വിഖ്യാത ചെക് ചലച്ചിത്ര സംവിധായകൻ ജെറി മെൻസൽ (82) അന്തരിച്ചു. 1960 കളിലെ ചെക് നവതരംഗ സിനിമയുടെ ഭാഗമായിരുന്നു. മെൻസലിന്റെ ‘ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്’ 1966 ൽ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാഗ് (ചെക് റിപ്പബ്ലിക്) ∙ വിഖ്യാത ചെക് ചലച്ചിത്ര സംവിധായകൻ ജെറി മെൻസൽ (82) അന്തരിച്ചു. 1960 കളിലെ ചെക് നവതരംഗ സിനിമയുടെ ഭാഗമായിരുന്നു. മെൻസലിന്റെ ‘ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്’ 1966 ൽ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടി. ചെക് നോവലിസ്റ്റ് ബൊഹുമിൽ ഹ്രബാലിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണു രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ഈ സിനിമ. ഹ്രബാലിന്റെ ‘ഐ സേർവ്ഡ് ദ് കിങ് ഓഫ് ഇംഗ്ലണ്ട്’ എന്ന നോവലും 2006 ൽ മെൻസൽ ചലച്ചിത്രമാക്കി. 

രാഷ്ട്രീയത്തടവുകാരുടെ കഥ പറയുന്ന ‘ലാർക്സ് ഓൺ എ സ്ട്രിങ്’ (1969) കമ്യൂണിസ്റ്റ് ഭരണകൂടം നിരോധിച്ചതിനെത്തുടർന്ന് 1990 ലാണു ചെക്കോസ്ലോവാക്യയിൽ പ്രദർശിപ്പിക്കാനായത്. ജീവിതത്തിന്റെ കയ്പും മധുരവും ഗൃഹാതുരതയും നർമവും കലർത്തി അവതരിപ്പിക്കുന്നയായിരുന്നു മെൻസലിന്റെ ശൈലി. മൈ സ്വീറ്റ് വില്ലേജ് (1985) ഓസ്കർ നാമനിർദേശം നേടി. 2016 ൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചു.

ADVERTISEMENT

English Summary: Jiri Menzel passes away