ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാൻ പറ്റാത്ത വസ്തുവായ ‘പ്രോടിയസ്’ വികസിപ്പിച്ചെടുത്തു. ബ്രിട്ടനിലെ ഡർഹം സർവകലാശാല, ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇതു വികസിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാൻ പറ്റാത്ത വസ്തുവായ ‘പ്രോടിയസ്’ വികസിപ്പിച്ചെടുത്തു. ബ്രിട്ടനിലെ ഡർഹം സർവകലാശാല, ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇതു വികസിപ്പിച്ചത്.

ആംഗിൾ ഗ്രൈൻഡറുകൾ‌, ഡ്രില്ലിങ് മെഷീനുകൾ തുടങ്ങിയവയെല്ലാം പ്രോടിയസിന്റെ മുന്നിൽ മുട്ടുമടക്കുമെന്നാണു ഗവേഷണത്തിനു ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായം. മുറിക്കാ‍ൻ സാധിക്കില്ലെന്നു മാത്രമല്ല, ഇത്തരം ഉപകരണങ്ങളെ പ്രോടിയസ് മൂർച്ച കെടുത്തി നശിപ്പിക്കുകയും ചെയ്യും.

ADVERTISEMENT

അലുമിനിയം – സിറാമിക് സംയുക്തമായ പ്രോടിയസിന്റെ സൃഷ്ടിക്ക് ശാസ്ത്രജ്ഞർക്കു പ്രചോദനമായത് ചില ജലജീവികളുടെ പുറന്തോടുകളാണ്. തകർക്കാൻ പറ്റാത്ത പൂട്ടുകളും താഴുകളുമൊക്കെ നിർമിക്കാൻ ഈ വസ്തു ഉപയോഗിക്കപ്പെട്ടേക്കാം.