കൊറോണ വൈറസ് (കോവിഡ്–19) ബാധിച്ച് 136 പേർ കൂടി ചൈനയിൽ മരിച്ചതോടെ മരണസംഖ്യ 2004 ആയി. വുചാങ് ആശുപത്രിയിലെ ഡപ്യൂട്ടി ചീഫ് നഴ്സ് ല്യുഫാനും (59) മാതാപിതാക്കളും സഹോദരനും മരിച്ചത് ആശുപത്രി ജീവനക്കാരിൽ വീണ്ടും ആശങ്കയുയർത്തി....corona virus, corona death, corona virus death news in malayalam, corona in kerala, corona virus in kerala malayalam news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ കൊറോണ വൈറസ് (കോവിഡ്–19) ബാധിച്ച് 136 പേർ കൂടി ചൈനയിൽ മരിച്ചതോടെ മരണസംഖ്യ 2004 ആയി. വുചാങ് ആശുപത്രിയിലെ ഡപ്യൂട്ടി ചീഫ് നഴ്സ് ല്യുഫാനും (59) മാതാപിതാക്കളും സഹോദരനും മരിച്ചത് ആശുപത്രി ജീവനക്കാരിൽ വീണ്ടും ആശങ്കയുയർത്തി. 

ആശുപത്രി ഉടമ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതുവരെ 1716 ആശുപത്രി ജീവനക്കാർക്കാണ് രോഗബാധയുണ്ടായത്. അവരിൽ 6 പേർ മരിച്ചു. ജീവനക്കാരുടെ മരണം പെരുകിയതോടെ, അവരുടെ സംരക്ഷണം ഉറപ്പാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദേശം നൽകി. അണുബാധയില്ലെങ്കിലും മുൻകരുതലെന്ന നിലയിൽ ല്യുഫാന്റെ ഭർത്താവും മകളും ആശുപത്രിയിലുണ്ട്.

ADVERTISEMENT

ഹ്യൂബെ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസമുണ്ടായതിൽ 132 മരണവും.  ഹോങ്കോങ്ങിലും കഴിഞ്ഞ ദിവസം ഒരു മരണമുണ്ടായി. ഇതുവരെ ചൈനയിൽ 74,100 പേർക്കും മറ്റ് 25 രാജ്യങ്ങളിലായി 827 പേർക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. 1749 പേരെയാണ് കഴിഞ്ഞ ദിവസം ചൈനയിൽ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 236 പേരുടെ നില വഷളായിട്ടുണ്ട്. 11,977 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വുഹാനിൽ 2 ആശുപത്രികൾ കൂടി തുറന്നു.

ഹ്യൂബെ പ്രവിശ്യയിൽ അണുബാധ നിയന്ത്രണാധീനമായതായി അധികൃതർ അവകാശപ്പെട്ടു.  പുതിയ രോഗികളുടെ എണ്ണം രണ്ടാം ദിവസവും കുറഞ്ഞു. ദക്ഷിണ കൊറിയയിൽ 20 പേർക്ക് പുതുതായി അണുബാധയുണ്ടായി. ഇറാനിൽ ആദ്യമായി 2 പേർക്ക് അണുബാധ കാണപ്പെട്ടു. ഇതിനിടെ, ചൈനക്കാർ വരുന്നത് ഇന്നു മുതൽ റഷ്യ പൂർണമായി വിലക്കി.

ADVERTISEMENT

English summary: Coronavirus; Death toll in China reaches 2,000

ADVERTISEMENT