ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ യുഎസ് ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടലിലേക്ക്. ഏകപക്ഷീയവും പ്രകോപനപരവുമായ തീരുമാനം പിൻവലിച്ചില്ലെങ്കിൽ എതിർനടപടിയുണ്ടാവുമെന്നു ചൈന പ്രതികരിച്ചു....Chinese consulate in Houston, Chinese consulate in Houston news malayalam, china vs america, China vs America

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ യുഎസ് ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടലിലേക്ക്. ഏകപക്ഷീയവും പ്രകോപനപരവുമായ തീരുമാനം പിൻവലിച്ചില്ലെങ്കിൽ എതിർനടപടിയുണ്ടാവുമെന്നു ചൈന പ്രതികരിച്ചു.

ചൈനീസ് ഹാക്കർമാർ കോവിഡ് വാക്സിൻ ഗവേഷണ വിവരങ്ങൾ ചോർത്തുന്നുവെന്ന യുഎസ് ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണു നടപടി. യുഎസ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തവകാശമുള്ള വിവരങ്ങളും വൻതോതിൽ മോഷ്ടിക്കപ്പെട്ടതായും പറയുന്നു.

ADVERTISEMENT

വാഷിങ്ടനിലെ എംബസിക്കു പുറമേ യുഎസിലെ 5 ചൈനീസ് കോൺസുലേറ്റുകളിലൊന്നാണു ടെക്സസിലെ ഹൂസ്റ്റണിലുള്ളത്. തിരിച്ചടിയുടെ ഭാഗമായി വൂഹാനിലെയും ഹോങ്കോങ്ങിലെയും യുഎസ് കോൺസുലേറ്റുകൾ പൂട്ടിക്കാനുള്ള ആലോചനയിലാണു ചൈന. രണ്ടിടത്തും ചൈനാവിരുദ്ധ സമരങ്ങളെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.

കോൺസുലേറ്റ് പൂട്ടണമെന്ന ഉത്തരവ് ലഭിച്ചതായി ബെയ്ജിങ് സ്ഥിരീകരിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി എട്ടോടെ ഹൂസ്റ്റണിലെ കോൺസുലേറ്റ് വളപ്പിൽ തീ ഉയർന്നതായും റിപ്പോർട്ടുണ്ട്. വൻതോതിൽ രേഖകൾ കൂട്ടിയിട്ടു കത്തിച്ചതോടെയാണു തീ ഉയർന്നതെന്ന് ഹൂസ്റ്റൺ അഗ്നിശമനസേനാ അധികൃതർ പറഞ്ഞു. കടലാസുകൾ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ വിഡിയോകളും പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

കോവിഡിന്റെ ഉറവിടം സംബന്ധിച്ച ആക്ഷേപങ്ങൾ അടക്കം വിവിധ വിഷയങ്ങളിൽ കുറെ മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഭിന്നത രൂക്ഷമാണ്. അമേരിക്കൻ ബൗദ്ധിക സ്വത്തവകാശങ്ങളും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുകയാണു നടപടിയുടെ ലക്ഷ്യമെന്നു യുഎസ് അധികൃതർ വിശദീകരിച്ചു.

English summary: US orders closure of Chinese consulate in Houston

ADVERTISEMENT