വാഷിങ്ടൻ ∙ യുഎസ് പാർലമെന്റിലേക്കു മാർച്ച് നടത്താൻ അനുയായികളോട് ആഹ്വാനം ചെയ്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മിക്ക സമൂഹമാധ്യമങ്ങളും വിലക്കേർപ്പെടുത്തി. ജനക്കൂട്ടം പാർലമെന്റ് മന്ദിരത്തിൽ കടന്നുകയറി നടപടികൾ തടസ്സപ്പെടുത്തുകയും | US Capitol Hill siege | Twitter | Trump banned from Facebook | Mark Zuckerberg | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റിലേക്കു മാർച്ച് നടത്താൻ അനുയായികളോട് ആഹ്വാനം ചെയ്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മിക്ക സമൂഹമാധ്യമങ്ങളും വിലക്കേർപ്പെടുത്തി. 

തിരഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് (@realDonaldTrump) എന്നെന്നേക്കുമായി വിലക്കി. ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. 

ADVERTISEMENT

കൂടാതെ, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ (@POTUS) ആദ്യ വിലക്ക് നീക്കിയ ശേഷം ട്രംപ് കുറിച്ച ട്വീറ്റ് ഒഴിവാക്കി. ഈ അക്കൗണ്ട് 20ന് ബൈഡനു കൈമാറും. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും (@TeamTrump) സസ്പെൻഡ് ചെയ്തു.

ട്രംപിന്റെ മുൻസുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ, ട്രംപ് അനുകൂല അറ്റോണി സിഡ്നി പവൽ എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റർ വിലക്കി. 

മറ്റു സമൂഹമാധ്യമങ്ങൾ:

∙ അധികാരമൊഴിയും വരെ ട്രംപിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിലക്ക്. 

ADVERTISEMENT

∙ ട്രംപ് അനുകൂലികളുടെ ‘പാർലർ’ സമൂഹമാധ്യമം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. ആപ്പ് സ്റ്റോറിൽ നിന്നു നീക്കുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്.

∙ സ്നാപ്ചാറ്റ് ട്രംപിന്റെ അക്കൗണ്ട് ലോക്ക് ചെയ്തു. 

∙ സ്ട്രീമിങ് സേവനമായ ട്വിച് ട്രംപിന്റെ ചാനൽ നിഷ്ക്രിയമാക്കി. 

∙ സമൂഹമാധ്യമമായ റെഡിറ്റ് ട്രംപിന്റെ പേരിലുള്ള ഗ്രൂപ്പ് നീക്കം ചെയ്തു.

ADVERTISEMENT

∙ ഡിസ്കോഡ് ട്രംപിന്റെ പേരിലുള്ള ചാറ്റ് സെർവർ നീക്കി.

∙ ഷോപ്പിഫൈ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം ട്രംപുമായി ബന്ധമുള്ള 2 ഓൺലൈൻ സ്റ്റോറുകൾ നീക്കം ചെയ്തു.

∙ യുട്യൂബ് ആയിരക്കണക്കിനു ട്രംപ് അനുകൂല വിഡിയോകൾ നീക്കം ചെയ്തു. 

∙ ടിക്ടോക് ട്രംപ് അനുകൂല വിഡിയോകളും ഹാഷ്ടാഗുകളും നീക്കി.

∙ പിന്ററസ്റ്റ് ട്രംപ് അനുകൂല ഹാഷ്ടാഗുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. 

English Summary: Trump, Permanently Banned From Twitter, Alleges Conspiracy "To Silence"