ചൊവ്വാഴ്ച മാത്രം 1179 മരണം രേഖപ്പെടുത്തി ബ്രസീൽ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി. 24 മണിക്കൂറിൽ 20,000 പുതിയ രോഗികൾ. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതു വ്യാപകമാക്കി. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഴ്ച മാത്രം 1179 മരണം രേഖപ്പെടുത്തി ബ്രസീൽ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി. 24 മണിക്കൂറിൽ 20,000 പുതിയ രോഗികൾ. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതു വ്യാപകമാക്കി. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞതോടെ പുതിയ രോഗികൾക്കു പ്രവേശനം നൽകുന്നില്ല. 

∙ മെക്സിക്കോയിൽ ഒറ്റ ദിവസം 424 മരണം. പുതിയ 2248 രോഗികൾ. 

ADVERTISEMENT

∙ പെറുവിൽ ആകെ രോഗികളുടെ എണ്ണം 1 ലക്ഷം കഴിഞ്ഞു. 

∙ സ്പെയിനിൽ രോഗവ്യാപന തീവ്രത കുറഞ്ഞെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളിലും സാമ്പത്തികത്തകർച്ചയിലും പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം ശക്തമായി. 

∙ രോഗികളുടെ എണ്ണം പെരുകുന്ന റഷ്യയ്ക്ക് യുഎസ് 50 വെന്റിലേറ്ററുകൾ ഉൾപ്പെടുന്ന വൈദ്യസഹായം ഇന്നെത്തിക്കും. 

∙ ചൈനയിൽ 2 പുതിയ രോഗികൾ കൂടി. 

ADVERTISEMENT

∙ രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥയിൽ അടുത്ത ആഴ്ച ഇളവുകൾ നൽകുമെന്ന് ജപ്പാൻ. 

∙ മലേഷ്യയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കുള്ള തടങ്കൽ പാളയത്തിൽ 35 പേർക്കു കൂടി രോഗം വ്യാപിച്ചു. കുടിയേറ്റക്കാരെ വേട്ടയാടുന്നതു നിർത്തിവയ്ക്കണമെന്ന് യുഎൻ. 

∙ 1.29 ലക്ഷം രോഗികളുള്ള ഇറാനിൽ 10,000 ആരോഗ്യപ്രവർ‌ത്തകർക്കു കോവിഡ് പിടിപെട്ടതായി ആരോഗ്യ സഹമന്ത്രി. 

∙ നേപ്പാളിൽ 17 പുതിയ രോഗികൾ, ആകെ 444. ഇതുവരെ 2 മരണം മാത്രം. 

ADVERTISEMENT

∙ പാക്കിസ്ഥാനിൽ രോഗികളുടെ എണ്ണം അര ലക്ഷത്തോടടുത്തു. മരണം 1000 കടന്നു. 

∙ ആഫ്രിക്കൻ രാജ്യങ്ങൾ പരിശോധനാ നിരക്ക് 10 മടങ്ങെങ്കിലും വർധിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ധർ. 14 ലക്ഷം കോവിഡ് പരിശോധനകൾ മാത്രം നടത്തിയ ആഫ്രിക്കയിൽ ആകെ രോഗികൾ ഒരു ലക്ഷത്തോടടുക്കുകയാണ്. 

∙ ദക്ഷിണാഫ്രിക്കയിൽ 2 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. 

English Summary: Covid World roundup