വാഷിങ്ടൻ ∙ ജയിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യ എമ്മ കൊറോനെൽ ഐസ്പുറോയെ മോചിപ്പിക്കരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന | Emma Coronel Aispuro | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ജയിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യ എമ്മ കൊറോനെൽ ഐസ്പുറോയെ മോചിപ്പിക്കരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എൽ ചാപ്പോയെ രണ്ടുവട്ടം ജയിൽചാടാൻ സഹായിച്ച കൊറോനെൽ (31) ആണ് നിലവിൽ എൽ ചാപ്പോയുടെ ലഹരിസാമ്രാജ്യം നിയന്ത്രിക്കുന്നത്. തിങ്കളാഴ്ച ഡാലസ് വിമാനത്താവളത്തിൽ അറസ്റ്റിലായ  കൊറോനെൽ നിലവിൽ വെർജീനിയ ജയിലിലാണ്. ഇവർക്ക് യുഎസ്–മെക്സിക്കോ ഇരട്ട പൗരത്വമുണ്ട്.

എമ്മ കൊറോനെൽ (Photo by KENA BETANCUR / AFP)

എൽ ചാപ്പോയെ 18–ാം പിറന്നാൾ ദിനത്തിൽ വിവാഹം ചെയ്ത കൊറോനെൽ മെക്സിക്കോയിൽ സൗന്ദര്യകിരീടം ചൂടിയതിനു പിന്നാലെയാണ് മാഫിയത്തലവന്റെ ഭാര്യയായത്. മെക്സിക്കോയിൽ നിന്നു ജയിൽ ചാടിയതിനു ശേഷം 2017 ൽ പിടിക്കപ്പെട്ട എൽ ചാപ്പോയെ പിന്നീടു യുഎസിനു കൈമാറിയപ്പോൾ കൊറോനെലും സംഘവും പിന്നാലെയെത്തി. 3 മാസത്തോളം നീണ്ട വിചാരണയിൽ എല്ലാ ദിവസവും കൊറോനെൽ കോടതിമുറിയിലുണ്ടായിരുന്നു.

ADVERTISEMENT

English Summary: Emma Coronel Aispuro not to be freed