ബ്രസൽസ് ∙ തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ 75,000 കോടി യൂറോയുടെ വൻ സാമ്പത്തിക സഹായപദ്ധതിക്കു രൂപം നൽകി. ധനസഹായവും വായ്പയുമടക്കമാണിത്. എന്നാൽ ഫണ്ട് വിതരണ വ്യവസ്ഥകൾ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസൽസ് ∙ തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ 75,000 കോടി യൂറോയുടെ വൻ സാമ്പത്തിക സഹായപദ്ധതിക്കു രൂപം നൽകി. ധനസഹായവും വായ്പയുമടക്കമാണിത്. എന്നാൽ ഫണ്ട് വിതരണ വ്യവസ്ഥകൾ സംബന്ധിച്ചു 27 അംഗ രാജ്യങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

ചില കേന്ദ്രങ്ങളിലേക്കു രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. മേയിൽ 95% സർവീസും നിർത്തിയിരുന്നു. ഗ്രീസ് അടക്കം ഏതാനും രാജ്യങ്ങൾ ടൂറിസം പുനരാരംഭിക്കും. 

ADVERTISEMENT

ഇതേസമയം, ലാറ്റിനമേരിക്കയിൽ രോഗവ്യാപനം ആശങ്കാജനകമായി തുടരുന്നു.

സൈപ്രസ് ∙ ജൂൺ 9 മുതൽ സഞ്ചാരികളെ സ്വാഗതം ചെയ്ത് മധ്യപൂർവ ദ്വീപുരാജ്യമായ സൈപ്രസ്. രാജ്യത്തെത്തിയശേഷം രോഗബാധയുണ്ടായാൽ ചികിത്സയും താമസവും ഭക്ഷണവുമടക്കം മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും പ്രഖ്യാപനം. (സൈപ്രസിൽ ആകെ രോഗികൾ ആയിരത്തിൽ താഴെ. മരണം 20ൽ താഴെ)

ന്യൂസീലൻഡ് ∙ നിലവിൽ ആരും ചികിത്സയിലില്ല. ഓസ്ട്രേലിയ– ന്യൂസീലൻഡ് യാത്ര ജൂണിൽ പുനരാരംഭിക്കാൻ പദ്ധതിയായി.

ദക്ഷിണ കൊറിയ ∙ 40 പുതിയ രോഗികൾ; 50 ദിവസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. 

ADVERTISEMENT

മെക്സിക്കോ ∙ ചൊവ്വാഴ്ച മാത്രം 501 മരണം. ആകെ മരണം 8134. മൂവായിരത്തിലേറെ പുതിയ രോഗികൾ; ആകെ 86,647.

ബ്രസീൽ ∙ 24 മണിക്കൂറിനിടെ മരണം ആയിരത്തിലേറെ. ആകെ മരണം 24,593. യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ബ്രസീലിൽ; 3.94 ലക്ഷം.

പെറു ∙ ആകെ രോഗികൾ 1.29 ലക്ഷം. മരണം 3788.

ചിലെ ∙ ഐസിയുകൾ നിറഞ്ഞു. ആകെ രോഗികൾ 77,961, ആകെ മരണം 806

ADVERTISEMENT

ആഫ്രിക്ക ∙ 54 രാജ്യങ്ങളിലായി ആകെ 1.18 ലക്ഷം രോഗികൾ. ആകെ മരണം 3500.

റഷ്യ ∙ 101 ആരോഗ്യപ്രവർത്തകർ മരിച്ചതായി സർക്കാർ. മരണം 300 ലേറെ എന്ന് അനൗദ്യോഗിക കണക്ക്.

ഫ്രാൻസ് ∙ ആശുപത്രികളിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗം നിർത്തി

പോളണ്ട് ∙ മേയ് 30നു ശേഷം മാസ്ക് നിർബന്ധമല്ല.

ഇന്തൊനീഷ്യ ∙ 686 പുതിയ രോഗികൾ, ആകെ 23,851.

സിംഗപ്പൂർ ∙ 533 പുതിയ രോഗികൾ, ആകെ 32,876 രോഗികൾ. ലോക്ഡൗൺ ചട്ടം ലംഘിച്ചതിന് ഇന്ത്യൻ വംശജനായ യുവാവിന് 6 മാസം തടവ്.

ഇറാൻ ∙ ഫെബ്രുവരി 21 നു തിരഞ്ഞെടുക്കപ്പെട്ട പുതിയ പാർലമെന്റ് സമ്മേളിച്ചു. എംപിമാർ മാസ്ക് ധരിച്ചെത്തി. 

ജപ്പാൻ ∙ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. മാസ്ക് ധരിച്ച് ജനങ്ങൾ തെരുവിൽ.

English Summary: Covid Europe update