കഠ്മണ്ഡു ∙ നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമില്ല. ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി)യുടെ നിർണായക സ്ഥിരം സമിതി യോഗം വീണ്ടും മാറ്റിവച്ചു. പാർട്ടി പിളർപ്പിലേക്കു നീങ്ങുന്നതായാണു സൂചന. പ്രധാനമന്ത്രി കെ.പി. ഒലി ശർമയും മുൻ പ്രധാനമന്ത്രി | Nepal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠ്മണ്ഡു ∙ നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമില്ല. ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി)യുടെ നിർണായക സ്ഥിരം സമിതി യോഗം വീണ്ടും മാറ്റിവച്ചു. പാർട്ടി പിളർപ്പിലേക്കു നീങ്ങുന്നതായാണു സൂചന.

പ്രധാനമന്ത്രി കെ.പി. ഒലി ശർമയും മുൻ പ്രധാനമന്ത്രി പ്രചണ്ഡയും തമ്മിൽ ഒരാഴ്ചയ്ക്കിടെ അരഡസൻ കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നു ചേരാനിരുന്ന സമിതി യോഗം വെള്ളിയാഴ്ചത്തേക്കാണു മാറ്റിയത്. നാലാം തവണയാണ് യോഗം മാറ്റിവയ്ക്കുന്നത്.

ADVERTISEMENT

ഒലിയുടെ രാജി എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പ്രചണ്ഡ വിഭാഗത്തിനാണ് പാർട്ടിയിൽ മുൻതൂക്കം. എന്തു വില കൊടുത്തും പിടിച്ചുനിൽക്കാനാണ് ഒലിയുടെ ശ്രമം. നേപ്പാളിലെ ചൈന അംബാസഡർ കഴിഞ്ഞ ദിവസങ്ങളിൽ മുതിർന്ന പാർട്ടി നേതാക്കളുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.

English Summary: Nepal communist party towards split