യുഎസ് പാർലമെന്റിന്റെ ജനപ്രതിനിധി സഭയുടെ സ്പീക്കറായ നാൻസി പെലോസിയെ ഹെയർ സലൂണുകാർ ചതിച്ചു. കോവിഡ് ചട്ടപ്രകാരം തുറക്കാൻ പാടില്ലാത്ത സലൂൺ തുറന്നു കൊടുത്തെന്നു മാത്രമല്ല, ഡെമോക്രാറ്റ് നേതാവ് മാസ്ക് ധരിക്കാതെ സലൂണിനുള്ളിൽക്കൂടി നടക്കുന്ന സിസിടിവി ദൃശ്യം ഫോക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻഫ്രാൻസിസ്കോ ∙ യുഎസ് പാർലമെന്റിന്റെ ജനപ്രതിനിധി സഭയുടെ സ്പീക്കറായ നാൻസി പെലോസിയെ ഹെയർ സലൂണുകാർ ചതിച്ചു. കോവിഡ് ചട്ടപ്രകാരം തുറക്കാൻ പാടില്ലാത്ത സലൂൺ തുറന്നു കൊടുത്തെന്നു മാത്രമല്ല, ഡെമോക്രാറ്റ് നേതാവ് മാസ്ക് ധരിക്കാതെ സലൂണിനുള്ളിൽക്കൂടി നടക്കുന്ന സിസിടിവി ദൃശ്യം ഫോക്സ് ന്യൂസ് ചാനൽ പുറത്തുവിടുകയും ചെയ്തു. തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ റിപ്പബ്ലിക്കൻ നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

സലൂൺ തുറക്കുന്നുണ്ടോയെന്നു ഫോണിൽ അന്വേഷിച്ചപ്പോൾ ചെല്ലാൻ സമയം തന്നുവെന്നും ഉടമ മനഃപൂർവം കുടുക്കിയതാണെന്നുമാണു പെലോസി(80)യുടെ വിശദീകരണം. തെറ്റിദ്ധരിപ്പിച്ചതിനു ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ADVERTISEMENT

കൗ ഹോളോ ഡിസ്ട്രിക്ടിലെ സലൂണിൽ കഴിഞ്ഞ 31ന് ആണു പെലോസി പോയത്. ഈ മാസം 1 മുതലാണ് ഇവിടെ സലൂണുകൾക്കു തുറക്കാൻ അനുവാദം ലഭിച്ചത്.

English Summary: US Republicans Criticize Nancy Pelosi Over Hair Appointment