ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ട്വിറ്റർ അക്കൗണ്ടുകളിൽ കുപ്രസിദ്ധ ഹാക്കർ ഗ്രൂപ്പ് അവർമൈൻ നുഴഞ്ഞുകയറി. ഫെയ്സ്ബുക് വരെ ഹാക്ക് ചെയ്യാം, പക്ഷേ അവരുടെ സുരക്ഷാ സംവിധാനങ്ങൾ ട്വിറ്ററിന്റേതിനെക്കാൾ ഭേദമാണ് എന്നു ഫെയ്സ്ബുക്കിന്റെ അക്കൗണ്ടിൽ നിന്നു ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രമുഖരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ട്വിറ്റർ അക്കൗണ്ടുകളിൽ കുപ്രസിദ്ധ ഹാക്കർ ഗ്രൂപ്പ് അവർമൈൻ നുഴഞ്ഞുകയറി. ഫെയ്സ്ബുക് വരെ ഹാക്ക് ചെയ്യാം, പക്ഷേ അവരുടെ സുരക്ഷാ സംവിധാനങ്ങൾ ട്വിറ്ററിന്റേതിനെക്കാൾ ഭേദമാണ് എന്നു ഫെയ്സ്ബുക്കിന്റെ അക്കൗണ്ടിൽ നിന്നു ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രമുഖരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു സമൂഹമാധ്യമങ്ങളുടെ സുരക്ഷാസംവിധാനങ്ങളെ പരിഹസിക്കുകയാണ് അവർമൈനിന്റെ ശൈലി.

ജനുവരിയിൽ അമേരിക്കൻ ഫുട്ബോൾ ലീഗായ എൻഎഫ്എലിന്റെ ട്വിറ്റർ, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു. വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ്, ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസെ, ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ, ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് എന്നിവരുടെയും സോണി മ്യൂസിക്, നെറ്റ്ഫ്ലിക്സ്, മാർവെൽ, നാഷനൽ ജ്യോഗ്രഫിക്, ന്യൂയോർക്ക് ടൈംസ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയവയുടെയും ട്വിറ്റർ അക്കൗണ്ടുകളിൽ അവർമൈൻ മുൻപു നുഴഞ്ഞു കയറിയിട്ടുണ്ട്.

ADVERTISEMENT

English summary: Facebook's Twitter and Instagram accounts hacked