ബെയ്ജിങ് ∙ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടയ്ക്കാനുള്ള യുഎസ് നടപടിക്കു തിരിച്ചടിയായി ചെങ്ദുവിലെ യുഎസ് കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്താൻ ചൈന ആവശ്യപ്പെട്ടു. ഈ മാസം 21നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ യുഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടയ്ക്കാനുള്ള യുഎസ് നടപടിക്കു തിരിച്ചടിയായി ചെങ്ദുവിലെ യുഎസ് കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്താൻ ചൈന ആവശ്യപ്പെട്ടു. ഈ മാസം 21നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ യുഎസ് ആവശ്യപ്പെട്ടത്. 

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളിൽ വഷളായ യുഎസ്–ചൈന ബന്ധം ഇതോടെ കൂടുതൽ മോശമായി. ടിബറ്റ് ഉൾപ്പെടെ ഒട്ടേറെ പ്രദേശങ്ങൾ സിച്ചുവാൻ പ്രവിശ്യയിലെ ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് ജനറലിന്റെ പ്രവർത്തനപരിധിയിലാണ്. 2012 ൽ ചോങ്ക്വിങ് പൊലീസ് മേധാവി വാങ് ലിയുൻ കൂറുമാറി അഭയം തേടിയത് ഇവിടെയാണ്. തുടർന്നുള്ള സംഭവങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവ് ബോ സിലായി രാജിവയ്ക്കേണ്ടിവന്നു. 

ADVERTISEMENT

കൂടുതൽ ചൈനീസ് കോൺസുലേറ്റുകളോട് പ്രവർത്തനം നിർത്താൻ ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.