഭൂരിപക്ഷം ലഭിച്ചാൽ ജനുവരി അവസാനത്തോടെ ബ്രെക്സിറ്റ് യാഥാർഥ്യമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

ജോൺസന്റെ നയപരിപാടികൾക്ക് യുഎസിന്റെയും യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു എന്നത് മറ്റൊരു ആകർഷണീയതയായിരുന്നു. ഒരു കരാറുപോലുമില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള മനോഭാവം ഒരു കരാറിലേക്ക് വേഗത്തിൽ എത്തേണ്ട ആവശ്യത്തെപ്പറ്റി യൂറോപ്പിനെയും യുകെയെയും ബോധ്യപ്പെടുത്തി. ഒരു പുതിയ കരടുരൂപരേഖ തയാറായിട്ടുണ്ടെന്നും ഊഹാപോഹമുണ്ട്.

ബ്രിട്ടനിൽ വർഷങ്ങളായി പ്രാബല്യത്തിലുള്ള ആരോഗ്യപദ്ധതി ബ്രെക്സിറ്റിന്റെ ഭാഗമായി യുഎസിന് അടിയറ വയ്ക്കാൻ പോകുന്നുവെന്നായിരുന്നു ലേബർ പാർട്ടി ഉന്നയിച്ച പ്രധാന ആരോപണം. പക്ഷേ, ആരോപണത്തെ പ്രതിരോധിക്കാൻ കൺസർവേറ്റിവ് പാർട്ടിക്കു കഴിഞ്ഞു. ജോൺസന്റെ വിജയം ബ്രിട്ടനെ അനിശ്ചിതാവസ്ഥയിലേയ്ക്കു തള്ളിവിടുമെന്ന ആശങ്ക ഇപ്പോഴും ശക്തമാണ്.

ADVERTISEMENT

സ്കോട്‌ലൻഡിൽ മറ്റൊരു ഹിതപരിശോധന വേണമെന്നും വടക്കൻ അയർലൻഡ് സ്വതന്ത്ര അയർലൻഡിനോടു ചേരാൻ ആഗ്രഹിക്കുമെന്നും വ്യക്തമായ സൂചനകളുണ്ട്. അതുകൊണ്ടാണ് ബോറിസ് ജോൺസൺ യുണൈറ്റഡ് കിങ്ഡത്തിന്റെ അവസാനത്തെ പ്രധാനമന്ത്രി ആകുമെന്നു പ്രവചിക്കപ്പെടുന്നത്. എന്നാൽ, സമാധാനപരമായ ബ്രെക്സിറ്റ് ആണ് ഉണ്ടാകുന്നതെങ്കിൽ യുകെയുടെ വിഭജനം ആവശ്യമാകില്ലെന്നും വിലയിരുത്തപ്പെടുന്നു.

(ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായിരുന്നു ലേഖകൻ)

ADVERTISEMENT

English Summary: Will Boris Johnson be the last prime minister of United Kingdom?