മിനിയപൊലിസ് (മിനസോട്ട, യുഎസ്) ∙ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് 4 പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചുവിട്ടു. പൊലീസ് ആളുമാറി പിടിച്ച നിരായുധനായ | Crime World | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനിയപൊലിസ് (മിനസോട്ട, യുഎസ്) ∙ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് 4 പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചുവിട്ടു. പൊലീസ് ആളുമാറി പിടിച്ച നിരായുധനായ ജോർജ് ഫ്ലോയിഡിന്റെ (48) ദാരുണാന്ത്യത്തിൽ വ്യാപകപ്രതിഷേധം ഉയർന്നു. സംഭവം നടന്ന മിനിയപൊലിസിലുള്ള കവലയിൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി സംഘടിച്ചു. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി.

പ്രാദേശിക സമയം തിങ്കൾ വൈകിട്ടു പൊലീസ് കാറിൽ നിന്നിറക്കി നിലത്തിട്ടു കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചപ്പോഴാണു ജോർജ് ഫ്ലോയ്ഡ്  മരിച്ചത്. വേദനയെടുക്കുന്നെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും ജോർജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പൊലീസ് ബലം പ്രയോഗിച്ചു. ഷർട്ടഴിച്ചു വിലങ്ങണിയിച്ചിരുന്നയാളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചലനമറ്റ ജോർജിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരണം സംഭവിച്ചു.

ADVERTISEMENT

ഇത്രയും ക്രൂരതയരുതെന്നു കാഴ്ചക്കാരായി പരിസരത്തുണ്ടായിരുന്നവരും പൊലീസിനോടു പറയുന്നത് പിന്നീടു വൈറലായ വിഡിയോ ദൃശ്യങ്ങളിലുണ്ട്. റസ്റ്ററന്റിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നയാളാണു ജോർജ്. സ്ഥലത്തെ പലചരക്കുകടയിലുണ്ടായ അക്രമസംഭവുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ജോർജിനെ കണ്ടു തെറ്റിദ്ധരിച്ചു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.

English Summary: Tragic death for black in US