പാരിസ് ∙ ചരിത്ര അധ്യാപകനെ പട്ടാപ്പകൽ നടുറോഡിൽ കഴുത്തുവെട്ടിക്കൊന്ന സംഭവത്തിൽ ഐഎസ് അനുഭാവിയെന്നു സംശയിക്കുന്ന പതിനെട്ടുകാരനെ പൊലീസ് വെടിവച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് | Paris Murder | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ചരിത്ര അധ്യാപകനെ പട്ടാപ്പകൽ നടുറോഡിൽ കഴുത്തുവെട്ടിക്കൊന്ന സംഭവത്തിൽ ഐഎസ് അനുഭാവിയെന്നു സംശയിക്കുന്ന പതിനെട്ടുകാരനെ പൊലീസ് വെടിവച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സെൻട്രൽ പാരിസിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പട്ടണത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു താൻ പഠിപ്പിക്കുന്ന സ്കൂളിനു സമീപമാണു സാമുവൽ പാറ്റി (47) ആക്രമിക്കപ്പെട്ടത്. സംഭവം നടന്നയുടൻ അധ്യാപകന്റെ ശിരസ്സറ്റ ശരീരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ADVERTISEMENT

ഒരാഴ്ച മുൻപ്, സാമുവൽ പാറ്റി അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ക്ലാസിൽ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ കാണിച്ചതു വിവാദമായിരുന്നു. ഇതെത്തുടർന്ന് അധ്യാപകനു വധഭീഷണികൾ ലഭിച്ചിരുന്നതായി പറയുന്നു.

പ്രതിയുടെ 4 ബന്ധുക്കൾ അടക്കം 9 പേരാണു കസ്റ്റഡിയിലുള്ളത്. സംഭവത്തെ ഭീകരാക്രമണമെന്നു വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സ്കൂളിലെത്തി അനുശോചനമറിയിച്ചു.