കുവൈത്ത് സിറ്റി ∙ രാജ്യത്തുള്ള 20 ലക്ഷത്തിലേറെ വിദേശികളെ കുറയ്ക്കാൻ ലക്ഷ്യമിട്ടു കുവൈത്ത് നിയമനിർമാണ സമിതി അംഗീകരിച്ച റസിഡൻസി നിയമഭേദഗതി 2 ആഴ്ചയ്ക്കകം പാർലമെന്റിൽ അവതരിപ്പിക്കും. കരട് ബിൽ നിയമമായാൽ, ഇന്ത്യക്കാരെയാകും ഏറ്റവും കൂടുതൽ ബാധിക്കുക. | Kuwait | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ രാജ്യത്തുള്ള 20 ലക്ഷത്തിലേറെ വിദേശികളെ കുറയ്ക്കാൻ ലക്ഷ്യമിട്ടു കുവൈത്ത് നിയമനിർമാണ സമിതി അംഗീകരിച്ച റസിഡൻസി നിയമഭേദഗതി 2 ആഴ്ചയ്ക്കകം പാർലമെന്റിൽ അവതരിപ്പിക്കും.

കരട് ബിൽ നിയമമായാൽ, ഇന്ത്യക്കാരെയാകും ഏറ്റവും കൂടുതൽ ബാധിക്കുക. ബില്ലിലെ വ്യവസ്ഥ പ്രകാരം കുവൈത്ത് ജനസംഖ്യയുടെ (13 ലക്ഷം) 15% അതായത് 1.95 ലക്ഷം ഇന്ത്യക്കാർക്കു മാത്രമേ രാജ്യത്തു തുടരാൻ അനുമതിയുണ്ടാകൂ. ഇതോടെ നിലവിലെ കണക്കനുസരിച്ച് മലയാളികളടക്കം 8,34,861 ഇന്ത്യക്കാർ രാജ്യം വിടേണ്ടിവരും. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ചു നിലവിൽ കുവൈത്തിൽ 10,29,861 ഇന്ത്യക്കാരാണുള്ളത്.

ADVERTISEMENT

ഈജിപ്ത്, ഫിലിപ്പീൻസ് (10% വീതം), ശ്രീലങ്ക (5%), ബംഗ്ലദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, വിയറ്റ്നാം (3% വീതം) എന്നീ രാജ്യക്കാരുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. ജനസംഖ്യയിൽ 70% ഉള്ള പ്രവാസികളുടെ (32 ലക്ഷം) സാന്നിധ്യം 30% ആക്കാനാണു നീക്കം.

 കരുതലോടെ മാത്രം

ADVERTISEMENT

നിയമനിർമാണ സമിതി അംഗീകരിച്ചെങ്കിലും പാർലമെന്റ് തിടുക്കത്തിൽ ബിൽ അംഗീകരിക്കണമെന്നില്ല. ഘട്ടം ഘട്ടമായി പ്രവാസികളുടെ എണ്ണം കുറയ്ക്കുമെന്നാണു പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഘാനിം പറഞ്ഞത്. പ്രവാസികളിൽ വിദ്യാഭ്യാസം കുറഞ്ഞ 13 ലക്ഷത്തോളം പേരെയാകും ആദ്യം ഒഴിവാക്കുക. 

English Summary: Kuwait to reduce foreigners