കുവൈത്ത് സിറ്റി, ന്യൂഡൽഹി ∙ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്ത് താത്കാലിക യാത്രാനിരോധനം ഏർപ്പെടുത്തി. ഇറാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവയാണു മറ്റു രാജ്യങ്ങൾ.... Travel ban in Kuwait . Unlock, Unlockdown, Lockdown, Covid 19, Coronavirus, Covid News, Covid Latest News, Covid Updates, Guidelines for Covid, Coronavirus News, Coronavirus Updates, Covid Kerala Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി, ന്യൂഡൽഹി ∙ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്ത് താത്കാലിക യാത്രാനിരോധനം ഏർപ്പെടുത്തി. ഇറാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവയാണു മറ്റു രാജ്യങ്ങൾ. ഇവർക്ക് കുവൈത്തിൽ പ്രവേശിക്കാനോ രാജ്യം വിടാനോ ഇപ്പോൾ അനുമതി നൽകില്ല. 

നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ നാളെ കുവൈത്ത് പുനരാരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിലക്കുണ്ടാകുമെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ ആണ് ട്വിറ്ററിൽ അറിയിച്ചത്. 

ADVERTISEMENT

എന്നാൽ, ഇതിനിടെ കുവൈത്ത് യാത്രയ്ക്കായി ഇന്ത്യക്കാർ കോവിഡ് പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അതിനാൽ വിലക്ക് ഏതാനും‌ ദിവസത്തേക്കു മാത്രമാകുമെന്നാണു വിലയിരുത്തൽ. കേരളത്തിലെ 55 ലാബുകളും പട്ടികയിലുണ്ട്. പുറപ്പെടുന്നതിനു 96 മണിക്കൂറിനിടെ കിട്ടിയതായിരിക്കണം സർട്ടിഫിക്കറ്റ് (ലാബുകളുടെ പട്ടിക മനോരമ ഓൺലൈനിൽ). 

അതേസമയം, യാത്രാവിലക്ക് താൽക്കാലികം മാത്രമാണെന്നും ഇന്ത്യയിൽ നിന്നു കുവൈത്തിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ഡൽഹിയിൽ പറഞ്ഞു. തടസ്സങ്ങൾ വൈകാതെ നീങ്ങുമെന്നാണു പ്രതീക്ഷയെന്നും വ്യക്തമാക്കി. ‌അതേസമയം, വന്ദേ ഭാരത് മിഷന്റെ ഭാഗമായ എയർ ഇന്ത്യയുടെ സർവീസുകൾ ഹോങ്കോങ് വിലക്കി. 

ADVERTISEMENT

English Summary: Travel ban imposed for citizens of seven countries including Indians in Kuwait